Acid Attack – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Dec 2022 10:16:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Acid Attack – malayalees.ch https://malayalees.ch 32 32 ഡൽഹിയിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ സ്കൂട്ടറിലെത്തിയവരുടെ ആസിഡ് ആക്രമണം https://malayalees.ch/acid-attack-on-plus-2-student-in-delhi/ Wed, 14 Dec 2022 10:16:11 +0000 https://malayalees.ch/?p=72832 ഡൽഹിയിലെ ദ്വാരകയിൽ 17 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. നമ്പർ ബോർഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി.

ആക്രമണത്തിന് ഇരയായ പ്ലസ്ടു വിദ്യാർത്ഥിനി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വനിതാ കമ്മിഷൻ പ്രതിനിധികളും ആശു​പത്രിയിലെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തിലെ രണ്ടാമനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

രണ്ട് പ്രതികളെയും പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണ സംഭവങ്ങൾ ആവർത്തിക്കുകയാണ്.

]]>
ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു https://malayalees.ch/woman-died-in-acid-attack-by-her-husband/ Sat, 12 Nov 2022 11:44:47 +0000 https://malayalees.ch/?p=71166 മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.

]]>
ഇടുക്കിയിൽ യുവതിക്ക് നേരെ ആസിഡ് ഒഴിച്ച് മുൻഭർത്താവ് https://malayalees.ch/idukki-ex-husband-acid-attack/ Tue, 08 Mar 2022 10:17:54 +0000 https://malayalees.ch/?p=58225 ഇടുക്കി മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ( idukki ex husband acid attack )

സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷി പറഞ്ഞതിങ്ങനെ : ‘ആ കുട്ടി വീട്ടിൽ നിൽക്കുകയായിരുന്നു. ഇവൻ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുവന്നു. നീ എന്താ കാണിക്കുന്നേ വിടടാ എന്ന് പറഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല ചേട്ടാ എന്ന് പറഞ്ഞു. അത് കഴിഞ്ഞപ്പോഴേക്കും അവൻ ആസിഡ് എടുത്ത് ഒഴിച്ചു. ഉടനെ ഞാൻ വടിയെടുത്ത് അടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഓടി’.

കുടുംബ പ്രശ്‌നത്തെ തുടർന്ന് സോന സുഹൃത്ത് ഷാരോണിന്റെ വീട്ടിൽ മൂന്ന് ദിവസമായി വന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിൽ വന്നാണ് സോനയുടെ മുൻ ഭർത്താവ് ആസിഡ് ഒഴിച്ചത്. ബന്ധം വേർപ്പെടുത്തിയ ശേഷവും രാഹുൽ സോനയെ ശല്യപ്പെടുത്തുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സോനയെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>