adar poonawalla – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Dec 2020 12:20:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png adar poonawalla – malayalees.ch https://malayalees.ch 32 32 നിയമ നടപടികളിൽ നിന്ന് വാക്സിൻ നിർമ്മാതാക്കൾക്ക് സംരക്ഷണം വേണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് https://malayalees.ch/need-govt-to-indemnify-vaccine-makers-against-all-lawsuits/ Sat, 19 Dec 2020 12:20:21 +0000 https://malayalees.ch/?p=37233 വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായാൽ നിയമ നടപടികളിൽ നിന്ന് വാക്സിൻ നിർമ്മാതാക്കൾക്ക് സംരക്ഷണം വേണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനവാല. വാക്സിൻ വികസനത്തിനിടയിലെ വെല്ലുവിളികളെക്കുറിച്ച് ഒരു വെർച്വൽ പാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്.

ഇത്തരം പ്രശ്നങ്ങൾ വാക്സിനേഷൻ സ്വീകരിക്കുന്നതിലുള്ള ഭയം വർദ്ധിപ്പിക്കാനും വാക്സിൻ നിർമ്മിക്കുന്ന കമ്പനികളെ പാപ്പരാക്കാനോ ഇടയാക്കുമെന്നതിനാലാണ് ഈ നിർദ്ദേശമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നേരത്തെ കോവിഷീല്‍ഡ് കോവിഡ് വാക്സിനെതിരെ ആരോപണം ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

]]>
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി https://malayalees.ch/coronavirus-vaccine-will-be-ready-for-public-use-by-december-adar-poonawalla-2/ Thu, 29 Oct 2020 08:11:23 +0000 https://malayalees.ch/?p=34114 സര്‍ക്കാരിന്‍റെ അംഗീകാരം പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ ഇത് ജനുവരിയിലേക്ക് നീളുമെന്നും അദ്ദേഹം

കൊറോണ വൈറസിനെതിരായ വാക്സിന്‍ ഇന്ത്യയില്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല. ഓക്‌സ്ഫോഡ് സര്‍വകലാശാലയും പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന് സര്‍ക്കാര്‍ അടിയന്തരമായി അംഗീകാരം നല്‍കുകയാണെങ്കില്‍ ഇന്ത്യയില്‍ ഡിസംബറില്‍ ഉപയോഗത്തിന് സജ്ജമായേക്കുമെന്നാണ് അദര്‍ പൂനാവാല വ്യക്തമാക്കുന്നത്. സര്‍ക്കാരിന്‍റെ അംഗീകാരം പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ ഇത് ജനുവരിയിലേക്ക് നീളുമെന്നും അദ്ദേഹം പറയുന്നു.

ഓക്‌സ്ഫോഡ് സര്‍വകലാശാലയും ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാറെടുത്തിരിക്കുന്നത് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ്. 10 കോടി ഡോസാണ് ആദ്യഘട്ടമായി തയ്യാറാക്കുന്നത്. 2021 തുടക്കത്തിലോ പകുതിയിലോ ആയി രാജ്യത്ത് വ്യാപകമായി വാക്‌സിന്‍ വിതരണം ചെയ്യാനാണ് സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ലക്ഷ്യം വെക്കുന്നത്.

വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭിക്കാത്ത സാഹചര്യം വരുകയോ, വാക്‌സിന്‍ പരീക്ഷണം ഡിസംബര്‍ മാസത്തിലേക്ക് നീളുകയോ ചെയ്താല്‍ വാക്‌സിന്‍ ഉപയോഗത്തിന് സജ്ജമാക്കണമെങ്കില്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരാം. ബ്രിട്ടണിലുളള വാക്‌സിന്‍ പരീക്ഷണവും ഇതോടൊപ്പം പൂര്‍ത്തിയാവേണ്ടതുണ്ടെന്നും അദര്‍ പൂനവാല പറഞ്ഞു.

]]>