Actor Siddharth – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Jan 2022 12:56:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Actor Siddharth – malayalees.ch https://malayalees.ch 32 32 സൈനക്കെതിരായ വിവാദ ട്വീറ്റ്; മാപ്പപേക്ഷയുമായി സിദ്ധാർത്ഥ് https://malayalees.ch/actor-siddharth-apologizes-saina-nehwal/ Wed, 12 Jan 2022 12:56:22 +0000 https://malayalees.ch/?p=55414 ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയെ ടാഗ് ചെയ്ത് നീണ്ട കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് മാപ്പ് പറഞ്ഞത്. (siddharth apologizes saina nehwal)

പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളിലും നിങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച ഭാഷയെ നീതീകരിക്കാനാവില്ല. അതിനേക്കാൾ ദയ എന്നിലുണ്ടെന്ന് എനിക്കറിയാം. ആ തമാശയെക്കുറിച്ചാണെങ്കിൽ, നല്ലൊരു തമാശയായിരുന്നില്ല അത്. ആ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. അതേസമയം, നിരവധി പേർ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റിൽ ഉണ്ടായിരുന്നില്ല. ഞാനും ഒരു ഫെമിനിസ്റ്റ് തന്നെയാണ്. അതിൽ ലിംഗ വ്യത്യാസമില്ലെന്ന് ഉറപ്പു തരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശവും ഇല്ലായിരുന്നു. കത്ത് സ്വീകരിച്ച് ഈ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് കരുതുന്നു. താങ്കൾ എപ്പോഴും എൻ്റെ ചാമ്പ്യനാണ്.”- സിദ്ധാർത്ഥ് ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

https://twitter.com/Actor_Siddharth/status/1480962679032324097?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1480962679032324097%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F01%2F12%2Factor-siddharth-apologizes-saina-nehwal.html

സിദ്ധാർത്ഥിൻ്റെ ക്ഷമാപണം സ്വീകരിച്ചു എന്ന് സൈന പറഞ്ഞു. ഒരു സ്ത്രീയെ ആ തരത്തിൽ ഉന്നംവെക്കാൻ പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചില്ല. പക്ഷേ, ക്ഷമാപണം നടത്തിയതിൽ സന്തോഷമുണ്ട് എന്നും സൈന പിടിഐയോട് പ്രതികരിച്ചു.

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരു സംഘം അരാജകവാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’- ഇങ്ങനെയായിരുന്നു സൈനയുടെ ട്വീറ്റ്. ഈ ട്വീറ്റിനുള്ള സിദ്ധാർത്ഥിൻ്റെ മറുപടിയാണ് വിവാദമായത്. ട്വീറ്റിൽ താരം ഉപയോഗിച്ച ഒരു വാക്കിനെതിരെ സൈനയും ഭർത്താവും പിതാവുമടക്കമുള്ളവർ രംഗത്തുവന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചിരുന്നു.

‘അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളിൽ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമർശങ്ങളുടെ കാര്യത്തിൽ ട്വിറ്ററും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കരുതുന്നു’- സിദ്ധാർഥിന്റെ ട്വീറ്റിനോട് സൈന പ്രതികരിച്ചു. ന്യൂസ് 18നോടായിരുന്നു താരത്തിൻ്റെ പ്രതികരണം.

]]>
‘ഒരിക്കലും നിലപാടെടുക്കാത്തവര്‍ പെട്ടെന്ന് ഒരേ പോലെ പാടുന്നതാണ് യഥാര്‍ത്ഥ പ്രൊപ്പഗാണ്ട’; സിദ്ധാര്‍ഥ് https://malayalees.ch/siddharth-tweet-farmers-protest/ Fri, 05 Feb 2021 04:24:33 +0000 https://malayalees.ch/?p=39735 ജീവിതത്തില്‍ ഹീറോസെന്ന് കരുതുന്നവരെ വിവേകത്തോടെ തെരഞ്ഞെടുക്കാനും സിദ്ധാര്‍ഥ് ട്വീറ്റില്‍ പറയുന്നു.

നേരത്തെയും ചലച്ചിത്ര നടന്‍ സിദ്ധാര്‍ത്ഥ് ബി.ജെ.പി, സംഘപരിവാരിനെതിരെ കടുത്ത നിലപാടുമായി രംഗത്തുവന്നിരുന്നു. ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്‌സെക്കെതിരെയാണ് അവസാനമായി സിദ്ധാര്‍ത്ഥ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷക സമരത്തിനും സിദ്ധാര്‍ഥ് പിന്തുണ അറിയിച്ചിരുന്നു.

പോപ് താരം രിഹാനയും കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ആഗോള ശ്രദ്ധയില്‍ എത്തുന്നത്. ഇതിനെതിരെ രാജ്യത്തെ പ്രമുഖ കായിക, സിനിമാ താരങ്ങള്‍ രംഗത്തുവരികയായിരുന്നു. കായിക രംഗത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ആര്‍.പി സിംഗ്, അനില്‍ കുംബ്ല, ഗൌതം ഗംഭീര്‍, പി.ടി ഉഷ, സിനിമാ രംഗത്ത് നിന്നും കങ്കണ റണാവത്ത്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരണ്‍ ജോഹര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നത്.

അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

]]>
‘ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണ് കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്’; നടന്‍ സിദ്ധാര്‍ത്ഥ് https://malayalees.ch/proponents-of-that-barbaric-crime-are-today-lecturing-the-country-on-peaceful-protests/ Wed, 27 Jan 2021 11:21:59 +0000 https://malayalees.ch/?p=39216 സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്:

‘ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തകാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. വല്ലാത്ത മലക്കംമറച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്‌നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ. ജയ് ശ്രീ റാം’

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര നടന്‍ സണ്ണി വെയ്നും ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗും ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മനും രംഗത്തുവന്നിരുന്നു. കര്‍ഷകര്‍ക്കൊപ്പം എന്ന് കുറിച്ച സണ്ണി വെയ്‍ന്‍ #StandWithFarmers എന്ന ട്രെന്‍ഡിംഗ് ഹാഷ് ടാഗും ഫേസ്ബുക്കില്‍ കുറിച്ചു. ട്വിറ്ററിലൂടെയാണ് ബോക്സര്‍ വിജേന്ദര്‍ സിംഗും ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മനും പിന്തുണ അറിയിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് വിജേന്ദര്‍ കര്‍ഷക പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്തത്. റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ച് ചെയ്ത ട്വീറ്റിനൊപ്പം ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച് വോക്‌സ് ചെയ്ത റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് സോംദേവ് പിന്തുണയറിയിച്ചത്.

അതിനിടെ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. കർഷകരുടെ ട്രാക്ടർ പരേഡ് ഐ.ടി.ഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിന്നപ്പോൾ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐ.ടി.ഒ പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. കർഷകരിൽ ഒരാൾ ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി.

കർഷക സംഘടനാ നേതാക്കളുടെ അഭ്യർഥന മാനിച്ച് കർഷകർ നഗരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഘർഷത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ആളുകൾ ആണെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഭാവി സമര പരിപാടികൾ സംബന്ധിച്ച് സംയുക്ത കർഷക സമര സമിതി യോഗം ചേർന്ന് തീരുമാനം എടുക്കും.

]]>