affected booths – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Feb 2021 12:02:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png affected booths – malayalees.ch https://malayalees.ch 32 32 പ്രശ്ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനക്കായിരിക്കും സുരക്ഷാ ചുമതലയെന്ന് ടിക്കാറാം മീണ https://malayalees.ch/tikaram-meena-said-the-central-army-would-be-in-charge-of-security-at-the-affected-booths/ Sat, 27 Feb 2021 12:01:52 +0000 https://malayalees.ch/?p=40817 നിയമസഭാതെരഞ്ഞെടുപ്പിൽ പ്രശ്ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനക്കായിരിക്കും സുരക്ഷാ ചുമതലയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പില്‍ മതത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. കള്ളവോട്ട് തടയാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറ‍ഞ്ഞു. രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാരാണ് നിലവിലെ വോട്ടര്‍പട്ടികയിലുള്ളത്.

പുതിയതായി ലഭിച്ച അ‍ഞ്ച് ലക്ഷം അപേക്ഷകള്‍ കൂടി പരിഗണിച്ച് സപ്ലിമെന്‍റി ലിസ്റ്റ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരത്തിന് കോവിഡ് പ്രോട്ടോകാള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ പാടുള്ളൂ.

വീടുകളില്‍ പ്രചരണത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ല. കൂടുതല്‍ കേന്ദ്രസേനയെ തെരഞ്ഞെടുപ്പില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിന്‍റെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുമായി വീണ്ടും കമ്മീഷന്‍ ചര്‍ച്ച നടത്തും. അതേസമയം എറണാകുളം വടക്കൻ പറവൂരിൽ കേന്ദ്രസേന റൂട്ട് മാർച്ച്‌ നടത്തി. ബി.ജെ.പി യുടെ വിജയ യാത്രയുടെ പോസ്റ്റർ ഒട്ടിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ പറവൂരിൽ തർക്കം നടന്നിരുന്നു. ഇതേ തുടർന്നാണ് പെട്ടെന്ന് റൂട്ട് മാർച്ച്‌ നടത്തിയത്.

]]>