administration – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Jun 2021 04:47:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png administration – malayalees.ch https://malayalees.ch 32 32 ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധം; ദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടങ്ങി https://malayalees.ch/lakshadweep-locals-begins-hunger-strike-of-12-hours/ Mon, 07 Jun 2021 04:47:44 +0000 https://malayalees.ch/?p=45155 ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന നിരാഹാര സമരത്തിൽ ദ്വീപ് നിവാസികൾ വീടുകളിൽ കരിങ്കൊടി ഉയർത്തും. ദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു.

]]>
വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി; ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി https://malayalees.ch/viswas-mehta-new-chief-secretary/ Wed, 27 May 2020 08:32:43 +0000 https://malayalees.ch/?p=26117 തിരുവനന്തപുരം, ആലപ്പുഴ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.

സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയാകും. ടി.കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി. സര്‍ക്കാരുമായി ഇടഞ്ഞ വി വേണുവിനെ ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. തിരുവനന്തപുരം, ആലപ്പുഴ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.

ടോം ജോസ് ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിലവില്‍ ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനുമായ വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയ്ക്ക് 2021 ഫെബ്രുവരി വരെയാണ് സര്‍വ്വീസുള്ളത്. വിശ്വാസ് മേത്തയെക്കാള്‍ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ കേന്ദ്രഡെപ്യൂട്ടേഷനില്‍ ആയതും വിശ്വാസ് മേത്തയ്ക്ക് അനുകൂല ഘടകമായി.

വിശ്വാസ് മേത്ത ഒഴിയുമ്പോള്‍ ടി.കെ ജോസ് ആയിരിക്കും പുതിയ ആഭ്യന്തര സെക്രട്ടറി. ബി ജയതിലകിനെ റവന്യൂ സെക്രട്ടറിയായും വി വേണുവിനെ ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയായും നിയമിച്ചു. തിരുവനന്തപുരം കലക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറം കലക്ടറായി നിയമിച്ചു. നവ് ജ്യോത് ഖോസ തിരുവനന്തപുരം കലക്ടറാകും. ആലപ്പുഴ കലക്ടര്‍ എം അഞ്ജനയെ കോട്ടയം കലക്റായും നിയമിച്ചു. റിഷിത റോയ് ആണ് പുതിയ കാര്‍ഷികോത്പാദന കമ്മീഷണര്‍.

]]>