AFGANISTAN – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Dec 2022 10:33:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AFGANISTAN – malayalees.ch https://malayalees.ch 32 32 വടക്കൻ അഫ്ഗാനിസ്താനിൽ സ്ഫോടനം; 7 മരണം, 6 പേർക്ക് പരുക്ക് https://malayalees.ch/7-killed-6-injured-in-blast-in-northern-afghanistan/ Tue, 06 Dec 2022 10:33:44 +0000 https://malayalees.ch/?p=72409 വടക്കൻ അഫ്ഗാനിസ്ഥാനിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ബാൽഖിലിലാണ് സ്ഫോടനം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികൾ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ബാൽഖ് പ്രവിശ്യ ഉസ്ബെക്കിസ്താന്റെ അതിർത്തിക്കടുത്തുള്ള ഹൈരാതൻ പട്ടണത്തിൽ അഫ്ഗാനിസ്താനിലെ പ്രധാന ഡ്രൈ പോർട്ടുകളിലൊന്നാണ്. ബസിലെ ജീവനക്കാർ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.

]]>
റാഷിദിന്റെ പോരാട്ടം പാഴായി, അഫ്ഗാനെ നാല് റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; അയർലൻഡിനെ വീഴ്ത്തി ന്യൂസീലൻഡ് സെമിയിൽ https://malayalees.ch/new-zealand-vs-ireland-australia-vs-afganisthan/ Sat, 05 Nov 2022 04:15:08 +0000 https://malayalees.ch/?p=70764 ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാൻ. പിന്നീട് മൂന്ന് വിക്കറ്റുകള്‍ പിഴുത ഓസീസ് അഫ്ഗാനെ സമ്മര്‍ദ്ദത്തിലാക്കി. സ്‌കോര്‍ 103 ല്‍ നില്‍ക്കെ അവര്‍ക്ക് ആറാം വിക്കറ്റും നഷ്ടമായി.

പിന്നീട് ക്രീസിലെത്തിയ റാഷിദ് ഖാൻ നിലവിലെ ചാമ്പ്യന്മാരെ വിറപ്പിച്ചു. വെറും 23 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം റാഷിദ് 48 റണ്‍സ്. ഓസ്‌ട്രേലിയ തോൽവി ഉറപ്പിച്ച സമയം, അവസാന ഓവർ എറിഞ്ഞ മാർക്കസ് സ്റ്റോയിനിസ് 4 റൺസ് അകലെ അഫ്ഗാൻ ജയം തടഞ്ഞു നിർത്തി. മത്സരം ജയിച്ചെങ്കിലും നാളെ ഇംഗ്ലണ്ട് ശ്രീലങ്കയെ വീഴ്ത്തിയാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്താകും.

അതേമയം സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. അയർലൻഡിനെതിരെ 35 റൺസിനാണു കിവീസിന്റെ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 9 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ന്യൂസീലൻഡ് സെമിയിതെത്തി.

]]>
അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ പ്രധാന പങ്കാളി: അജിത് ഡോവൽ https://malayalees.ch/nothing-can-change-special-relationship-with-afghanistan-ajit-doval/ Fri, 27 May 2022 12:35:34 +0000 https://malayalees.ch/?p=62521 ഭീകരവാദം നേരിടാൻ അഫ്ഗാനിസ്ഥാനെ സഹായിക്കണമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദ ഗ്രൂപ്പുകൾ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ്. എല്ലാ രാജ്യങ്ങളും അഫ്ഗാനെ സഹായിക്കണമെന്നും താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന നാലാമത്തെ പ്രാദേശിക സുരക്ഷാ സംഭാഷണത്തിൽ ഡോവൽ പറഞ്ഞു.

ഇന്ത്യ കാബൂളിന്റെ പ്രധാന പങ്കാളിയാണ്, ഭാവിയിലും ഇത് തുടരും. അഫ്ഗാൻ ജനതയുമായി ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും, സാഹചര്യങ്ങൾ എന്തായാലും ഇന്ത്യയുടെ കാഴ്ചപ്പാട് മാറില്ലെന്നും ഡോവൽ കൂട്ടിച്ചേർത്തു. ദശകങ്ങളായി അഫ്ഗാനിൽ അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, മാനുഷിക സഹായം എന്നിവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അഫ്ഗാനുള്ള 50,000 മെട്രിക് ടൺ ഗോതമ്പിൽ 17,000 മെട്രിക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ, 13 ടൺ അവശ്യ ജീവൻരക്ഷാ മരുന്നുകളും, ശൈത്യകാല വസ്ത്രങ്ങളും, 60 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ എന്നിവ അഫ്ഗാന് നൽകിയിട്ടുണ്ട്. ഏതു സമൂഹത്തിന്റെയും ഭാവിക്ക് സ്ത്രീകളും യുവാക്കളും പ്രധാനമാണ്. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിലും നൽകുന്നത് ഉൽപ്പാദനക്ഷമതയും വികസനവും ഉറപ്പാക്കുമെന്നും ഡോവൽ കൂട്ടിച്ചേർത്തു.

