against Silver Line – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Apr 2022 04:56:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png against Silver Line – malayalees.ch https://malayalees.ch 32 32 സില്‍വര്‍ ലൈന്‍ പ്രക്ഷോഭം കടുപ്പിക്കും; യുഡിഎഫ് നേതൃയോഗം ഇന്ന് https://malayalees.ch/silver-line-protest-udf-leaders-meeting-today/ Fri, 08 Apr 2022 04:56:12 +0000 https://malayalees.ch/?p=59750 സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക.
സില്‍വര്‍ ലൈന്‍ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം.

കല്ലിടലിനെതിരെ നിലവിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പിഴുതെറിഞ്ഞ കല്ലുകള്‍ പുനസ്ഥാപിക്കുന്നതിന് മന്ത്രിമാര്‍ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കാര്യത്തില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടുപോകാനാകും മുന്നണി ശ്രമിക്കുക.

യുഡിഎഫിന്റെ സമരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവവും യോഗത്തില്‍ ചര്‍ച്ചയാകും. ജനകീയ സദസുകള്‍ ഉദ്ദേശിച്ച ഫലം കണ്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഇരട്ടിയിലധികം നഷ്ടപരിഹാരം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരരംഗത്ത് നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനുള്ള തന്ത്രമാണെന്ന പ്രചാരണവും യുഡിഎഫ് ശക്തമാകും. കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതും യോഗം പരിഗണിക്കും.

]]>
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന് https://malayalees.ch/protest-against-silver-line-project-vd-satheeshan/ Wed, 06 Apr 2022 04:20:21 +0000 https://malayalees.ch/?p=59628 സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തി വച്ചിരിക്കുകയാണ്.

സില്‍വര്‍ ലൈനില്‍ സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ,സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് കത്തയച്ചു. മുബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ എതിര്‍ക്കുന്നവര്‍ കെ-റെയില്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും വി ഡി സതീശന്‍ ചോദിച്ചു.

അഴിമതി, കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടത് പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല.

പദ്ധതി വഴി പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാധാരണക്കാരന്റെ ആശ്രയമായ പൊതു ഗതാഗത സംവിധാനത്തിന്റെ ചിലവ് കൂടാനും സില്‍വര്‍ ലൈന്‍ പദ്ധതി വഴിയൊരുക്കുമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

]]>