Afghanistan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 04:54:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Afghanistan – malayalees.ch https://malayalees.ch 32 32 അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ https://malayalees.ch/plane-crash-air-ambulance-russia/ Mon, 22 Jan 2024 04:52:58 +0000 https://malayalees.ch/?p=95044 അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്‌കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു‌‌.

അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നും അധികൃതർ പറയുന്നു.

]]>
രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം; പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ https://malayalees.ch/afghanistan-won-pakistan-t20-series/ Mon, 27 Mar 2023 07:23:24 +0000 https://malayalees.ch/?p=78681 പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ. ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഗാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ഇന്നലെ പാകിസ്താൻ മുന്നോട്ടുവച്ച 131 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ ഒരു പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ വിജയതീരമണഞ്ഞു. (afghanistan won pakistan t20)

മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകിയ പാകിസ്താന് രണ്ടാം മത്സരത്തിലും തിരിച്ചടിയായിരുന്നു ഫലം. അഫ്ഗാൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പതറിയ പാക് യുവതാരങ്ങൾക്ക് 63 റൺസ് നേടുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റ്. ഇതിൽ അബ്ദുള്ള ഷഫീഖ് ഗോൾഡൻ ഡക്കായി. തുടർച്ചയായ നാല് രാജ്യാന്തര ടി-20 ഇന്നിംഗ്സുകളിൽ പൂജ്യത്തിനു പുറത്താകുന്ന താരമെന്ന റെക്കോർഡും ഇതോടെ അബ്ദുള്ള ഷഫീഖ് കുറിച്ചു. കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിൽ രണ്ടാം പന്തിലാണ് അബ്ദുള്ള ഷഫീഖ് ഡക്കായത്. സയിം അയൂബ് (0), മുഹമ്മദ് ഹാരിസ് (15), അബ്ദുള്ള ഷഫീഖ് (0), തയ്യബ് താഹിർ (13), അസം ഖാൻ (1) എന്നീ യുവതാരങ്ങൾ വേഗം പുറത്തായി. ആറാം വിക്കറ്റിൽ മുതിർന്ന താരങ്ങളായ ഇമാദ് വസീമും (57 പന്തിൽ 64 നോട്ടൗട്ട്) ക്യാപ്റ്റൻ ഷദബ് ഖാനും (25 പന്തിൽ 32) ചേർന്ന് കൂട്ടിച്ചേർത്ത 65 റൺസാണ് പാകിസ്താനെ മാന്യമായ സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ ഉസ്‌മാൻ ഗനി (7) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ റഹ്‌മാനുള്ള ഗുർബാസും (49 പന്തിൽ 44) ഇബ്രാഹിം സദ്രാനും (40 പന്തിൽ 38) ചേർന്ന് അഫ്ഗാനെ മുന്നോട്ടുനയിച്ചു. 56 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും ഇരുവരുടെയും മെല്ലെപ്പോക്ക് അഫ്ഗാൻ്റെ സ്കോറിംഗിനെ ബാധിച്ചു. പിന്നീട് നജീദുള്ള സദ്രാൻ (12 പന്തിൽ 23), മുഹമ്മദ് നബി (9 പന്തിൽ 14) എന്നിവർ ചേർന്ന് അഫ്ഗാനെ വിജയത്തിലെത്തിക്കുകയായിരുന്നു.

]]>
അഫ്ഗാനിസ്താനിലെ മതപഠനശാലയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരുക്ക് https://malayalees.ch/blast-in-afghanistans-aybak-city-kills-at-least-15-wounds-27/ Wed, 30 Nov 2022 11:34:27 +0000 https://malayalees.ch/?p=72119 അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

