Adani – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Jun 2021 14:05:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Adani – malayalees.ch https://malayalees.ch 32 32 നാല് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞു https://malayalees.ch/accounts-of-3-fpis-owning-adani-group-shares-frozen/ Mon, 14 Jun 2021 14:05:04 +0000 https://malayalees.ch/?p=45525 അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഓഹരികളുള്ള നാല് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എൻ.എസ്.ഡി.എൽ) മരവിപ്പിച്ചു. അല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ നാല് വിദേശ ഫണ്ടുകളാണ് മരവിപ്പിച്ചത്.

ഇവക്ക് അദാനി ഗ്രൂപ്പിന്റെ കമ്പനികളിലായി 43,500 കോടിയുടെ ഓഹരികളുണ്ട്. കള്ളപ്പണം തടയല്‍ നിയമം(പിഎംഎല്‍എ) അനുസരിച്ച് ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താത്തത്തിനെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് മുമ്പ് ഈ വിദേശഫണ്ടുകള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഫണ്ടുകള്‍ക്ക് നിലവിലുള്ള ഏതെങ്കിലും സെക്യൂരിറ്റികള്‍ വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. ഈ മൂന്ന് ഫണ്ടുകളും സെബിയില്‍ വിദേശപോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവ മൗറീഷ്യസില്‍ നിന്നുള്ളതാണ്. അതേസമയം കമ്പനിക്ക് വെബ്‌സൈറ്റുകളില്ല.

അതേസമയം റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചു ശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 20ശതമാനമാണ് തകർച്ച നേരിട്ടത്. അദാനി എന്റർപ്രൈസസിൽ 6.82ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.92ശതമാനവും അദാനി ഗ്രീനിൽ 3.58സതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്.

]]>
മോദി സ്‌റ്റേഡിയത്തിൽ ഒരു ഭാഗത്ത് അദാനി, മറുഭാഗത്ത് റിലയൻസ്; മൈതാനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ https://malayalees.ch/reliance-and-adani-pavilion-ends-in-motera/ Wed, 24 Feb 2021 12:20:04 +0000 https://malayalees.ch/?p=40628 ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ വല്ലഭ്ഭായ് പട്ടേൽ സ്‌പോർട് എൻക്ലേവിന് രാഷ്ട്രപതി തറക്കല്ലിടുകയും ചെയ്തു.

1,32,000 കാണികളെ ഉൾക്കൊള്ളുന്ന കൂറ്റൻ നിർമിതിയാണ് മോദി സ്‌റ്റേഡിയം. എന്നാൽ മൂന്നാം ടെസ്റ്റിൽ സാമൂഹിക അകലം പാലിച്ച് 40000-50000 കാണികൾക്കാണ് നിലവിൽ പ്രവേശനമുള്ളത്. ഓസീസിലെ മെൽബൺ സ്‌റ്റേഡിയത്തെ മറികടന്നാണ് മോദി സ്‌റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം എന്ന ഖ്യാതി സ്വന്തമാക്കുന്നത്. തൊണ്ണൂറായിരം പേർക്കാണ് എംസിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെൽബൺ ഗ്രൗണ്ടിൽ ഇരിപ്പിടമുള്ളത്.

റിലയൻസിനും അദാനിക്കും ഇടം!

അതിലേറെ കൗതുകകരം, മോദി സ്‌റ്റേഡിയത്തിന്റെ രണ്ട് പവലിയൻ എൻഡുകൾ നിലവിൽ അറിയപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് കോർപറേറ്റ് ഭീമന്മാരുടെ പേരിലാണ് എന്നതാണ്. ഒന്ന് റിലയൻസിന്റെയും മറ്റൊന്ന് അദാനിയുടെയും.

കേന്ദ്രസർക്കാർ ഈയിടെ പാസാക്കിയ വിവാദ കാർഷിക നിയമങ്ങളുടെ ഗുണഭോക്താക്കൾ അദാനിയും റിലയൻസുമാണ് എന്ന ആക്ഷേപങ്ങൾക്കിടെയാണ് രണ്ടു കമ്പനികൾക്കും മോദി സ്‌റ്റേഡിയത്തിൽ പവലിയനുകൾ ഉണ്ടാകുന്നത്.മോദിയും വൻകിട കമ്പനികളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

2,38,714 ചതുരശ്ര മീറ്ററിലെ അത്ഭുതം

63 ഏക്കറിൽ പടർന്നു കിടക്കുന്ന സ്റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് പണി കഴിപ്പിച്ചത്. 2,38,714 ചതുരശ്ര മീറ്ററിലാണ് മൈതാനം പടർന്നു കിടക്കുന്നത്. പതിനൊന്ന് പിച്ചുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴയവസാനിച്ച് മുപ്പത് മിനിറ്റിനകം കളി പുനരാംഭിക്കാൻ സ്റ്റേഡിയത്തിൽ സംവിധാനമുണ്ട്.

ഫ്‌ളഡ്‌ലിറ്റിനായി എൽഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സ്‌റ്റേഡിയത്തിലേക്ക് നിഴൽ പതിക്കാതെ വെളിച്ചം വരുന്ന രീതിയിലാണ് ക്രമീകരണം. ഇന്ത്യയിലെ ഒരു സ്‌റ്റേഡിയത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വെളിച്ചം ക്രമീകരിക്കുന്നത്.

നിർദിഷ്ട സ്‌പോർട്‌സ് എൻക്ലേവിൽ അമ്പനായിരം സീറ്റുള്ള അതലറ്റിക്-ഫുട്‌ബോൾ സ്‌റ്റേഡിയം, 12000 സീറ്റുള്ള ഇൻഡോർ സ്‌റ്റേഡിയം, 120000 ചതുരശ്ര അടിയുള്ള ഇൻഡോർ അക്വാറ്റിക് സെന്റർ, 15000 പേർക്ക് ഇരിക്കാവുന്ന ഹോക്കി സ്‌റ്റേഡിയം, 3000 അപ്പാർട്ട്‌മെന്റുകളുള്ള അതലറ്റിക് വില്ലേജ് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ, ഗുജറാത്ത് സർക്കാർ, അഹമ്മദാബാദ് അർബൺ ഡവലപ്‌മെന്റ് അതോറിറ്റി എന്നിവർ സംയുക്തമായി സഹകരിച്ചാണ് നിർമാണം.

]]>
‘അതിശയകരം, അഭിനന്ദനങ്ങള്‍’; ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് അദാനി https://malayalees.ch/gautam-adani-congrates-arya-rajendran/ Tue, 29 Dec 2020 03:58:09 +0000 https://malayalees.ch/?p=37628 തിരുവനന്തപുരം മേയറായി അധികാരമേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദാനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യക്ക് ആശംസകള്‍ അറിയിച്ചത്. തികച്ചും അതിശയകരമാണ് ആര്യയുടെ നേട്ടമെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദാനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണെന്ന് അദാനി ട്വിറ്റ് ചെയ്തു.

ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ്‌ വിജയിച്ചത്‌. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയായ‌ ആര്യ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ആര്യ.

അദാനിയുടെ ട്വീറ്റ്:

”തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ.”

മേയറായി സ്ഥാനമേറ്റ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് ചലച്ചിത്ര താരം കമല്‍ ഹാസനും രംഗത്തുവന്നിരുന്നു. ‘ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്. തമിഴ്‌നാടും മാറ്റത്തിന് തയ്യാര്‍ എന്നും കമല്‍ കുറിച്ചു.

]]>