Accident – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Nov 2023 04:37:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Accident – malayalees.ch https://malayalees.ch 32 32 കൊല്ലത്ത് മുൻ കായികതാരം വാഹനാപകടത്തിൽ മരിച്ചു https://malayalees.ch/a-former-athlete-died-in-a-car-accident-in-kollam/ Thu, 30 Nov 2023 04:37:18 +0000 https://malayalees.ch/?p=92023
കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായികതാരം മരിച്ചു.
തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ, വാളക്കോട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയയുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എം എ കോളജ് മുൻ കായികതാരവുമാണ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവിൽദാർ ഓംകാർനാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

]]>
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ചു, അതിനു പിന്നിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിഞ്ഞു; പത്ത് പേർക്ക് പരുക്ക് https://malayalees.ch/accident-in-malappuram-ten-people-injured/ Tue, 28 Nov 2023 05:59:36 +0000 https://malayalees.ch/?p=91887 മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ റിക്ഷകൾ ഇടിച്ചാണ് അപകടമുണ്ടായത്. കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുൾ റഹ്മാൻ, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുൽബാനു, ഹസീന ബീഗം, ഹൈറുൾ ഇസ്ലാം , സാബികുൽ നെഹം, അനീസ എന്നിവർക്കാണ് പരുക്കേറ്റത്.

ചങ്ങരംകുളം മാർസ് തീയേറ്ററിന് മുൻവശത്തായി നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിക്കുകയും, അതിനു പുറകിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിയുകയുമായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

]]>
പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം https://malayalees.ch/palakkad-accident-one-death/ Fri, 27 Oct 2023 04:44:31 +0000 https://malayalees.ch/?p=90147 പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. അമിതവേഗതയാണ് അപകടകാരണം.

]]>
ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ് https://malayalees.ch/ksrtc-car-accident-police/ Fri, 27 Oct 2023 04:31:35 +0000 https://malayalees.ch/?p=90132 കോട്ടയത്ത് ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ്. കോട്ടയം ചവിട്ടുവരിയിൽ ഗർഭിണി ഓടിച്ച കാറിന് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ഗർഭിണിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.

പരാതി ലഭിച്ചിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് ആരോപണം. ഡ്രൈവറുടെ വൈദ്യ പരിശോധന നടത്തിയില്ല. അപകടമുണ്ടാക്കിയ ഡ്രൈവർ ഇപ്പോഴും അതേ വാഹനത്തിൽ സർവീസ് നടത്തുന്നു.

തിരക്കുള്ള ടൗണിൽ ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് കാറിലുണ്ടായിരുന്നവർ ആരോപിച്ചു. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി. ഇവർ മദ്യപിച്ചിരുന്നോ എന്ന് സംശയം ഉണ്ട്. പൊലീസ് വൈദ്യ പരിശോധനക്ക് തയ്യാറായില്ല. ചേർത്തിരിക്കുന്നത് ദുർബല വകുപ്പുകളാണെന്നും ഇവർ 24നോട് പറഞ്ഞു.

കെ എസ് ആർടിസിക്കെതിരെ നടപടി എടുത്താൽ സർവീസിനെ ബാധിക്കുമെന്ന് പൊലീസ് 24നോട് പറഞ്ഞു

]]>
കോട്ടയത്ത് അമോണിയ കയറ്റിവന്ന ലോറി മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം https://malayalees.ch/lorry-ammonia-kottayam-update/ Thu, 12 Oct 2023 05:14:37 +0000 https://malayalees.ch/?p=89301 കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂർണമായും ഒഴുകിയത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നു.

]]>
ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു https://malayalees.ch/case-against-school-bus-driver-in-kasaragod-accident/ Tue, 26 Sep 2023 04:46:47 +0000 https://malayalees.ch/?p=88389 കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ബസ് ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍ ഡീസൂസ (56) യ്ക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തത്.

പെര്‍ളയില്‍നിന്ന് ബദിയഡുക്കയിലേക്ക് വരികയായിരുന്ന സ്‌കൂള്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൊഗ്രാല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗര്‍ എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീകളില്‍ മൂന്നു പേര്‍ സഹോദരങ്ങളാണ്. അമിതവേഗത്തില്‍വന്ന ബസിന്റെ ഇടിയില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

വളവില്‍ വച്ച് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് കുട്ടികളെ വീടുകളില്‍ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

]]>
കൊല്ലത്ത് റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ https://malayalees.ch/man-died-in-road-roller-accident-in-kollam/ Sat, 16 Sep 2023 05:10:52 +0000 https://malayalees.ch/?p=87860 കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്.

രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറിയാണ് മരണം സംഭവിച്ചത്.വിനോദ് മദ്യപിച്ചിട്ട് റോഡ് റോളറിന് സമീപത്ത് കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ വിനോദ് വാഹനത്തിൻ്റെ സമീപം കിടക്കുന്ന കാര്യം കണ്ടില്ലെന്നാണ് റോഡ് റോളറിൻ്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്.

]]>
തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് അപകടം; രണ്ട് മരണം https://malayalees.ch/thiruvalla-kacherippady-bullet-accident-2-dead/ Sat, 16 Sep 2023 04:55:23 +0000 https://malayalees.ch/?p=87854 തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) നാണ് പരുക്കേറ്റത്. ( thiruvalla kacherippady bullet accident 2 dead )

കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 3:00 മണിയോടെയായിരുന്നു അപകടം. താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തൽക്ഷണം മരിച്ചു.

ഗുരുതര പരിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

]]>
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി; കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം, ഭാര്യയും കുട്ടികളും രക്ഷപ്പെട്ടു https://malayalees.ch/bus-accident-in-alappuzha-kseb-officer-died/ Tue, 05 Sep 2023 10:57:49 +0000 https://malayalees.ch/?p=87270 ആലപ്പുഴ കലവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ ബിജുമോൻ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ രതി മോൾക്കും രണ്ട് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബസ് യാത്രക്കാരായ നാലു പേർക്ക് നിസാര പരുക്ക് ഏറ്റിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. .

]]>
പത്തനംതിട്ടയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ കേസ് https://malayalees.ch/pathanamthitta-k-swift-driver-case/ Wed, 30 Aug 2023 11:11:52 +0000 https://malayalees.ch/?p=86962 പത്തനംതിട്ടയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ കേസ്. പത്തനംതിട്ട കുളനടയിലാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കും അപകടകരമായ ഡ്രൈവിങ്ങിനുമാണ് കേസ്. ഇന്നലെ കെ സ്വിഫ്റ്റ്‌ ബസ് ജീപ്പിലിടിച്ച് രണ്ട് പേർ മരിച്ചിരുന്നു.

]]>