താജിക്കിസ്ഥാൻ, റഷ്യ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, കിർഗിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള നാലാമത് പ്രാദേശിക സുരക്ഷാ ചർച്ചയുടെ യോഗത്തിൽ പങ്കെടുത്തു.

]]>
അഫ്ഗാനിസ്ഥാനിൽ നാലിടത്ത് സ്ഫോടനം, 14 പേർ കൊല്ലപ്പെട്ടു https://malayalees.ch/%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4/ Thu, 26 May 2022 04:30:39 +0000 https://malayalees.ch/?p=62430 അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും, വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും വൻ സ്ഫോടനം. നാലിടങ്ങളിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും, 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിലാണ് ആദ്യ മൂന്ന് സ്ഫോടനങ്ങൾ നടന്നത്. കാബൂൾ പള്ളിയിലാണ് നാലാം സ്ഫോടനം.

PD 10, PD 5 പ്രദേശങ്ങളിൽ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ വടക്കൻ നഗരത്തിൽ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമിട്ട ബസുകൾ. സംഭവത്തിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെടുകയും, 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മൂന്ന് സ്ഫോടനത്തിന് പിന്നാലെ കാബൂൾ പള്ളിയിലാണ് അവസാന ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും, 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹസ്രത്ത്-ഇ-സെക്രിയ മസ്ജിദിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുവരെ, ഒരു സംഘമോ വ്യക്തിയോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

]]>
സ്ത്രീകൾക്ക് ഇസ്ലാമിക അവകാശങ്ങൾ നൽകണം; താലിബാൻ നേതാവ് https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%85%e0%b4%b5/ Mon, 23 May 2022 10:13:33 +0000 https://malayalees.ch/?p=62267 സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പിന്തുണച്ച് താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി. രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അഫ്ഗാൻ സംസ്‌കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇസ്ലാമിക് എമിറേറ്റ് നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂറിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി നിലപാട് അറിയിച്ചത്. “അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. ഇവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു, ശരീഅത്തിന്റെ പാഠങ്ങൾ എവിടെ നിന്ന് പഠിക്കും?” മുഹമ്മദ് അബ്ബാസ് ചോദിച്ചു.

സാമ്പത്തിക വികസനത്തിനായുള്ള സർക്കാർ ബജറ്റിനെയും സ്റ്റാനിക്‌സായി വിമർശിച്ചു. സാമ്പത്തിക വെല്ലുവിളികൾ കാരണം ആളുകൾ രാജ്യം വിടേണ്ടിവരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമ്മേളനത്തിൽ സംസാരിച്ച മറ്റൊരു താലിബാൻ നേതാവ് മുല്ല മുഹമ്മദ് യാക്കൂബ് അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഉപരോധത്തെ വിമർശിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികളെ സ്‌കൂളിൽ പോകുന്നതിൽ നിന്ന് വിലക്കാനുള്ള താലിബാന്റെ തീരുമാനം ദേശീയ അന്തർദേശീയ തലങ്ങളിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.

]]>
അഫ്ഗാൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക; യുനിസെഫ് https://malayalees.ch/unicef-expresses-concern-over-violence-on-children/ Mon, 25 Apr 2022 04:20:26 +0000 https://malayalees.ch/?p=60631 അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്(UNICEF). ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്‌ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിച്ചു.

പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണ്. തുടർന്നും ഇത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് യുനിസെഫ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സാധ്യമായത് ചെയ്യും. അധ്യാപകർക്ക് ശമ്പളം നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തെ സഹായിക്കുമെന്ന് യുനിസെഫ് വാഗ്ദാനം ചെയ്തു. വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകളും പാഠപുസ്തകങ്ങളും എത്തിക്കും. തങ്ങളുടെ സഹായം ആവശ്യമുള്ള കുട്ടികളെ ഉപേക്ഷിക്കില്ലെന്നും യുനിസെഫ്.

