actor bala – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Apr 2023 12:07:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png actor bala – malayalees.ch https://malayalees.ch 32 32 ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പങ്കുവച്ച് നടൻ ബാല; ആരാധകർക്കും ഈസ്റ്റർ ആശംസ നേർന്നു https://malayalees.ch/actor-bala-shares-picture-with-wife-elizabeth/ Tue, 11 Apr 2023 12:07:09 +0000 https://malayalees.ch/?p=79479 കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്. ആരാധകർക്ക് ഈസ്റ്റർ ആശംസകളും താരം നേർന്നിട്ടുണ്ട്.ഭാര്യയോടൊപ്പമുള്ള ചിത്രം ബാല തന്റെ ഫെയ്സ്ബുക്ക് പ്രൊഫെെലിന്റെ കവർ ഫോട്ടോയും ആക്കിയിട്ടുണ്ട്.(Actor Bala shares picture with wife elizabeth)

കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ബാല ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരങ്ങൾ. ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിന് മുൻപും ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ സെൽഫിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒരുമാസം മുൻപാണ് ഗുരുതരമായ കരൾരോഗവുമായി ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയത്. രോഗം ഗുരുതരമാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ബാല.

]]>
മരുന്നുകളോട് പ്രതികരിക്കുന്നു; ബാലയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് https://malayalees.ch/bala-health-condition-new-update/ Thu, 09 Mar 2023 11:49:10 +0000 https://malayalees.ch/?p=77713 സിനിമാ താരം ബാല നിലവിൽ ഐസിയുവിൽ തന്നെയാണ് തുടരുന്നതെന്ന് അടുത്ത വൃത്തങ്ങൾ ട്വന്റിഫോറിനോട്. ആരോഗ്യ നില തൃപ്തികരമാണെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും അധികൃതർ ട്വന്റിഫോറിനോട് പറഞ്ഞു. കുറച്ച് ദിവസം കൂടി ബാല ഐസിയുവിൽ തന്നെ തുടരുമെന്നാണ് അറിയാൻ കഴിഞ്ഞ വിവരം. ( bala health condition new update )

തിങ്കളാഴ്ചയാണ് ബാലയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും സന്ദർശിച്ചിരുന്നു

ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവച്ച് ഭാര്യ എലിസബത്ത് ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ”ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്‌ട്രോങ്ങ് പേഴ്‌സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്‌ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക’- എലിസബത്ത് കുറിച്ചു.

]]>
മകൾ പാപ്പുവും ചേച്ചി അമൃതയും ബാല ചേട്ടനോട് സംസാരിച്ചു; മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് അഭിരാമി സുരേഷ് https://malayalees.ch/bala-met-amritha-suresh-and-daughter-avantika/ Thu, 09 Mar 2023 04:53:59 +0000 https://malayalees.ch/?p=77669 അമൃതയും മകളും അമൃതയുടെ സഹോദരിയും ബാലയെ കാണാൻ ആശുപത്രിയിലെത്തി. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല എന്നും ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്നും അഭിരാമി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അമൃത ആശുപത്രിയിൽ ബാലയോടൊപ്പം ഉണ്ട്, സഹോദരൻ ശിവയും എത്തിയിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു.(Bala met amritha suresh and daughter avantika)

ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ദയവു ചെയ്ത് ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി ഫേസ്ബുക്കിൽ കുറിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാ​ര്യ അമൃത സുരേഷും മകളും എത്തിയതിന് അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഗോപി സുന്ദറും എത്തി.നടനെ കാണാൻ ഉണ്ണി മുകുന്ദൻ, എൻ എം ബാദുഷ, വിഷ്ണു മോഹൻ, സ്വരാജ്, വിപിൻ എന്നിവരും എത്തിയിരുന്നു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്നാണ് ബാദുഷയും ഫേസ്ബുക്കിൽ കുറിച്ചത് .

]]>