abuse – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Apr 2023 05:16:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png abuse – malayalees.ch https://malayalees.ch 32 32 ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും https://malayalees.ch/accused-to-seven-years-prison-abusing-autistic-fourteen-year-old/ Wed, 05 Apr 2023 05:15:47 +0000 https://malayalees.ch/?p=79145 തിരുവനന്തപുരത്തു ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. വെള്ളനാട് സ്വദേശി വിമൽകുമാറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. ബസ് ഡ്രൈവറായ പ്രതി വള്ളക്കടവിൽ വെച്ചു കുട്ടിയെ ബസ്സിനുള്ളിൽ ബലം പ്രയോഗിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു.

2013 സെപ്റ്റംബർ ഇരുപതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മാലിന്യം കളയുന്നതിനു റോഡിലേക്ക് വന്നപ്പോഴാണ് ബസ് ഡ്രൈവറായ വിമൽ കുമാർ അതിക്രമം നടത്തിയത്. കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളിൽ വലിച്ച് കയറ്റി ലൈംഗിക പീഡനം നടത്തുകയായിരുന്നു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. ഓട്ടിസത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലെത്തിയപ്പോഴുണ്ടായ മാറ്റത്തെ തുടർന്ന് ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്. തൊട്ടടുത്ത ദിവസം ബസ്സിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കൾക്ക് കാണിച്ച് കൊടുത്തു. തുടർന്നാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.

പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിച്ചു. ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് വിമൽകുമാറിന് തിരുവനനതപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പതിനേഴ് രേഖകളും, മൂന്ന് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കേസിൻ്റെ വിസ്താര സമയത്ത് ഒളിവിൽ പോയ പ്രതിയെ വഞ്ചിയുർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവെയാണ് കേസിൽ പ്രതിയെ ശിക്ഷിക്കുന്നത്.

]]>
സിനിമാ പ്രമോഷനിടെ യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം https://malayalees.ch/%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%af%e0%b5%81%e0%b4%b5-%e0%b4%a8%e0%b4%9f/ Wed, 28 Sep 2022 04:54:45 +0000 https://malayalees.ch/?p=68716 സിനിമാ പ്രമോഷനിടെ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. ( malayalam actress abused during film promotion )

https://96f8dd7dbde941cd34a0474995251664.safeframe.googlesyndication.com/safeframe/1-0-38/html/container.html

സിനിമാ പ്രമോഷനിടെയാണ് അജ്ഞാതൻ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഉടൻ തന്നെ ഒരു നടി പ്രതികരിക്കുകയും മുഖത്തടിക്കുകയും ചെയ്തു. മറ്റൊരു നടി ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം

‘ ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമുക്ക് ചുറ്റും ഉള്ളവർ ? പ്രമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിലായി പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷെ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ച് പോയി. ആ മരവിപ്പിൽ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്..തീർന്നോ നിന്റെയൊക്കെ അസുഖം ?’

പോസ്റ്റിന് താഴെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

]]>