Advocate General – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Mar 2022 04:31:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Advocate General – malayalees.ch https://malayalees.ch 32 32 സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നു; സർക്കാരിന് എ.ജിയുടെ റിപ്പോർട്ട് https://malayalees.ch/individuals-buy-land-in-violation-ags-report-to-government/ Sat, 26 Mar 2022 04:31:44 +0000 https://malayalees.ch/?p=59094 കേരളത്തിൽ സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടെന്നും ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും എ.ജിയുടെ റിപ്പോർട്ട്. കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കോസർ​ഗോഡ് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പരിധിയിൽ കവിഞ്ഞ 212 ഭൂമി രജിസ്ട്രേഷനുകളാണ് അനധിക‍‍ൃതമായി നടന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരിന് അഡ്വക്കേറ്റ് ജനറൽ റിപ്പോർട്ട് നൽകി.

തണ്ടപ്പേരിലും രജിസ്ട്രാർ ഓഫീസിലുമുള്ള വിശദാംശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് എ.ജി വ്യക്തമാക്കി. 212 പേരുടെയും എല്ലാ വിവരങ്ങളും അവർ വാങ്ങിക്കൂട്ടിയ ഭൂമിയുടെ അളവുമെല്ലാം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ഓൺലൈനിലേക്ക് മാറുകയാണ് സംസ്ഥാനത്തെ രജിസ്ട്രേഷൻ വകുപ്പും വില്ലേജ് ഓഫീസിലെ സേവനങ്ങളും. ഇത് നിലവിൽ വരുന്നതിന് മുന്നോടിയായി പലയിടത്തും ആളുകൾ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുകയാണെന്ന റിപ്പോർട്ടാണ് എ.ജി സർക്കാരിന് നൽകിയത്.

15 ഏക്കറിൽ കൂടുതൽ ഭൂമി ഒരു കുടുംബത്തിന് കൈവശം വെയ്ക്കാൻ പാടില്ലെന്നാണ് ഭൂപരിഷ്കരണ നിയമത്തിലെ സുപ്രധാന നിർദേശം. ഇത് അട്ടിമറിക്കപ്പെടുകയാണ്. എജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടൻ തുടർനടപടി കൈക്കൊണ്ടേക്കും. 212 പേരുടെയും ഭൂമി ഇടപാടുകളെപ്പറ്റി സമ​ഗ്ര അന്വേഷണമുണ്ടാകാണ് സാധ്യത.

]]>
ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ് https://malayalees.ch/police-seek-leagal-advice-from-ag/ Fri, 20 Nov 2020 08:25:46 +0000 https://malayalees.ch/?p=35439 സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന പൂർണമായും സമ്മതിച്ചിട്ടില്ല. ജയിൽ മേധാവിക്ക് ഡി.ഐ.ജി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.

അതേസമയം ശബ്ദരേഖ പുറത്ത് വന്നതില്‍ കേസ് എടുക്കണമോയെന്ന കാര്യത്തില്‍ പൊലീസിനുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്. ജയില്‍ ഡിജിപിയുടെ പരാതിയില്‍ കേസ് എടുക്കണമോയെന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ന് മറുപടി ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. തന്‍റെ ശബ്ദമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചതോടെ നിയമലംഘനം നടന്നിട്ടില്ലെന്ന വിലയിരുത്തലാണ് പൊലീസിന് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ അട്ടകുളങ്ങര ജയിലിനുള്ളില്‍ നിന്നാണ് ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതെങ്കില്‍ അത് ആര് ചെയ്തുവെന്ന് കണ്ടെത്താന്‍ അന്വേഷണമില്ലെങ്കില്‍ സാധ്യമാകില്ല.

ജയില്‍ വകുപ്പിന്‍റെ വിശ്യാസത ഉറപ്പ് വരുത്താന്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ശബ്ദ രേഖ പുറത്ത് വന്നതിനെ കുറിച്ച് അന്വേഷണം നടന്നാല്‍ ഒരുപക്ഷേ വലിയ രാഷ്ട്രീയ വിവാദമായി മാറാനുള്ള സാധ്യതകളും തള്ളാനാവില്ല. നിലവില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ശബ്ദ രേഖ പുറത്ത് വന്നതെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു.

]]>