actor ajith – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 May 2023 12:07:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png actor ajith – malayalees.ch https://malayalees.ch 32 32 ‘എകെ മോട്ടോ റൈഡ്’ മോട്ടോര്‍ സൈക്കിളുകളോട് പ്രണയം; റൈഡുകള്‍ക്കായി കമ്പനി പ്രഖ്യാപിച്ച് അജിത്ത് https://malayalees.ch/actor-ajith-kumar-announced-company-for-motorcycle-rides/ Sat, 27 May 2023 12:05:06 +0000 https://malayalees.ch/?p=81843 ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന കമ്പനി ‘എകെ മോട്ടോ റൈഡ്’ പ്രഖ്യാപനവുമായി തമിഴ് താരം അജിത്ത് കുമാര്‍. സിനിമാ ചിത്രീകരണങ്ങള്‍ക്കിടെ കിട്ടുന്ന ഒഴിവുകാലം പലപ്പോഴും അദ്ദേഹം വിനിയോഗിക്കാറ് ബൈക്ക് റൈഡുകള്‍ക്കായാണ്.

ഇപ്പോളിതാ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന കമ്പനിയുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ഇത് സംബന്ധിച്ച് ഒരു വാര്‍ത്താ കുറിപ്പും അജിത്ത് കുമാര്‍ പുറത്തിറക്കിയിട്ടുണ്ട്.’എകെ മോട്ടോ റൈഡ് എന്ന മോട്ടോർ സൈക്കിൾ ടൂറിസം കമ്പനിയിലൂടെ മോട്ടോർ സൈക്കിളുകളോടും റൈഡുകളോടുമുള്ള എന്‍റെ അഭിനിവേശം ഒരു പ്രൊഫഷനായി പങ്കിടുന്നതിൽ ഞാൻ സന്തോഷിക്കുന്നു’ എന്നാണ് അജിത്ത് കുറിച്ചത്.

“ജീവിതം ഒരു മനോഹര യാത്രയാണ്. അതിന്‍റെ വളവുകളെയും തിരിവുകളെയും നീണ്ട പാതകളെയുമൊക്കെ പുല്‍കുക- എനിക്ക് ജീവിതത്തില്‍ ഏറ്റവും സ്നേഹം തോന്നിയ ഒരു വാചകമാണ് ഇത്. മോട്ടോര്‍സൈക്കിളുകളോടും തുറസ്സുകളോടും എനിക്കുള്ള അഭിനിവേശത്തെ പ്രൊഫഷണല്‍ ആയ ഒരു പ്രസ്ഥാനത്തിലേക്ക് ഞാന്‍ കൊണ്ടുവരികയാണ്, എകെ മോട്ടോ റൈഡ് എന്ന മോട്ടോര്‍സൈക്കിള്‍ ടൂറിംഗ് കമ്പനിയുടെ രൂപത്തില്‍.

റൈഡേഴ്സിനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകളാണ് എകെ മോട്ടോ റൈഡ് വാഗ്‍ദാനം ചെയ്യുന്നത്. സുരക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, അവധാനതയോടെ പരിരക്ഷിക്കപ്പെട്ട അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ബൈക്കുകള്‍ എകെ മോട്ടോ റൈഡ് ലഭ്യമാക്കും. യാത്രകള്‍ക്കിടെ അവയുടെ പരിരക്ഷയും ഉറപ്പാക്കും. ബൈക്ക് ടൂറിംഗിനെക്കുറിച്ചും പ്രാദേശിക സംസ്കാരങ്ങളെക്കുറിച്ചും മികച്ച ധാരണയുള്ള പ്രൊഫഷണല്‍ ഗൈഡുകള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഈ യാത്രകള്‍ അവിസ്മരണീയമാക്കും.” – അജിത് കുമാർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

]]>
‘തലയുടെ സമ്മാനം’: സഹറൈഡര്‍ക്ക് 12 ലക്ഷത്തിന്‍റെ ബൈക്ക് സമ്മാനിച്ച് അജിത്ത് https://malayalees.ch/actor-ajith-gifts-bmw-superbike-to-fellow-motorcyclist/ Fri, 26 May 2023 04:32:43 +0000 https://malayalees.ch/?p=81769 സഹ റൈഡർ സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പർതാരം അജിത്. നോർത്ത് ഈസ്റ്റ്, ഭൂട്ടാന്‍–നേപ്പാള്‍ യാത്രകൾ ഇവർ ഒരുമിച്ച് പോയിരുന്നു. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.

ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 85‌0ജിഎസ് എന്ന അഡ്വഞ്ചർ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്.

‘‘2022 അവസാനമാണ് തെന്നിന്ത്യൻ സൂപ്പർതാരം അജിത്തുമായി അടുത്തിടപെടാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേർത്ത്–ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാൾ–ഭൂട്ടാൻ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയിൽ ഉടനീളം മറക്കാനാവാത്ത ഓർമകളാണ് ലഭിച്ചത്.

മോട്ടർസൈക്കിൾ യാത്രകൾക്കിടെ ധാരാളം നല്ല മനുഷ്യരെ നാം കണ്ടുമുട്ടും എന്നാണു പറയുന്നത്. അങ്ങനെയൊരു യാത്രയിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും മികച്ച മനുഷ്യനാണ് അജിത് കുമാർ. ഒരു സൂപ്പർസ്റ്റാറാണ് എന്നു ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്ന് അദ്ഭുതപ്പെടുത്തുന്നു.അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണൻ എനിക്ക് സമ്മാനിച്ചതാണ്’’. സുഗത് കുറിക്കുന്നു.

]]>