Actor Surya – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Aug 2021 13:26:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Actor Surya – malayalees.ch https://malayalees.ch 32 32 നികുതി പലിശ ഇളവ്; നടൻ സൂര്യയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി https://malayalees.ch/madras-court-asked-tax-to-actor-surya/ Tue, 17 Aug 2021 13:26:32 +0000 https://malayalees.ch/?p=48251 നികുതിയിന്മേല്‍ ഉള്ള പലിശ ഇളവിനായി തമിഴ് നടന്‍ സൂര്യ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.2007-08 , 2008-09 വര്‍ഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച്‌ 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.

നടൻ വിജയ്ക്കും ധനുഷിനും പിന്നാലെയാണ് സൂര്യയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. അതേസമയം പണമുള്ളവർ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനാണ്. നടന്മാർ ജനങ്ങൾക്ക് മാതൃകയാവണം. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്.

പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു. താരങ്ങൾ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ചോദിച്ചു. വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിർമിച്ചതാണെന്ന് ഓർക്കണമെന്നും ജഡ്ജി പറഞ്ഞു.

പ്രവേശ നികുതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധി, സുപ്രീം കോടതി റദ്ദാക്കിയ സമയത്ത് തന്നെ ധനുഷ് നികുതി അടയ്ക്കണമായിരുന്നു. നികുതി പൂര്‍ണമായി അടയ്ക്കാമെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ധനുഷ് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. സമാനമായ കേസിൽ അതിരൂക്ഷമായ വിമർശനമായിരുന്നു നടൻ വിജയ്ക്ക് നേരെയും കോടതി ഉന്നയിച്ചിരുന്നത്.

നികുതി അടയ്ക്കാത്തത് ദേശവിരുദ്ധപ്രവർത്തനമാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. താരങ്ങൾക്ക് ലഭിയ്ക്കുന്ന പ്രതിഫലം ആകാശത്തു നിന്ന് വരുന്നതല്ല. സാധാരണക്കാരന്റെ അധ്വാനത്തിന്റെ പങ്കാണ്. അതുകൊണ്ടു തന്നെ നികുതിയടച്ച് താരങ്ങൾ ജനങ്ങൾക്ക് മാതൃകയാവണമന്നും കോടതി പറഞ്ഞു. താരങ്ങൾ മാത്രമാണ് ഇത്തരം ഹർജികളുമായി എത്തുന്നത് എന്ന് നിരീക്ഷിച്ച കോടതി, വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിന്നീട് ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു.

]]>
ഓസ്കറിൽ മത്സരിക്കാൻ ‘സൂരറൈ പോട്ര്’ https://malayalees.ch/soorarai-pottru-to-contest-in-oscar/ Wed, 27 Jan 2021 04:09:03 +0000 https://malayalees.ch/?p=39179 സൂര്യ നായകനായ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറിൽ മത്സരിക്കും. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ അടക്കമുള്ള വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. ഓസ്‌കറിൽ മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

കുറഞ്ഞ ചിലവിൽ ആഭ്യന്തര വിമാന യാത്ര സാധ്യമാക്കിയ എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി സുധ കോൺഗര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. കോവിഡ് പ്രതിസന്ധി മൂലം തീയറ്റർ റിലീസിന് പകരം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.

]]>