africa – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Mar 2023 08:37:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png africa – malayalees.ch https://malayalees.ch 32 32 ”കേരള ബ്ലോക്ക് ആഫ്രിക്കയിൽ” മഴയും വെയിലുമേറ്റ് പഠിച്ച കുട്ടികൾക്ക് സ്കൂൾ നിർമിച്ച് നൽകി മലയാളി ദമ്പതികൾ https://malayalees.ch/a-malayali-couple-built-a-school-for-children-in-africa/ Thu, 02 Mar 2023 08:37:13 +0000 https://malayalees.ch/?p=77199 ആഫ്രിക്കയിൽ കുട്ടികൾക്ക് സ്കൂൾ നിർമിച്ച് നൽകി മലയാളി ദമ്പതികൾ. ആഫ്രിക്കയിലെ മലാവിയിൽ മഴയും വെയിലുമേറ്റ് മരച്ചുവട്ടിൽ ഇരുന്ന് പഠിച്ച കുട്ടികൾക്കാണ് മലയാളി ദമ്പതികൾ സ്കൂൾ നിർമിച്ച് നൽകിയത്.(A Malayali couple built a school for children in Africa)

മലപ്പുറം ജില്ലയിലെ പോത്തുകല്ല് സ്വദേശികളായ അരുണും ഭാര്യ സുമിയുമാണ് വലിയ സഹായങ്ങൾക്ക് പിന്നിൽ. സ്കൂളിന്റെ പേര് ‘കേരള ബ്ലോക്ക്’ എന്നാണ്. ഡാം നിർമാണവുമായി ബന്ധപ്പെട്ടാണ് അരുൺ മലാവിയിലെ ചിസുസില ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന സമയത്ത് കുട്ടികൾ മഴ നനഞ്ഞ് ഓടുന്നത് ശ്രദ്ധയിൽപ്പെട്ടു.

പുല്ലുമേഞ്ഞ ക്ലാസ് മുറിയിൽ കുട്ടികൾ മൊത്തം മഴ നനഞ്ഞ് നിക്കുന്നൊരു കാഴ്ച്ച കണ്ടു. അത് മനസിനെ ഭയങ്കരമായി വേദനിപ്പിച്ച കാഴ്ച്ചയായിരുന്നു. ആ കാഴ്ചയിലൂടെയാണ് എനിക്ക് ഈ സ്കൂൾ നിർമ്മിച്ചുനൽകാനുള്ള പ്രചോദനമുണ്ടായതെന്ന് അരുൺ പറഞ്ഞു.

കുട്ടികളും ഗ്രാമവാസികളും ചേർന്നാണ് സ്കൂൾ പണി പൂർത്തിയാക്കിയത്. പോത്തുകല്ലിൽ നിന്നുള്ള ആസിഫ് അലിയും പുനലൂർ സ്വദേശി കെന്നറ്റ് ഫ്രാൻസിസുമാണ് അരുണിനൊപ്പം കൈകോർത്ത്. സ്കൂൾ നിർമ്മിക്കാൻ മൂന്ന് പേരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗവും യൂട്യൂബിലെ വരുമാനവുമാണ് ഉണ്ടായതെന്നും അരുൺ പറഞ്ഞു.

]]>
യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണം; ജപ്പാൻ https://malayalees.ch/japan-to-push-for-africa-seat-on-the-un-security-council/ Tue, 30 Aug 2022 04:22:13 +0000 https://malayalees.ch/?p=67264 യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്കായി ശബ്‌ദമുയർത്തി ജപ്പാൻ. രക്ഷാസമിതിയിൽ പ്രാതിനിധ്യം നൽകാതെ നൽകാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജാപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

സമാധാനത്തിനും സുസ്ഥിരതക്കുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, രക്ഷാസമിതി അടിമുടി പരിഷ്കരിച്ച് യു.എൻ മൊത്തത്തിൽ ശക്തിപ്പെടേണ്ടത് ആവശ്യമാണെന്നും കിഷിദ ചൂണ്ടിക്കാട്ടി. തുനിസിൽ ആഫ്രിക്കൻ വികസനം എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിഷിദ.

2023, 2024 വർഷങ്ങളിൽ യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത സീറ്റ് കൈവശം വെക്കാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. 15 അംഗങ്ങളാണ് രക്ഷാസമിതിയിലുള്ളത്. ഇതിൽ യു.എസ്,റഷ്യ,ചൈന,ഫ്രാൻസ്,ബ്രിട്ടൻ എന്നീ അഞ്ച് രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്.

]]>
മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ; മോചന ശ്രമം തുടങ്ങി സർക്കാർ https://malayalees.ch/fisherman-arrest-africa/ Thu, 17 Mar 2022 04:49:47 +0000 https://malayalees.ch/?p=58698 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ.പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സീഷെൽസ് പൊലീസ് വ്യക്തമാക്കി.

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസും തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. ഇവർക്കൊപ്പം ഈ ബോട്ടിൽ 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ഇവർ സീഷെൽസിൽ പൊലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആഫ്രിക്കൻ പോലീസിലെ മെസ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മേഖലയിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.

]]>
ആഫ്രിക്കയില്‍ കുടുങ്ങിയ ദിലീഷ് പോത്തനും സംഘവും ഇന്ന് തിരിച്ചെത്തും https://malayalees.ch/jibootty-team-coming-back/ Fri, 05 Jun 2020 05:01:44 +0000 https://malayalees.ch/?p=26589 ജിബൂട്ടി” എന്ന “സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സംഘം ഇന്ന് വൈകിട്ട് 6 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തും. കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക.

“ജിബൂട്ടി” എന്ന “സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘം ഇന്ന് വൈകിട്ട് 6 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തും. കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക. നടൻ ദിലീഷ് പോത്തനടക്കം 71 പേർ ആ സംഘത്തിലുണ്ടാകും. പ്രൊഡ്യൂസർ പ്രത്യേകമായി ചാർട്ട് ചെയ്ത വിമാനത്തിലാണ് എത്തുക.

ഏപ്രിൽ 14ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൌൺ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ നിർമാതാവായ ജോബി പി സാമും ഇന്ത്യൻ എംബസ്സിയും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്.

ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്. 10 വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീൽ ബ്ലൂ ഹിൽ മോഷൻ പിക്ചർസിന്റെ ബാനറിൽ നിര്‍മിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ജിബൂട്ടിയിൽ തന്നെയാണ്. ദിലീഷ് പോത്തന് പുറമേ ചിത്രത്തിലെ നായകൻ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍, ഗ്രിഗറി ,അഞ്ജലി നായർ, ആതിര രോഹിത് മഗ്ഗു, ഫൈറ്റ് മാസ്റ്റർ റൺ രവിയും സംഘവും ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘവുമാണ് ഇന്ന് തിരിച്ചെത്തുന്നത്. സര്‍ക്കാരിന്റെ ‍നിർദേശ പ്രകാരം ക്വറന്റീനിൽ കഴിയാൻ തയ്യാറായാണ് സംഘം എത്തുന്നത്.

]]>