actor-harish-perady-mocks-actor-and-mp-suresh-gopi-for-criticizing-state-government – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Dec 2020 05:06:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png actor-harish-perady-mocks-actor-and-mp-suresh-gopi-for-criticizing-state-government – malayalees.ch https://malayalees.ch 32 32 ‘അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്, ചരിത്രത്തെ കുറിച്ച്‌ നല്ല ബോധ്യമുണ്ടാവണം’; സുരേഷ് ഗോപിക്ക് മറുപടിയുമായി ഹരീഷ് പേരടി https://malayalees.ch/actor-harish-perady-mocks-actor-and-mp-suresh-gopi-for-criticizing-state-government/ Sat, 12 Dec 2020 05:06:16 +0000 https://malayalees.ch/?p=36802 സംസ്ഥാന സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബികടലില്‍ എറിയണമെന്ന ബി.ജെ.പി രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി. അറബി കടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്‍റെ ചരിത്രത്തെ കുറിച്ച്‌ നല്ല ബോദ്ധ്യമുണ്ടാവുകണമെന്ന് ഹരീഷ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണതെന്നും ഹരീഷ് പറഞ്ഞു. ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും. കളമറിഞ്ഞ് കളിക്കുകയെന്നും ഹരീഷ് വ്യക്തമാക്കി.

ഇത്രയും മോശപ്പെട്ട ഭരണം കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവരെ കണ്ടിട്ടില്ലെന്ന് സുരേഷ്ഗോപി എം.പി. ജനങ്ങളോട് സ്മരണയില്ലാത്ത ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുരേഷ്‌ഗോപിയുടെ വിവാദ പരാമര്‍ശം.

]]>