ADVOCATES – malayalees.ch https://malayalees.ch Malayalam Online News Portal Tue, 22 Nov 2022 10:22:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ADVOCATES – malayalees.ch https://malayalees.ch 32 32 ഡിംപിളിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; അഡ്വ. അഫ്‌സലിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ആളൂര്‍; ഇത് ചന്തയല്ലെന്ന് കോടതി https://malayalees.ch/conflict-between-advocates-appeared-for-dimple-in-model-assault-case/ Tue, 22 Nov 2022 10:22:20 +0000 https://malayalees.ch/?p=71675 കൊച്ചിയില്‍ മോഡലിനെ കാറില്‍ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഡിംപിളിനുവേണ്ടി ഹാജരായ രണ്ട് അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ വാക്കേറ്റം. ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ആളൂരുമാണ് കോടതിയില്‍ ഹാജരായത്. വാദം ആരംഭിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. അഡ്വ. അഫ്‌സലിനോട് അഡ്വ ആളൂര്‍ ഇറങ്ങിപ്പോരാന്‍ പറയുന്ന നിലയുണ്ടായി. ബഹളവും തര്‍ക്കവും മുറുകിയതോടെ ഇത് കോടതി മുറിയാണെന്നും ചന്തയല്ലെന്നും മജിസ്‌ട്രേറ്റ് രണ്ട് അഭിഭാഷകരേയും ഓര്‍മിപ്പിച്ചു. 

തന്റെ വക്കാലത്ത് അഫ്‌സലിനെയാണ് ഏല്‍പ്പിച്ചതെന്നാണ് ഡിംപിള്‍ പറയുന്നത്. മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരായ വകുപ്പുകള്‍. എക്‌സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാന്‍സ് ബാറെന്ന രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറില്‍ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

]]>
കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് അറസ്റ്റില്‍ https://malayalees.ch/gun-shot-against-lawyer-in-kollam/ Thu, 27 Oct 2022 04:03:01 +0000 https://malayalees.ch/?p=70261 കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വലത് തോളിന് വെടിയേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രതി അഭിഭാഷകനെ വെടിവച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിഭാഷകനും സുഹൃത്തും തമ്മില്‍ കുറച്ചുനാളുകളായി കുടുംബപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് രാത്രിയോടെ മഹേഷിന്റെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തിയത്.

]]>
നിയമപരമായി കോടതിവിധി വിജയമാണ്, അല്ലാതെ തിരിച്ചടിയല്ല; സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് https://malayalees.ch/r-krishnaraj-reacts-to-the-court-verdict-against-swapna-suresh/ Fri, 19 Aug 2022 11:50:47 +0000 https://malayalees.ch/?p=66689 സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പുറത്തുവന്ന കോടതി വിധി നിയമപരമായി വിജയമാണെന്നും, തിരിച്ചടിയല്ലെന്നും വിശദീകരിച്ച് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് രം​ഗത്ത്. അന്വേഷണം പൂർത്തിയായതിന് ശേഷം വേണമെങ്കിൽ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാൽ അന്വേഷണത്തിൽ കൂടിയല്ലാതെ ഇത് തെളിയിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.

സ്വപ്നയ്ക്കെതിരെ പരാതി വന്ന സാഹചര്യമാണ് പരിശോധിക്കേണ്ടത്. സ്വപ്ന പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്ക്കെതിരെ കേസ് എടുത്തത്. നിയമപരമായി അറസ്റ്റിൻ്റെ പ്രശ്നമേ ഉദിക്കുന്നില്ല. അത് സർക്കാർ തന്നെ കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി കോടതി വിധി വിജയമാണെന്ന് പറയുന്നതെന്നും അദ്ദേഹം വാദിച്ചു.


സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പുറത്തുവന്ന കോടതി വിധി നിയമപരമായി വിജയമാണെന്നും, തിരിച്ചടിയല്ലെന്നും വിശദീകരിച്ച് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് രം​ഗത്ത്. അന്വേഷണം പൂർത്തിയായതിന് ശേഷം വേണമെങ്കിൽ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാൽ അന്വേഷണത്തിൽ കൂടിയല്ലാതെ ഇത് തെളിയിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. ( R Krishnaraj reacts to the court verdict against Swapna Suresh )

സ്വപ്നയ്ക്കെതിരെ പരാതി വന്ന സാഹചര്യമാണ് പരിശോധിക്കേണ്ടത്. സ്വപ്ന പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്ക്കെതിരെ കേസ് എടുത്തത്. നിയമപരമായി അറസ്റ്റിൻ്റെ പ്രശ്നമേ ഉദിക്കുന്നില്ല. അത് സർക്കാർ തന്നെ കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി കോടതി വിധി വിജയമാണെന്ന് പറയുന്നതെന്നും അദ്ദേഹം വാദിച്ചു.

Read Also: ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി: കേസുകൾ റദ്ദാക്കണമെന്ന ഹർജി തള്ളി

Best Destination Better Than Laddakh Travel Nfx

https://imasdk.googleapis.com/js/core/bridge3.525.0_en.html#goog_452502138

00:41PreviousPauseNext

00:18 / 02:54UnmuteSettingsFullscreen

Copy video url

Play / Pause

Mute / Unmute

Report a problem

Language

Share

Vidverto Player

ഗൂഢാലോചന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്ന് ലഭിച്ചത്. തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. താൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകൾ നിലനിൽക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തത്. മുൻമന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

]]>
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ https://malayalees.ch/bar-council-sought-an-explanation-from-dileeps-lawyers/ Thu, 07 Apr 2022 12:01:31 +0000 https://malayalees.ch/?p=59723 നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടർ നടപടികൾ. അതിജീവിതയുടെ പരാതിയിലാണ് ബാർ കൗൺസിലിന്റെ നടപടി.

കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞിരുന്നു. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്ന വാദവും വിജീഷ് ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ വൈകുമെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കേസിലെ സാക്ഷിയായ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യല്‍.

അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും കാവ്യാമാധവനെ ചോദ്യം ചെയ്യുക. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 15 ന് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനാണ് തീരുമാനം. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര് കണ്ടെത്തി.

]]>
ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക് https://malayalees.ch/bineesh-kodiyeri-enter-as-advocate-with-shon-george/ Thu, 02 Dec 2021 04:18:32 +0000 https://malayalees.ch/?p=53362 കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്.https://c5e1447aa0fb89f8c70234c8c2e528b8.safeframe.googlesyndication.com/safeframe/1-0-38/html/container.html

മൂവരും ചേര്‍ന്ന് ഹൈക്കോടതിയോടുചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ഞയാറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിലെ 651ാം നമ്പര്‍ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കില്ല എന്നാണ് വിവരം.

2006ലാണ് നിനുവും ഷോണും ബിനീഷും എന്റോള്‍ ചെയ്തത്. ശേഷം ഷോണ്‍ ജോര്‍ജ് രണ്ടുവര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ബിനീഷ് കോടിയേരി ഒരു വര്‍ഷത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

]]>