African Americans – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Aug 2020 06:39:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png African Americans – malayalees.ch https://malayalees.ch 32 32 അമേരിക്കയില്‍ പ്രക്ഷോഭം, വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു https://malayalees.ch/jacob-blake-protests-teenager-charged-with-homicide-after-two-shot-dead-in-unrest-over-police-shooting/ Thu, 27 Aug 2020 06:39:40 +0000 https://malayalees.ch/?p=30903 ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തിന്‍റെ പ്രതിഷേധാഗ്നി അണയും മുന്നേയാണ് അമേരിക്കയില്‍ വീണ്ടും മറ്റൊരു കറുത്ത വംശജന് നേരെ പൊലീസ് ആക്രമണം നടന്നത്

ആഫ്രോ ഏഷ്യന്‍ വംശജനെതിരായ പൊലീസ് വെടിവെപ്പില്‍ അമേരിക്കയിലെ കെനോഷയില്‍ പ്രതിഷേധം തുടരുന്നു. പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സമരത്തിനിടെ വെടിയുതിര്‍ത്ത പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ വിസ്കോണ്‍സ് സംസ്ഥാനത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തിന്‍റെ പ്രതിഷേധാഗ്നി അണയും മുന്നേയാണ് അമേരിക്കയില്‍ വീണ്ടും മറ്റൊരു കറുത്ത വംശജന് നേരെ പൊലീസ് ആക്രമണം നടന്നത്. ജേക്കബ് ബ്ലേക്ക് ജൂനിയര്‍ എന്ന 29 കാരന് നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ നഗരത്തില്‍ കനോഷയിലാണ് സംഭവം. ജേക്കബ് ബ്ലേക്ക് ജൂനിയറിന് നേരെ പൊലീസ് ഏഴുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ബ്ലേക്കിന്‍റെ മക്കളുടെ കണ്ണിനു മുമ്പില്‍വെച്ചായിരുന്നു ഈ പൊലീസ് ക്രൂരത. ഓഗസ്റ്റ്‌ 23നായിരുന്നു സംഭവം.

ബ്ലേക്കിന് നേരെയുള്ള പൊലീസ് ക്രൂരത വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയില്‍ ബ്ലേക്കിന്‍റെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. വെടിവെച്ചത് എന്തിനാണ് എന്നത് സംബന്ധിച്ച വിശദീകരണം പൊലീസിന്‍റെ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന്‌ പൊലീസുകാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുവീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച പരാതി അന്വേഷിക്കാൻ എത്തിയതാണ്‌ പൊലീസുകാർ എന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

ബ്ലോക്കിന് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കെനൊഷ നഗരത്തില്‍ നടക്കുന്നത്. അമേരിക്കന്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശവെറിയുടെ ഇരയാണ് ബ്ലേക്ക് എന്ന മുദ്രാവാക്യങ്ങളോടെ ഒരു ലക്ഷത്തോളം പ്രതിഷേധക്കാരാണ് തെരുവിലെത്തിയത്.

മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു.

]]>