അതേസമയം, 7മുതൽ 12 വരെയുള്ള പെൺകുട്ടികൾക്കായി സമീപഭാവിയിൽ സ്‌കൂളുകൾ തുറക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

]]>
അഫ്ഗാനില്‍ ഐഎസ്‌ഐഎസ് വേഗത്തില്‍ വളരുന്നു; യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി https://malayalees.ch/isis-in-afghan-continues-to-grow-says-us-centcom-chief/ Sat, 19 Mar 2022 04:52:10 +0000 https://malayalees.ch/?p=58798 അഫ്ഗാനിസ്ഥാനില്‍ ഐഎസ്‌ഐഎസ് അനിയന്ത്രിതമായി വളരുകയാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി. ഐഎസ്‌ഐഎസിന്റെ വളര്‍ച്ച തടയുന്നതിന് താലിബാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അമേരിക്ക കരുതുന്നതെന്നും യുഎസ് സെന്റര്‍ കമാന്‍ഡ് മേധാവി ജനറല്‍ കെനത്ത് മകെന്‍സി പറഞ്ഞു.

‘തങ്ങളുടെ കേഡര്‍ വികസിപ്പിക്കുന്നതിന് ഐഎസ്‌ഐഎസ് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഐഎസ്‌ഐഎസിനെ താലിബാന്‍ എങ്ങനെ നേരിടും എന്നത് കാത്തിരുന്ന് കാണണം. താലിബാന് ഒരു വലിയ കടമ്പയാണുള്ളത്’. മകെന്‍സി കൂട്ടിച്ചേര്‍ത്തു.

മുന്‍പുണ്ടായിരുന്ന ഐഎസ്‌ഐഎസ് അല്ല ഇപ്പോള്‍ ഉള്ളതെന്നും അവര്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തി വരികയാണെന്നും ജനറല്‍ ആരോപിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ 2000ത്തിലധികം ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാന്‍ ആന്‍ഡ് സിറിയ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

]]>
അഫ്ഗാൻ വിഷയം; പാകിസ്താന് പിന്നാലെ ചൈനയും യോഗത്തിൽ പങ്കെടുക്കില്ല https://malayalees.ch/china-to-skip-indias-upcoming-nsa-meeting-on-afghanistan/ Tue, 09 Nov 2021 08:09:23 +0000 https://malayalees.ch/?p=52225 അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാട് ചൈനയും സ്വീകരിച്ചു. അതേസമയം മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം നാളെ തന്നെ തുടങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി.

അഫ്ഗാനെ സംബന്ധിച്ച മേഖലാ സുരക്ഷാ യോഗം നാളെയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു. കൊവിഡ് മൂലം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെച്ചു. ഈ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. യോഗത്തിൽ പാകിസ്താനും ചൈനയും റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആണ് പങ്കെടുക്കേണ്ടത്.

അഫ്ഗാനിലെ പുതിയ സാഹചര്യവും അതിൻറെ പ്രത്യാഘാതങ്ങളുമടക്കം യോഗം വിലയിരുത്തും. അഫ്ഗാനിലെ താലിബാനെ നിയന്ത്രിക്കുന്നതും മേഖലയിൽ അസ്വസ്ഥത ഉണ്ടാക്കുന്നതിനും കൂട്ടു നിൽക്കുന്നതും പാകിസ്താൻ ആണെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ യോഗത്തിൽ വിമർശനം ഉന്നയിക്കും. ഇത് മുന്നിൽകണ്ട് യോഗത്തിൽ നിന്ന് പാകിസ്താൻ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെയും തീരുമാനം.

]]>
താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഉടന്‍ അംഗീകരിക്കില്ല https://malayalees.ch/india-neaver-accpt-taliban-govt/ Tue, 07 Sep 2021 04:00:13 +0000 https://malayalees.ch/?p=49176 താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ച് ഇന്ത്യ.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഫ്ഗാന്‍ വിഷയത്തിലെ ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം.

കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ബന്ധം അഫ്ഗാനിസ്താനിലെ പൗര്‍ന്മാരുമായി മാത്രമായിരിക്കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.

അഫ്ഗാനിസ്താനില്‍ നിന്ന് അടിയന്തരമായി മടക്കികൊണ്ടുവരേണ്ടത് 150 ഇന്ത്യക്കാരെ എന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുമ്പോള്‍ അഫ്ഗാനികള്‍ക്ക് ഇ-വിസ അനുവദിക്കും.

]]>
അഫ്ഗാൻ പ്രശ്നങ്ങളിൽ ഇന്ത്യ- റഷ്യ ചർച്ച https://malayalees.ch/modi-putin-hold-talks/ Tue, 24 Aug 2021 12:52:04 +0000 https://malayalees.ch/?p=48545 താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ – റഷ്യ സഹകരണവും ചർച്ചയായി. സുപ്രധാന വിഷയങ്ങളിൽ ചർച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച, ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കലുമായി നരേന്ദ്രമോദി സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളും മേഖലയിലും ലോകത്തും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ദേവി ശക്തി എന്നാണ് അഫ്ഗാൻ രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ മറ്റന്നാൾ വിദേശകാര്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ ആറു രാജ്യങ്ങൾ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

]]>