afghan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Aug 2021 04:55:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png afghan – malayalees.ch https://malayalees.ch 32 32 ‘അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ തീവ്രവാദികളെ വേണ്ട’; വ്യക്തമാക്കി വ്‌ളാദ്മിർ പുടിൻ https://malayalees.ch/dont-want-afghan-militants-arriving-under-cover-of-refugees-putin/ Mon, 23 Aug 2021 04:55:25 +0000 https://malayalees.ch/?p=48449 താലിബാൻ നിയന്ത്രണത്തിലാക്കിയതിനു പിറകെ അഫ്ഗാന്‍ അഭയാർത്ഥികളെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയക്കാനുള്ള യുഎസ്, നാറ്റോ നീക്കത്തെ വിമർശിച്ച് റഷ്യ. അഭയാർത്ഥികളുടെ മറവിൽ വരുന്ന അഫ്ഗാൻ തീവ്രവാദികളെ തങ്ങൾക്കു വേണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ പ്രതികരിച്ചു. താലിബാനുമായി സഹകരിക്കാനുള്ള റഷ്യന്‍നീക്കത്തിനിടെയാണ് പുതിയ പ്രതികരണം.

അഫ്ഗാന്റെ അയൽരാജ്യങ്ങളായ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളെ അയക്കാനുള്ള നീക്കം പടിഞ്ഞാറൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിനെ വിമർശിക്കുകയായിരുന്നു വ്‌ളാദ്മിർ പുടിൻ. അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ സായുധസംഘങ്ങളെ തങ്ങൾക്ക് വേണ്ടെന്ന് പുടിൻ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ റിയ നൊവോസ്റ്റി റിപ്പോർട്ട് ചെയ്തു. അതേസമയം, അഫ്ഗാൻ അഭയാർത്ഥി പ്രശ്‌നം തങ്ങളുടെ പ്രഥമ പരിഗണനയിൽ തന്നെയുണ്ടെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യയിൽ അഫ്ഗാൻ കുടിയേറ്റക്കാർക്ക് വിസരഹിത അഭയം നൽകാനുള്ള നീക്കം അന്യായമാണെന്ന് പുടിൻ പറഞ്ഞു. മുൻ സോവിയറ്റ് രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്മയായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ(സിഎസ്ടിഒ) ഉച്ചകോടിയിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം കസകിസ്താന്‍ പ്രസിഡന്റ് കാസിം ജൊമാർട്ട് തൊകായേവുമായി പുടിന്‍ അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തിരുന്നു.

താലിബാൻ നിയന്ത്രണം പിടിച്ചടക്കിയ ശേഷം തുടരുന്ന അഭയാർത്ഥി പ്രവാഹത്തിൽ അഫ്ഗാന്റെ അയൽരാജ്യങ്ങളായ ഉസ്‌ബെകിസ്താൻ, താജികിസ്താൻ, തുർക്ക്‌മെനിസ്താൻ അടക്കം ആശങ്കരേഖപ്പെടുത്തിയിരുന്നു. അഭയാർത്ഥികളുടെ മറവിൽ ഐഎസ് അടക്കമുള്ള തീവ്രവാദസംഘങ്ങൾ രാജ്യത്തേക്ക് നുഴഞ്ഞുകയറുമെന്ന ഭീതിയിലാണ് ഇവർ. ഓഗസ്റ്റ് 14ന് ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ ഇതിനകം 7,000ത്തോളം പേരെ അഫ്ഗാനിൽനിന്ന് പുറത്തെത്തിച്ചതായാണ് കഴിഞ്ഞ ദിവസം പെന്റഗൺ അറിയിച്ചത്.

]]>
അഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു; താലിബാൻ വിരുദ്ധ പ്രതിഷേധത്തിന് നേരെ വെടിവെപ്പ് https://malayalees.ch/afghanistan-edge-anti-taliban-protest/ Fri, 20 Aug 2021 04:20:02 +0000 https://malayalees.ch/?p=48393 അഫ്ഗാനിസ്ഥാനിൽ സംഘർഷം വ്യാപിക്കുന്നു താലിബാൻ വിരുദ്ധ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് മരണം.സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിന് നെരെയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരിൽ ഒരാൾ പതാകയേന്തിയ സ്ത്രീയാണ്. ഇന്ത്യക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാൻ തടഞ്ഞു.

റോഡ് മാർഗ്ഗമുള്ള വ്യാപാരവും താലിബാൻ വിലക്കി. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 6000 കോടി രൂപയുടെ ഉൽപന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാൻ ഇന്ത്യ അമേരിക്കൻ സഹായം ആവശ്യപ്പെട്ടു.

400ലധികെ പേരെ മടക്കിക്കൊണ്ടു വരാൻ രണ്ട് യാത്രാ വിമാനങ്ങൾക്കും ഒരു സൈനിക വിമാനത്തിനുമാണ് ഇന്ത്യ അനുമതി തേടിയത്. ഒരു വ്യോമസേന വിമാനം കാബൂളിലുണ്ട്. എന്നാൽ ഇന്നലെ വിമാനത്താവളത്തിലേക്ക് കയറാൻ മലയാളികൾ ഉൾപ്പടെ നൂറിലധികം ഇന്ത്യക്കാരെ താലിബാൻ അനുവദിച്ചില്ല.

കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാൻ പതാക ഉയർത്തിയാണ് താലിബാൻ വിരുദ്ധ നിലപാടുകാർ പ്രതിഷേധമുയർത്തിയത്.രാജ്യത്തെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

]]>