Actor Vijay – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Oct 2023 10:39:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Actor Vijay – malayalees.ch https://malayalees.ch 32 32 തമിഴ്നാട്ടിലും പുലര്‍ച്ചെ നാലിന് ലിയോ പ്രദര്‍ശിപ്പിക്കണം; നിർമാതാവിന്റെ ആവശ്യം കോടതി തള്ളി https://malayalees.ch/chennai-high-court-refuses-special-screening-of-leo-4am/ Tue, 17 Oct 2023 10:39:04 +0000 https://malayalees.ch/?p=89583 ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ‘ലിയോ’ തീയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഒക്ടോബര്‍ 19-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ-ബുക്കിങ് നേരത്തേ ആരംഭിച്ചു കഴിഞ്ഞു. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.(chennai high court refuses special screening of leo 4am)

എന്നാല്‍ തമിഴ്നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. തമിഴ്നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യത്തെ കോടതി ഇപ്പോള്‍ തള്ളിയിരിക്കുകയാണ്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചിത്രത്തിന് രാവിലെ നാല് മണി ഷോ അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതില്‍ സര്‍ക്കാറിന്‍റെ മറുപടിക്കായി നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളത്തേക്ക് മാറ്റി. അതായത് ലിയോ ഏഴു മണി ഷോ നടക്കുമോ എന്ന കാര്യം നാളെ അറിയാന്‍ സാധിക്കും.

അതേ സമയം ഇന്ന് വൈകീട്ട് എസ് എസ് ലളിത് കുമാറും, തീയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും എന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നാളെ കോടതിയില്‍ മറുപടി നല്‍കുക. അതിന് പിന്നാലെ 7 മണിക്കെങ്കിലും ലിയോ കാണാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് തമിഴ്നാട്ടിലെ വിജയ് ആരാധകര്‍.

]]>
പിണക്കം മാറി; യുഎസില്‍ നിന്നെത്തി വിജയ്, ആദ്യം എത്തിയത് ആശുപത്രിയിലുള്ള അച്ഛനെ കാണാന്‍ https://malayalees.ch/actor-vijay-rushed-from-america-to-see-his-father/ Thu, 14 Sep 2023 08:49:02 +0000 https://malayalees.ch/?p=87745 അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് മൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന അച്ഛനെ സന്ദർശിക്കാനെത്തിയതായിരുന്നു വിജയ്. ആശുപത്രി മുറിയില്‍ അച്ഛനും അമ്മ ശോഭയ്ക്കുമൊപ്പം ഇരിക്കുന്ന വിജയിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.(Actor vijay rushed from America to see his father)

പുതിയ സിനിമയുടെ തയാറെടുപ്പുകളുടെ ഭാഗമായി അമേരിക്കയിലായിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇത്രയും തിടുക്കപ്പെട്ടു വന്നതു തന്നെ അച്ഛനെ കാണാനായിരുന്നുവെന്നും വിജയ്‌യോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ചന്ദ്രശേഖർ തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂെട പങ്കുവച്ചത്. ‘‘കുടുംബബന്ധങ്ങളും വാത്സല്യവുമാണ് മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ഔഷധം.’’– എന്നായിരുന്നു ചന്ദ്രശേഖർ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

]]>
‘വിജയ് എന്റെ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ഏറെ സ്നേഹവുമുള്ള വ്യക്തി; ബാബു ആന്റണി https://malayalees.ch/babu-antony-shares-experience-with-vijay-in-leo/ Mon, 27 Mar 2023 07:26:27 +0000 https://malayalees.ch/?p=78685 വിജയ്‌ക്കൊപ്പം ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിന്റെ ‘ലിയോ’ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ച് മലയാളി താരം ബാബു ആന്റണി.ബാബു ആന്റണിയും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.(Babu antony shares experience with vijay in leo)

‘സാക്ഷാൽ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു.

കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകൾ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു’, ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയായത്. സിനിമയുടെ ചിത്രീകരണ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയും ലിയോയിലുണ്ട്.

]]>
വിജയ് അണ്ണനുമായി വീണ്ടും ഒന്നിക്കുന്നു ‘ദളപതി 67’; ഏറെ സന്തോഷമെന്ന് ലോകേഷ് കനകരാജ് https://malayalees.ch/lokesh-kanagaraj-shares-new-still-with-vijay-thalapthy-67/ Tue, 31 Jan 2023 12:19:21 +0000 https://malayalees.ch/?p=75421 വിജയ് അണ്ണനുമായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ ഏറെ സന്തോഷമെന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജ്. വിക്രം എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് വിജയുമായി ഒന്നിക്കുന്നത്.’വിജയ് അണ്ണനുമായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ ഏറെ സന്തോഷം, ‘ദളപതി 67’ വരുന്നെന്നും ലോകേഷ് ഫേസ്ബുക്കിൽ കുറിച്ചു. മാസ്റ്ററി’നു ശേഷം വിജയുടെയും ലോകേഷ് കനഗരാജിന്റെയും ചിത്രമാണിത്.(lokesh kanagaraj shares new still with vijay thalapthy 67)

‘ദളപതി 67’ന്റെ ചിത്രീകരണത്തിനിടയിൽ ഉള്ള ചിത്രമാണ് ലോകേഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വിജയയുമായി ഒരിക്കൽകൂടി കൈകോർക്കുന്നതിൽ സന്തോഷമെന്നാണ് ലോകേഷ് ചിത്രത്തിന് അടിക്കുറിപ്പ് ആയി നൽകിയിരിക്കുന്നത്.