]]>
ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ https://malayalees.ch/worlds-least-secure-country-is-afghanistan/ Fri, 28 Oct 2022 04:04:17 +0000 https://malayalees.ch/?p=70319 ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് ഗാലപ്പിന്റെ ലോ ആൻഡ് ഓർഡർ സൂചികയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ പൗരന്മാർ എത്രമാത്രം സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്, ആളുകൾ മോഷണത്തിനും ആക്രമണത്തിനും ഇരയായിട്ടുണ്ട് എന്നിവയാണ് സർവേയിൽ പരിശോധിക്കുന്നത്. 43 ആണ് അഫ്ഗാനിസ്ഥാന്റെ സ്കോർ. താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെ രാത്രിയിൽ സുരക്ഷിതമായി ഇറങ്ങി നടക്കാൻ കഴിയില്ലെന്ന പൊതുബോധം ആളുകളിൽ ഉടലെടുത്തു. കഴിഞ്ഞ വർഷം താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, രാജ്യവ്യാപകമായി മനുഷ്യാവകാശലംഘനങ്ങൾ കൂടി.

പൗരന്മാരുടെ സുരക്ഷ അടിസ്ഥാനമാക്കി 120 ഓളം രാജ്യങ്ങളെയാണ് സർവേ വിലയിരുത്തിയിരിക്കുന്നത്. ആഗോള സമാധാന സൂചികയിൽ ലോകത്തിലെ ‘ഏറ്റവും സമാധാനം കുറഞ്ഞ’ രാജ്യമെന്ന സ്ഥാനം കഴിഞ്ഞ അഞ്ച് വർഷക്കാലമായി അഫ്ഗാനിസ്ഥാന് സ്വന്തമാണ്. ഇതിനിടെയാണ് സുരക്ഷ കുറഞ്ഞ രാജ്യമെന്ന ‘നേട്ടം’. ഏറ്റവും സുരക്ഷിത രാജ്യമായി കണ്ടെത്തിയിരിക്കുന്നത് സിങ്കപ്പൂരിനെയാണ്.

സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം ലഭിക്കുന്നത് തടഞ്ഞു, വനിതാ സഹായ സംരംഭങ്ങൾ അവസാനിപ്പിച്ചു, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ താലിബാൻ തുടർച്ചയായി ആക്രമിച്ചു. രാജ്യത്തെ 59 ശതമാനം വരുന്ന ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.

]]>
ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡ്; അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു https://malayalees.ch/t20-world-cup-ireland-won-england-afghanistan-newzealand-abandoned/ Wed, 26 Oct 2022 12:11:54 +0000 https://malayalees.ch/?p=70241 ടി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അയർലൻഡ് ആണ് അഞ്ച് റൺസിന് അട്ടിമറിച്ചത്. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമായിരുന്നു അയർലൻഡിൻ്റെ ജയം. അയർലൻഡ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പ് ഒന്നിൽ പോരാട്ടം ആവേശകരമായി.

ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബൗളിംഗ് നിരയെ നിർഭയം നേരിട്ട അയർലൻഡിന് മികച്ച തുടക്കം ലഭിച്ചു. മൂന്നാം ഓവറിൽ പോൾ സ്റ്റിർലിങ്ങ് (14) മാർക്ക് വുഡിനു മുന്നിൽ വീണെങ്കിലും രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണിയും ലോർകൻ ടക്കറും ചേർന്ന് കൂട്ടിച്ചേർത്ത 82 റൺസ് കൂട്ടുകെട്ട് അവരെ ശക്തമായ നിലയിലെത്തിച്ചു. ആദ്യ 10 ഓവറിൽ അയർലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണ് കണ്ടെത്തിയത്. 27 പന്തിൽ 34 റൺസെടുത്ത ടക്കർ നിർഭാഗ്യകരമായി റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകർന്നു. ഹാരി ടെക്ടർ (0) മാർക്ക് വുഡിൻ്റെ ഇരയായി മടങ്ങി. ഇതിനിടെ 40 പന്തുകളിൽ ബാൽബിർണി ഫിഫ്റ്റി തികച്ചു. ഇതോടെ അയർലൻഡ് ബാറ്റിംഗ് തകർച്ച നേരിട്ടു. ബാൽബിർണി (47 പന്തിൽ 62), ജോർജ് ഡോക്ക്റൽ (0), മാർക്ക് അഡയർ (4) എന്നിവരെ ലിയാം ലിവിങ്ങ്സ്റ്റൺ മടക്കി അയച്ചപ്പോൾ കർട്ടിസ് കാംഫറെ (18) മാർക്ക് വുഡ് വീഴ്ത്തി. ബാരി മക്കാർത്തി (3), ഫിയോൻ ഹാൻഡ് (1) എന്നിവർ സാം കറനു മുന്നിൽ വീണു. ജോഷ്വ ലിറ്റിലിനെ (0) പുറത്താക്കിയ സ്റ്റോക്സ് അയർലൻഡ് ഇന്നിംഗ്സ് 19.2 ഓവറിൽ അവസാനിപ്പിച്ചു. ഗാരത്ത് ഡെലനി (12) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ അയർലൻഡ് തകർത്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് വിറച്ചു. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ ജോസ് ബട്ലർ കൂടാരം കയറി. ജോഷ്വ ലിറ്റിലിനായിരുന്നു വിക്കറ്റ്. അലക്സ് ഹെയിൽസും (7) ലിറ്റിലിൻ്റെ ഇരയായി മടങ്ങി. ബെൻ സ്റ്റോക്സിനെ (6) ഫിയോൻ ഹാൻഡും ഹാരി ബ്രൂക്കിനെ (21 പന്തിൽ 18) ജോർജ് ഡോക്ക്റലും മടക്കിഅയച്ചതോടെ കളിയിൽ അയർലൻഡ് പിടിമുറുക്കി. 37 പന്തുകൾ നേരിട്ട് വെറും 35 റൺസെടുത്ത ഡേവിഡ് മലാനെ ബാരി മക്കാർത്തി പുറത്താക്കിയതോടെ ഇംഗ്ലണ്ട് 13.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലേക്ക് വീണു. 12 പന്തിൽ 24 റൺസെടുത്ത മൊയീൻ അലി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ 14.3 ഓവറിൽ മഴ പെയ്തു. ഇതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.

ഇതേ ഗ്രൗണ്ടിൽ നടക്കാനിരുന്ന രണ്ടാമത്തെ മത്സരം മഴയെ തുടർന്ന് ടോസ് പോലും ചെയ്യാതെ ഉപേക്ഷിച്ചു. അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരമാണ് ഉപേക്ഷിച്ചത്.

]]>
‘യുവാക്കളെ വഴി തെറ്റിക്കുന്നു’; പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ https://malayalees.ch/taliban-orders-ban-on-pubg-and-tiktok/ Tue, 20 Sep 2022 07:55:17 +0000 https://malayalees.ch/?p=68339 അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു.

രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്.

നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ ആപ്പുകളുടെ നിരോധനം. വെബ്സൈറ്റുകൾക്ക് പുറമേ, സംഗീതം, സിനിമകൾ, എന്നിവയ്‌ക്കും താലിബാൻ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു.

]]>
ഏഷ്യാ കപ്പ്: ജയം തുടരാൻ അഫ്ഗാനിസ്ഥാൻ; കരുതലോടെ ബംഗ്ലാദേശ് https://malayalees.ch/asia-cup-afghaistan-bangladesh/ Tue, 30 Aug 2022 12:24:35 +0000 https://malayalees.ch/?p=67319 ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക. അതേസമയം, ജയത്തോടെ ഏഷ്യാ കപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാവും ബംഗ്ലാദേശിൻ്റെ ലക്ഷ്യം.

ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപിച്ചു എന്നതിനപ്പുറം അഫ്ഗാനിസ്ഥാൻ്റെ വിജയം വളരെ ആധികാരികമായിരുന്നു എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയെ 105 റൺസിന് എറിഞ്ഞിട്ട അഫ്ഗാൻ വെറും 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികച്ചുനിന്ന അവർ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചുകൂട്ടിയത് 83 റൺസാണ്. ബൗളിംഗിൽ അവരുടെ പ്രധാന ബൗളർ റാഷിദ് ഖാൻ ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ലെന്നതും ശ്രദ്ധേയമാണ്. എന്നിട്ടും ശ്രീലങ്കയെ ഓൾഔട്ടാക്കാൻ അഫ്ഗാനു സാധിച്ചു.

