Agneepath scheme – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Feb 2023 08:17:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Agneepath scheme – malayalees.ch https://malayalees.ch 32 32 ‘അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതി, ഇടപെടാനാകില്ല’; ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി https://malayalees.ch/delhi-hc-upholds-validity-of-agnipath-scheme/ Mon, 27 Feb 2023 08:16:31 +0000 https://malayalees.ch/?p=76952 അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ എത്തുകയും സുപ്രീം കോടതി എല്ലാ കേസുകളുടെയും വാദം ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.

കേരളം, പഞ്ചാബ്, ഹരിയാന, പട്‌ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളോട് തങ്ങളുടെ പരിഗണനയിലുള്ള അഗ്നിപഥ് പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജികൾ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അല്ലെങ്കിൽ ഡൽഹി ഹൈക്കോടതി തീരുമാനം വരുന്നതുവരെ തീർപ്പുകൽപ്പിക്കാതെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി ആവിഷ്‌കരിച്ചത്.

17 നും 21 നും ഇടയിലുള്ളവർക്കാണ് നാല് വർഷത്തെ സൈനിക സേവനത്തിന് അനുമതി നൽകുന്ന പദ്ധതിയാണ് ഇത്. ഇവരിൽ 25 ശതമാനം പേരെ പിന്നീട് സ്ഥിരമായി സർവീസിൽ നിർത്തും. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 23 ആയി സർക്കാർ ഉയർത്തി.

]]>
അഗ്നിവീരന്മാർ ബിജെപി പ്രവർത്തകരെന്ന് മമത ബാനർജി https://malayalees.ch/mamata-banerjee-calls-agniveers-bjp-workers/ Wed, 29 Jun 2022 08:41:59 +0000 https://malayalees.ch/?p=64059 അഗ്നിപഥിൽ തുടർ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി പ്രവർത്തകർക്ക് ജോലി നൽകണമെന്നാണ് മോദി സർക്കാരിന്റെ ആഗ്രഹമെന്നും മമത പറഞ്ഞു.

താനൊരിക്കലും ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല. നമ്മുടെ യുവാക്കൾക്ക് പ്രഥമ പരിഗണന നൽകും, സംസ്ഥാനത്തെ യുവാക്കൾക്ക് ആദ്യം ജോലി ഉറപ്പാക്കും. ബിജെപിയുടെ പാപം സംസ്ഥാനങ്ങൾ എന്തിന് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു.

“പദ്ധതിക്കെതിരെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടന്നു. ബിഹാറിലും യുപിയിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പലയിടത്തും തീവണ്ടി കത്തിക്കുകയും റെയിൽവേ സ്വത്തുക്കൾക്ക് വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കോൺഗ്രസ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും പദ്ധതിയെ എതിർത്തു. നാല് വർഷത്തിന് പകരം മുഴുവൻ ജോലിയുമാണ് യുവാക്കൾ ആവശ്യപ്പെടുന്നത്.” ഒരു പരുപാടിയിൽ മമത ബാനർജി പറഞ്ഞു.

]]>
അഗ്നിപഥ് പദ്ധതി; ബീഹാറിൽ ഭാരത് ബന്ദ് ശക്തം https://malayalees.ch/agneepath-bihar-bharat-bandh/ Tue, 21 Jun 2022 04:26:10 +0000 https://malayalees.ch/?p=63648 അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറിൽ ശാന്തം. ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാകുന്നു. ദാനപൂർ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ, കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമസക്തമായ പ്രതിഷേധങ്ങൾ നടന്ന ബീഹാറിൽ സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായി എന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അക്രമസംഭവം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് 900ൽ ഏറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.161 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

ദാനപൂർ ട്രെയിൻ ആക്രമണത്തിൽ പട്നയിലെ കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇയാളുടെ വീട്ടിലും ഓഫീസിലും പൊലീസും ആദായ നികുതി വകുപ്പും റെയ്ഡ് നടത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നു എന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം ബംഗാൾ, ഒഡീഷ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി.

പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ ബംഗാളിലും ഒഡീഷയിലും നടന്നു. അഗ്നിപഥ് പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു. യുവാക്കളുടെ കൈകളിൽ ആയുധം നൽകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും നിയമസഭയിൽ മമത പറഞ്ഞു.

ബീഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആർജെഡി ഏറ്റെടുക്കനൊരുങ്ങുകയാണ്. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആർജെഡി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അലോക് കുമാർ മേത്ത പറഞ്ഞു. സംസ്ഥാനത്ത് നടന്ന അക്രമങ്ങൾ ആസൂത്രിതമല്ലെന്നും അലോക് മേത്ത കൂട്ടിച്ചേർത്തു.

അതേസമയം, അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കര,​ നാവിക,​ വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാകും.

]]>
യുവാക്കളുടെ ശബ്ദം കേന്ദ്രം അവഗണിക്കുന്നു; അഗ്നിപഥിനെതിരെ സോണിയ ഗാന്ധി https://malayalees.ch/agnipath-violence-sonia-gandhis-appeal-to-protesters-from-hospital/ Sat, 18 Jun 2022 12:10:19 +0000 https://malayalees.ch/?p=63578 കേന്ദ്ര സർക്കാർ യുവാക്കളുടെ ശബ്ദം അവഗണിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി തീർത്തും ദിശാബോധമില്ലാത്തതാണ്. അക്രമരഹിതമായും സമാധാനപരമായും പ്രതിഷേധിക്കണമെന്ന് സോണിയാ ഗാന്ധി യുവാക്കളോട് അഭ്യർത്ഥിച്ചു. അതേസമയം സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ പുരോഗതി.

കോൺഗ്രസ് യുവാക്കൾക്കൊപ്പമുണ്ട്. ദിശാബോധമില്ലാത്ത പദ്ധതിയാണ് അഗ്നിപഥ്. സ്കീം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. നിലവിൽ നിരീക്ഷണത്തില്‍ കഴിയുകയാണ് സോണിയ. സോണിയയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്ത കുറിപ്പിറക്കിയിരുന്നു.

]]>
അഗ്നിപഥ് സമരം മോദി വിരുദ്ധരുടെ സ്ഥിരം കലാപരിപാടി: കെ സുരേന്ദ്രൻ https://malayalees.ch/agneepath-agitation-is-a-regular-event-of-anti-modi-activists-k-surendran/ Sat, 18 Jun 2022 09:36:52 +0000 https://malayalees.ch/?p=63573 അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അർബൻ നക്സൽ ഗ്യാംങ്ങിന്റെ നേതൃത്വത്തിലുള്ള സമരമാണ് ഇപ്പോൾ നടക്കുന്നത്. ഇവർ ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീം ആണെന്നും കെ സുരേന്ദ്രൻ.

തിടുക്കപ്പെട്ടാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. സംസ്ഥാന ഫോഴ്സുകളിലും അർദ്ധ സൈനിക ഫോഴ്സുകളിലും അഗ്നിവീരൻമാർക്ക് സംവരണം ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ചില ആർമി റിക്രൂട്ട്മെന്റ് ഏജൻസി നടത്തിപ്പുകാർക്ക് മാത്രമേ അഗ്നിപഥ് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയുള്ളൂ. കഴിഞ്ഞ രണ്ട് ലോക കേരള സഭകളും ചാപിള്ളകളായിരുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി ഒരു നിക്ഷേപവും കേരളത്തിൽ വന്നിട്ടില്ല. മലയാളി സമൂഹത്തിന് ലോക കേരള സഭ എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടെങ്കിൽ അത് സ്പീക്കറും അതിന്റെ വക്താക്കളും ജനങ്ങളോട് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

]]>
കേന്ദ്രം അയയുന്നു: അഗ്നിപഥിൽ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു https://malayalees.ch/agnipath-scheme-10-reservation-for-agniveers/ Sat, 18 Jun 2022 09:33:45 +0000 https://malayalees.ch/?p=63568 പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളിലേക്ക് പടർന്നപ്പോഴാണ് ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. ശക്തമായ പ്രതിഷേധത്തിനിടെയും റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും.

നിലവിൽ അഞ്ച് അർധ സൈനിക വിഭാഗങ്ങളിലായി 73,000ൽ അധികം ഒഴിവുകളുണ്ട്. ബിഎസ്എഫ്, സിആർപിഎഫ്, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവയിലാണ് ഇത്രയും ഒഴിവുകൾ. അതേസമയം, അഗ്നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ നാലാം ദിവസവും തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രെയിനുകൾ കത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ ആക്രമിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. കർശന സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്‌. ബിഹാറിലെ ജഹനാബാദിൽ ബസിന് തീയിട്ടു. കേരളത്തിലും രണ്ട് ജില്ലകളിൽ പ്രതിഷേധം നടക്കുകയാണ്.

]]>