adani-matter-in-parliament-today. – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Feb 2023 04:39:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png adani-matter-in-parliament-today. – malayalees.ch https://malayalees.ch 32 32 അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം https://malayalees.ch/adani-matter-in-parliament-today/ Fri, 10 Feb 2023 04:38:57 +0000 https://malayalees.ch/?p=75981 പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് ബജറ്റ് ചര്‍ച്ച തുടരും. ചോദ്യോത്തര ശൂന്യ വേളകള്‍ക്ക് ശേഷമാണ് ഇരു സഭകളും ബജറ്റ് വിഷയത്തിലെ ചര്‍ച്ചയിലേക്ക് കടക്കുക. അദാനി വിഷയത്തില്‍ ഇന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ആയതിനാല്‍ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശേഷം സ്വകാര്യ ബില്ലുകളുടെ അവതരണം ഇരു സഭകളിലും നടക്കും.

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന ആവശ്യമുയര്‍ത്തി കൊടിക്കുന്നില്‍ സുരേഷ് അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലും ഇന്ന് പാര്‍ലമെന്റിലെത്തും. ലോക്‌സഭയിലും രാജ്യസഭയിലും ബജറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടിയും നല്‍കും.

കേന്ദ്രബജറ്റില്‍ കേരളം പൂര്‍ണമായി അവഗണിക്കപ്പെട്ടു എന്ന വിമര്‍ശനമാകും കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടുക. ബജറ്റ് ചര്‍ച്ചകള്‍ക്കുള്ള ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മറുപടി കേരളത്തിന് ഏറെ നിര്‍ണായകമാകും.

]]>