accident death – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Sep 2023 06:24:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png accident death – malayalees.ch https://malayalees.ch 32 32 നിര്‍ത്തിയിട്ട ലോറിയിലേക്ക് വാന്‍ ഇടിച്ചുകയറി; ഒരുവയസ്സുള്ള കുട്ടിയടക്കം ആറുപേര്‍ മരിച്ചു https://malayalees.ch/6-died-in-selam-after-car-rammed-to-truck/ Wed, 06 Sep 2023 06:24:03 +0000 https://malayalees.ch/?p=87284
നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള കുട്ടിയടക്കം ആറുപേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്നാട്ടിലെ സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വാന്‍ ഡ്രൈവര്‍ വിഗ്‌നേഷ് (25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.

അപകടം നടന്നശേഷം ഏറെ ശ്രമകരമായാണ് വാനിലുണ്ടായിരുന്നവരെ പുറത്തേക്ക് എടുത്തത്. അതിവേഗതയിലായിരുന്ന മിനി വാന്‍ ലോറിക്കുള്ളിലേക്ക് പൂര്‍ണമായും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശങ്കരി ബൈപ്പാസില്‍ ചിന്നഗൗണ്ടന്നൂരിന് സമീപം എത്തിയപ്പോഴാണ് മിനിവാന്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് പാഞ്ഞുകയറിയത്.

]]>
നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി അച്ഛനും ഒന്നരവയസുകാരിയായ മകളും അയൽക്കാരിയും മരിച്ചു https://malayalees.ch/accident-in-ernakulam-father-daughter-and-neighbor-died/ Mon, 17 Apr 2023 08:13:13 +0000 https://malayalees.ch/?p=79705 എറണാകുളം വാഴക്കുളം മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 7.30 ഓടെയാണ് സംഭവം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ ഒന്നര വയസുകാരിയായ മകൾ എന്നിവരാണ് വാഹനം ഇടിച്ച് മരിച്ചത്.

പ്രജേഷ് വാഴക്കുളം മടക്കത്താനത്ത് ഒരു തട്ടുകട നടത്തുന്നുണ്ട്. രാവിലെ അവിടേക്ക് പോകുന്ന വഴിയാണ് എറണാകുളത്ത് നിന്ന് പാഴ്സൽ കൊണ്ടുവരുകയായിരുന്ന വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചത്. പ്രജേഷിന്റെ അയൽക്കാരിയാണ് അപകടത്തിൽ മരിച്ച മേരി.

അപകടത്തിൽ കുട്ടി ഉൾപ്പടെയുള്ള മൂന്ന് പേർക്കും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.

]]>
കണ്ണീർ ഓർമയായി വിൻസേ റഫേറ്റ്; ദുഃഖം പങ്കുവെച്ച് ദുബൈ കിരീടാവാശിയും https://malayalees.ch/french-jetman-vince-reffet-dies-in-training-accident-in-dubai/ Thu, 19 Nov 2020 04:32:29 +0000 https://malayalees.ch/?p=35355 സാഹസികത ഇഷ്ടപ്പെടുന്നവരെ കണ്ണീരിലാഴ്ത്തുകയാണ് ദുബൈ ജെറ്റ്മാൻ പൈലറ്റ് വിൻസെ റഫേറ്റിന്റെ വിയോഗം. ദുബൈ കിരീടാവാകാശി ഉൾപ്പെടെയുള്ളവർ ആ ദുഃഖം പങ്കുവെച്ചു. ഇന്നലെ പരിശീലനത്തിടെ അപകടത്തിലാണ് ഫ്രഞ്ച് യുവ പൈലറ്റ് വിൻസെ റഫേറ്റ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹ്യൂമൻ ഫ്ളൈറ്റ് മിഷന്റെ ഭാഗമായി നിലത്തുനിന്ന് സ്വയം പൊങ്ങി സ്വയം നിയന്ത്രിച്ചു പറക്കാനുള്ള ശ്രമങ്ങളുടെ ആദ്യഘട്ടം ഈ സാഹസികൻ വിജയകരമായി പൂർത്തിയാക്കിയത്. ബുർജ് ഖലീഫക്ക് മുകളിൽ നിന്ന് കാർബൺ ചിറകുകൾ ഘടിപ്പിച്ച് പറന്നും, വിമാനത്തിന് ഒപ്പം പറന്നും ചരിത്രം തീർത്തവൻ. ഇൻസ്റ്റഗ്രമിൽ ഈ ചിത്രം പങ്കുവെച്ച ദുബൈ കിരീടാവാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം “വീ വിൽ മിസ് യു” എന്ന് കുറിച്ചിട്ടു.

ജെറ്റ്മാന് ചിറക് നൽകുന്ന ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി എയറോനോട്ടിക്കൽ എഞ്ചീനിയർ കോഴിക്കോട് മുഹമ്മദ് റാശിദ് വിയോഗത്തോട് പ്രതികരിക്കാൻ പോലും കഴിയാത്ത വേദനയിലാണ്. സഹോദരനാണ് വിട പറഞ്ഞത്. അവൻ ഇപ്പോഴും കൂടെയുണ്ട് എന്ന തോന്നലിലാണ് താൻ. എന്തെങ്കിലും പറയാൻ പോലും അശക്തനാണ് താനെന്ന് റാശിദ് മീഡിയവണിന് അയച്ച എസ്.എം.എസിൽ കുറിച്ചു.

]]>