മറുവശത്ത് ഷാക്കിബുൽ ഹസൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇതുവരെ ടി-20യിൽ അത്ര മികച്ച പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്. ടി-20യ്ക്ക് പറ്റിയ താരങ്ങൾ ബംഗ്ലാദേശിൽ കുറവാണ്. അത് അവർക്ക് വലിയ തിരിച്ചടിയാവും. അഫ്ഗാനിസ്ഥാനെതിരെ 9 മത്സരങ്ങൾ കളിച്ച ബംഗ്ലാദേശ് വെറും 3 മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. അഫ്ഗാൻ്റെ ഓപ്പണർമാരെ വേഗം പുറത്താക്കുക മാത്രമാണ് ബംഗ്ലാദേശിനു വിജയിക്കാനുള്ള ഏക മാർഗം.

അതേസമയം, ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യ ആവേശജയം കുറിച്ചു. പാകിസ്താൻ മുന്നോട്ടുവച്ച 148 റൺസ് വിജയലക്ഷ്യം 2 പന്തുകളും 5 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ജോയിൻ്റ് ടോപ്പ് സ്കോറർ. വിരാട് കോലി (35), ഹാർദ്ദിക് പാണ്ഡ്യ (33 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ജഡേജയും ഹാർദ്ദിക്കും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 52 റൺസിൻ്റെ കൂട്ടുകെട്ട് കളിയിൽ നിർണായകമായി. പാകിസ്താനു വേണ്ടി മുഹമ്മദ് നവാസ് 3 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 19.5 ഓവറിൽ 147 റൺസ് നേടുന്നതിനിടെ ഓൾഔട്ടായി. 43 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ നാലും ഹാർദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

]]>
അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; 250 മരണം https://malayalees.ch/afghanistan-earthquake-250-killed/ Wed, 22 Jun 2022 08:31:18 +0000 https://malayalees.ch/?p=63730 അഫ്ഗാനിസ്താനിൽ വൻ ഭൂചലനം. 250 മരണം റിപ്പോർട്ട് ചെയ്തു. 150 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

തെക്ക് കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിമി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള 500 കിമി ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കാബൂൾ, പാകിസ്താനിലെ ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

പുലർച്ചെയായിരുന്നു ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തി.

]]>
താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിൽ https://malayalees.ch/indian-officials-kabul-taliban/ Thu, 02 Jun 2022 08:16:06 +0000 https://malayalees.ch/?p=62790 താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. ഇന്ത്യൻ സംഘംകാബൂളിലെത്തി. താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും. അമേരിക്ക പിൻവാങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ അഫ്ഗാനിലെത്തുന്നത്.

‘താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇന്ത്യൻ ടീം ചർച്ച നടത്തും. അഫ്ഗാൻ ജനതയ്ക്കുള്ള മാനുഷിക പിന്തുണ നൽകുന്നതിനെപ്പറ്റിയും സംസാരിക്കും.’- വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

]]>
അണ്ടര്‍ 19 ഏഷ്യാ കപ്പ്; അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍ https://malayalees.ch/india-u19-team-into-the-semi-finals-of-asia-cup-2021-by-beating-afghanistan/ Tue, 28 Dec 2021 04:22:10 +0000 https://malayalees.ch/?p=54670 അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അർധ സെഞ്ച്വറി നേടിയ ഹർണൂർ സിങ്ങിന്റേയും 43 റൺസെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തകർത്തത്. 74 പന്തിൽ നിന്ന് ഒമ്പത് ഫോറുകളുടെ അകമ്പടിയോടെയാണ് ഹർണൂർ സിങ് അർധസെഞ്ച്വറി തികച്ചത്. ഇന്ത്യക്കായി അംഗ്രിഷ് രഘുവംശിയും കൗശൽ താംബെയും 35 റൺസ് വീതം നേടി. അഫ്ഗാനിസ്ഥാന് വേണ്ടി നൂർ അഹ്‌മദ് നാല് വിക്കറ്റ് നേടി.

ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഒന്നാം സ്ഥാനക്കാരായ പാകിസ്താൻ നേരത്തെ സെമിയിൽ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ബി.യിലെ ഒന്നാം സ്ഥാനക്കാരാവും സെമിയില്‍ ഇന്ത്യയെ നേരിടുക.

]]>