adichu-mone-new-programme-in-flowers-tv – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Mar 2022 12:59:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png adichu-mone-new-programme-in-flowers-tv – malayalees.ch https://malayalees.ch 32 32 തിങ്കളാഴ്ച മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ “അടിച്ചു മോനെ”…. https://malayalees.ch/adichu-mone-new-programme-in-flowers-tv/ Fri, 11 Mar 2022 12:58:55 +0000 https://malayalees.ch/?p=58425 മലയാളികൾക്ക് ആസ്വാദനത്തിന്റെ മറ്റൊരു പേരാണ് ഫ്‌ളവേഴ്‌സ് ടിവി. എന്നും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും പ്രോഗ്രാമുകൾ കൊണ്ടും മലയാളിയുടെ മാറുന്ന അഭിരുചിയ്ക്ക് അനുസരിച്ച് ഒപ്പം വളരാൻ ഫ്‌ളവേഴ്‌സ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. അതുതന്നെയാണ് ഈ ചാനലിന്റെ ജനപ്രീതിയ്ക്കുള്ള കാരണവും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫ്ളവേഴ്സിന്റെ പ്രേക്ഷകരാണ് എന്നുള്ളത് ഏറെ ശ്രദ്ധേയം. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന പരിപാടികൾ വിജയകരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഫ്‌ളവേഴ്‌സ് ടിവി എന്നും ശ്രമിക്കാറുണ്ട്.

അത്തരത്തിൽ ഫ്ളവേഴ്സിന്റെ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഒരു പുതിയ പ്രോഗ്രാമുമായി എത്തുകയാണ്. ‘അടിച്ചു മോനെ’ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം ഈ വരുന്ന തിങ്കളാഴ്ച മുതൽ സംപ്രേഷണം ആരംഭിക്കാൻ തുടങ്ങുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകരായ രാജ് കലേഷും ആർ ജെ മാത്തുക്കുട്ടിയുമാണ് ‘അടിച്ചു മോനെ’ എന്ന പ്രോഗ്രാമിന്റെ അവതാരകർ.

]]>