Afghanistan Cricket – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Sep 2019 12:36:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Afghanistan Cricket – malayalees.ch https://malayalees.ch 32 32 ടി20യില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍ https://malayalees.ch/afghanistan-set-t20i-world-record-with-win-over-bangladesh/ Mon, 16 Sep 2019 12:36:09 +0000 https://malayalees.ch/?p=15432 ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍. ടി20യില്‍ തുടര്‍ച്ചയായ പന്ത്രണ്ട് വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് അഫ്ഗാനിസ്താന്‍ നേടിയത്. അവരുടെ തന്നെ പതിനൊന്ന് വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്നലെ ബംഗ്ലാദേശിനെ 25 റണ്‍സിന് തോല്‍പിച്ചതോടെയാണ് അഫ്ഗാനിസ്താന്‍ വിജയത്തില്‍ റെക്കോര്‍ഡിട്ടത്.

മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബാറ്റിങാണ്(54 പന്തില്‍ 84) അഫ്ഗാനിസ്താന് വിജയമൊരുക്കിയത്. 37 പന്തില്‍ 40 റണ്‍സുമായി അസ്ഗര്‍, നബിക്ക് പിന്തുണ കൊടുത്തു. ഇവരുടെ ബാറ്റിങ് മികവില്‍ അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയത് 165 എന്ന വിജയലക്ഷ്യം. എന്നാല്‍ ബംഗ്ലാദേശിന് 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ മുജീബു റഹ്മാന്‍ അഫ്ഗാനിസ്താനെ വീഴ്ത്തുകയായിരുന്നു.

2018 ഫെബ്രുവരിയില്‍ സിംബാബ്‌വയെ തോല്‍പിച്ചാണ് അഫ്ഗാനിസ്താന്‍ വിജയക്കുതിപ്പിന് തുടക്കമിടുന്നത്. പിന്നാലെ ബംഗ്ലാദേശിനെ 3-0ത്തിന് വൈറ്റുവാഷ് ചെയ്തു. പിന്നാലെ അയര്‍ലാന്‍ഡിനെ വിവിധ പരമ്പരകളില്‍ തോല്‍പിച്ചാണ് ബംഗ്ലാദേശും സിംബാബ്‌വെയും അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരക്ക് അഫ്ഗാനിസ്താന്‍ എത്തുന്നത്. അവിടെയും അഫ്ഗാനിസ്താന് കാലിടറിയില്ല.

]]>
അഫ്ഗാനിസ്ഥാന് ചരിത്ര ജയം https://malayalees.ch/afganistan-historic-win/ Mon, 09 Sep 2019 14:11:50 +0000 https://malayalees.ch/?p=15051 അഫ്ഗാനിസ്ഥാന് ഇത് ചരിത്ര നിമിഷം. 224 റണ്‍സിന് താരതമ്യേന ശക്തരായ ബംഗ്ലാദേശിനെ തറ പറ്റിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന ആദ്യത്തെ ടെസ്റ്റ് ജയം പിറന്നു. പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം വിജയിച്ച അഫ്ഗനാന്‍ കപ്പും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സില്‍ റഹ്മത്ത് ഷായുടെ സെഞ്ച്വറി കരുത്തില്‍ 342 റണ്‍സ് നേടിയ അഫ്ഗനിസ്ഥാന്‍ ബംഗ്ലാദേശിനെ 205 റണ്‍സിനൊതുക്കി രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. നായകന്‍ റാഷിദ് ഖാന്‍ 55 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്സ് അഫ്ഗാനിസ്ഥാന്‍ 260 റണ്‍സിന് അവസാനിച്ചു. എന്നാല്‍ 173 റണ്‍സിന് ബംഗ്ലാദേശ് തകരുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ റാഷിദ് ഖാന്‍ ബംഗ്ലാദേശിന്‍റെ അവസാന വിക്കറ്റും പിഴുതെറിഞ്ഞ് ടീമിനെ ചരിത്രത്തിലേക്ക് വഴി തെളിച്ചു. അഫ്ഗാനിസ്ഥാന്‍റെ ആദ്യ ഓവര്‍സീസ് വിജയം എന്നതിനൊപ്പം റാഷിദ് ഖാനും പുതിയൊരു റെക്കോര്‍ഡ് ലഭിച്ചു. ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനായി റാഷിദ്. മത്സരത്തിലുടനീളം 11 വിക്കറ്റുകള്‍ റാഷിദ് ഖാന്‍ സ്വന്തമാക്കി.

]]>