actor – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:43:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png actor – malayalees.ch https://malayalees.ch 32 32 ‘ഫ്രണ്ട്സ്’ താരം മാത്യു പെറിയുടെ മരണം കെറ്റാമിൻ്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട് https://malayalees.ch/perry-death-an-accident-caused-by-ketamine/ Sat, 16 Dec 2023 08:29:54 +0000 https://malayalees.ch/?p=92991 ‘ഫ്രണ്ട്സ്’ സീരീസ് നടൻ മാത്യു പെറിയുടെ മരണ കാരണം അമിത അളവിൽ ‘കെറ്റാമിൻ’ ഉപയോഗിച്ചത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് നൽകുന്ന ലഹരിമരുന്നാണ് കെറ്റാമിൻ. ഒക്‌ടോബർ 28 നാണ് പെറിയെ(54) ലോസ് ഏഞ്ചൽസിലെ വീട്ടിൽ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘കെറ്റാമിൻ’ ഉപയോടിച്ച് അബോധാവസ്ഥയിൽ ബാത്ത് ടബിൽ മുങ്ങിപോയതും മരണകാരണമായി ലോസ് ഏഞ്ചൽസിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. വർഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നെന്നും നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മരിക്കുന്നതിന് 19 മാസം മുമ്പ് വരെ പെറി ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നില്ല എന്നും റിപ്പോർട്ടുണ്ടായിരുന്നു.

ദിവസവും ‘കെറ്റാമിൻ’ ഉപയോഗിച്ചതിനെ പറ്റി മാത്യു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കെറ്റാമിൻ്റെ ഉപയോഗം തന്റെ വേദനയെ കുറച്ചിരുന്നുവെന്നും വിഷാദാവസ്ഥയില്‍ സഹായകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍.ബി.സിയുടെ ഫ്രണ്ട്‌സ് സീരിസിലെ ചാന്‍ഡ്ലര്‍ ബിങ് എന്ന കഥാപാത്രത്തിലൂടെയാണ് മാത്യു പെറി പ്രശസ്തനാകുന്നത്. 1994 മുതല്‍ 2004 വരെയുള്ള കാലത്ത് ഫ്രണ്ട്‌സിന്റെ 10 സീസണുകളാണു പുറത്തുവന്നത്. ഫ്രണ്ട്സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

]]>
ഷൂട്ടിംഗിനിടയില്‍ നടി സാമന്തയ്‍ക്ക് പരുക്കേറ്റു https://malayalees.ch/actor-samantha-injured-on-the-citadel-sets-hrk-rqvktw/ Thu, 02 Mar 2023 04:47:09 +0000 https://malayalees.ch/?p=77185 ഷൂട്ടിംഗിനിടയില്‍ പരുക്കേറ്റെന്ന് നടി സാമന്ത. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്‍ക്ക് പരുക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാമന്തയുടേതായി ‘ശാകുന്തളം’ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്ുകന്നത്

ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ‘ഖുഷി’  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. ‘ഖുഷി’ എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

]]>
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ ചിത്രത്തിൻറെ സംവിധായകനും നടനും തമ്മിൽ ക്ലാഷ് https://malayalees.ch/mukundan-unni-associates-movie/ Tue, 01 Nov 2022 04:32:05 +0000 https://malayalees.ch/?p=70520 മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിൻറെ സംവിധയകനായ അഭിനവ് സുന്ദര്‍ നായകും നടനായ വിനീത് ശ്രീനിവാസനും തമ്മിൽ ക്ലാഷ്. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായ മുകുന്ദനുണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഇരുവരും തമ്മിൽ സെറ്റിൽ ഐഡിയോളജിക്കൽ ക്ലാഷുകൾ ഉണ്ടായിരുന്നെന്ന് വിനീത് തന്നെയാണ് വെളിപ്പെടുത്തിയത്.

അതേസമയം ഇരുവരും തമ്മിലുണ്ടായിരുന്ന ഐഡിയോളജിക്കൽ ക്ലാഷുകൾ സൗഹാർദ്ദപരമായിരുന്നു. ഒരിക്കലും ഡയറക്ടർ കൂടിയായ വിനീത് തന്നെ ഒരു കാര്യത്തിലും നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് ചിത്രത്തിൻറെ ഡയറക്ടർ അഭിനവും വ്യക്തമാക്കി. ഇരുവരുടെയും ചിന്തകൾ തീർത്തും വ്യത്യസ്തമായിരുന്നെന്നും വിനീത് കൂട്ടിച്ചേർത്തു. ചിത്രത്തിൻറെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു ഇരുവരുടെയും ഈ പ്രതികരണം.

ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. കേസില്ലാത്ത സ്വാർത്ഥനായ വക്കീലാണ് മുകുന്ദന്‍ ഉണ്ണി. വിനീത് ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ്‌ അഡ്വ. മുകുന്ദനുണ്ണി. വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം തന്നെ അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.

]]>