AEROPLANE – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Apr 2023 04:54:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AEROPLANE – malayalees.ch https://malayalees.ch 32 32 വിമാനം പറത്തുന്നതിനിടെ ഇടുപ്പിൽ തണുപ്പ്, കോക്ക്പിറ്റിൽ മൂർഖൻ; അടിയന്തര ലാൻഡിംഗ് നടത്തി പൈലറ്റ് https://malayalees.ch/pilot-lauded-for-safe-emergency-landing-after-he-finds-cobra-in-cockpit/ Sat, 08 Apr 2023 04:54:27 +0000 https://malayalees.ch/?p=79273 വിമാനയാത്രാമധ്യേ കോക്ക്പിറ്റിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ ദക്ഷിണാഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസിനെ വിദഗ്ധർ അഭിനന്ദിച്ചു. സൗത്ത് ആഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസ് ആണ് മരണത്തെ മുന്നിൽ കണ്ട നിമിഷത്തിലും മനഃസ്ഥൈര്യം കൈവിടാതെ ശരിയായ തീരുമാനമെടുത്തത്.എൻടി ടിവി യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.(Pilot lauded for safe emergency landing after he finds cobra in cockpit)

https://2370fb9e0f0ad9f7ded655cb1f8cb859.safeframe.googlesyndication.com/safeframe/1-0-40/html/container.html

അമേരിക്കൻ കമ്പനിയായ ബീച്ച്ക്രാഫ്റ്റ് നിർമിച്ച ബാരോൺ 58 വിമാനത്തിന്റെ ഏക പൈലറ്റ് ആയിരുന്നു റുഡോൾഫ് ഇറാസ്മസ്. യാത്രയ്ക്കിടെ ഇടുപ്പിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് സീറ്റിനു താഴെ പാമ്പിനെ കണ്ടതെന്ന് ഇറാസ്മസ് പറയുന്നു.വിമാനത്തിൽ പാമ്പുണ്ടെന്ന കാര്യം യാത്രയ്ക്കിടെ തന്നെ റുഡോൾഫ് വിമാനത്തിലെ നാല് യാത്രക്കാരെയും അറിയിച്ചു.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

വിമാനത്തിൽ പാമ്പുണ്ട്. അത് എന്റെ സീറ്റിന്റെ അടിയിലാണ്. അതിനാൽ നമുക്ക് എത്രയും വേഗം നിലത്തിറങ്ങാൻ ശ്രമിക്കാം എന്നായിരുന്നു സന്ദേശം.ഏപ്രിൽ മൂന്നിനാണ് ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ്പിൽ നിന്ന് നെൽസ്പ്രുറ്റിലേക്ക് നാലു യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനത്തിൽ സംഭവമുണ്ടായത്.

]]>
വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായേക്കും https://malayalees.ch/atf-aviation-fuel-prices-hiked-airfares-rise/ Thu, 16 Jun 2022 09:05:14 +0000 https://malayalees.ch/?p=63454 വിമാന ഇന്ധനത്തിൻ്റെ വില വർധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധന വില വർധിച്ചത്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് നിലവിൽ ഇന്ധന വില. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിക്കുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വിമാന ഇന്ധന വിലയിലും പ്രതിഫലിച്ചത്. റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ക്രമാനുഗതമായി വർധിക്കുകയാണ്. (ATF Aviation Fuel Hiked)

ഡൽഹിയിൽ ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ് വില. കൊൽക്കത്തയിൽ 1,46,322.23 രൂപ. മുംബൈ- 1,40,092.74 രൂപ, ചെന്നൈ- 1,46,215.85 രൂപ.

മാർച്ച് അവസാനത്തോടെയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് 2020 മാർച്ച് 23 ന് നിർത്തിവെച്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളോടെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചാണ് സർവീസുകൾ ആരംഭിച്ചത്. എയർ ഹോസ്റ്റസുമാർ പിപിഇ കിറ്റ് ധരിക്കേണ്ടതില്ല, വിമാത്താവളത്തിൽ നേരത്തെ തുടർന്ന് വന്നിരുന്ന രീതിയിൽ ദേഹപരിശോധന പുനരാരംഭിക്കാം തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും മാസ്ക്, സാനിറ്റസർ തുടങ്ങിയ പ്രതിരോധങ്ങൾ നിർബന്ധമാണ്. അടിയന്തിര ആരോഗ്യ ഘട്ടം കണക്കിലെടുത്ത് വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്നും നിർദേശമുണ്ട്.

]]>
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കുമായി സൗദി; തിരിച്ചും യാത്ര അനുവദിക്കില്ല https://malayalees.ch/india-flights-ban-saudi-arabia/ Wed, 23 Sep 2020 13:11:31 +0000 https://malayalees.ch/?p=32226 ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന സർവീസുകളും റദ്ദാക്കി. സൗദി ഈ തീരുമാനം എടുത്തത് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്.

ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ വ്യക്തമാക്കി.

സൗദിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരും രണ്ടാഴ്ചയുടെ ഇടവേളയിൽ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ല. കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ വിമാന സർവീസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് യാത്രാ വിലക്ക് സൗദി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് വിലക്ക് ബാധകമല്ല.

അതേസമയം ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,085 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 56,46,011 ലാണ് എത്തി നിൽക്കുന്നത്. 90,020 ആണ് മരണസംഖ്യ. ചികിത്സയിലുള്ളത് 9,68,377 പേരാണ്. രോഗം ഭേദമായവരുടെ എണ്ണം 45,87,614 ആയി.

]]>