‘ദളപതി 67’ എന്നാണ് താത്കാലികമായി ഈ പ്രോജക്ടിന് നൽകിയിരിക്കുന്ന പേര്. എസ് എസ് ലളിത് കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

]]>
വാഹന മോഡിഫിക്കേഷൻ; നടൻ വിജയ്ക്ക് പിഴ https://malayalees.ch/actor-vijay-penalized-for-violating-traffic-rules/ Fri, 25 Nov 2022 04:28:40 +0000 https://malayalees.ch/?p=71823 മോട്ടോർ വാഹന നിയമം ലംഘിച്ചതിന് തമിഴ് സൂപ്പർ താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ പൊലീസ്. കാർ വിൻഡോ ഗ്ലാസിൽ കറുപ്പ് നിറം ഒട്ടിച്ചതിനാണ് പിഴ. 

പണയ്യൂരിൽ ആരാധകരെ കാണാനെത്തിയ വിജയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോയിലാണ് താരത്തിന്റെ കാർ ഗ്ലാസിൽ ഫിലിം ഒട്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ.

മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം വിജയ് പ്രഖ്യാപിക്കുന്നത് ഇന്നലെയാണ്. വിജയ്യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്‌സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്.

]]>
‘ആരാധകരെ മാസത്തിൽ ഒരിക്കൽ നേരിട്ടുകാണും’; തീരുമാനവുമായി വിജയ് https://malayalees.ch/actor-vijay-met-his-fans-monthly-in-a-year/ Thu, 24 Nov 2022 04:33:50 +0000 https://malayalees.ch/?p=71787 മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനവുമായി തമിഴ് താരം വിജയ്. വിജയ്‌യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തുടക്കമിട്ട് ഇന്നലെ ആരാധകരും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തി.

5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിൽ ‍താരം നേരിൽ ‍കാണുമെന്ന് അറിയിച്ചതിനെ തുടർന്ന് നൂറുകണക്കിന് ആരാധകരാണ് ‍കഴിഞ്ഞ ദിവസം രാവിലെ മുതൽ വീടിനു മുന്നിൽ എത്തിച്ചേർന്നത്. തമിഴ്നാട്ടിൽ ‍നിന്നുള്ള ആരാധകർക്ക് പുറമേ വിജയ് മക്കൾ ‍ഇയക്കത്തിന്റെ കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാന ഭാരവാഹികളും നടനെ കാണാനെത്തി.

]]>
തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം https://malayalees.ch/thamil-nadu-election-polling-2/ Wed, 07 Apr 2021 04:11:40 +0000 https://malayalees.ch/?p=42581 തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി.

തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി.

തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം തകർത്തു. രാമനാഥപുരത്ത് പോളിങ് ബൂത്ത് തകർന്ന് 5 വോട്ടർമാർക്ക് പരിക്ക് പറ്റി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ മന്ത്രി വേലുമണി അടക്കം 3 പേർക്കെതിരെ കേസെടുത്തു.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി വോട്ടർമാർക്ക് പണം വിതരണം നടത്തിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടർമാർക്ക് ഡി.എം.കെ പണം നൽകിയെന്ന് ആരോപിച്ച് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു സുന്ദർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നടനും ഡി.എം.കെ സ്ഥാനാർഥിയുമായി ഉദയനിധി സ്റ്റാലിനെതിരെ എ.ഐ.എ.ഡി.എം.കെ പരാതി നൽകി. പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തമിഴ് താരങ്ങളടക്കം പ്രമുഖർ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. സൈക്കിൾ ചവിട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.

]]>
ഇന്ധനവിലയില്‍ പ്രതിഷേധം; സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടന്‍ വിജയ് https://malayalees.ch/vijay-came-to-vote-in-cycle/ Tue, 06 Apr 2021 04:41:34 +0000 https://malayalees.ch/?p=42519 സൈക്കളില്‍ വോട്ട് ചെയ്യാനെത്തി തമിഴ് നടന്‍ വിജയ്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. പിന്നീട് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

Image
234 മണ്ഡലങ്ങിലേക്കായി 3998 സ്ഥാനാര്‍ഥികളാണ് തമിഴ്നാട്ടില്‍ ജനവിധി തേടുന്നത്. എ.ഐ.ഡി.എം.കെ സഖ്യവും – ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്നാട്ടില്‍ പ്രധാന പോരാട്ടം.
]]>