Abudabi – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Oct 2021 04:16:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Abudabi – malayalees.ch https://malayalees.ch 32 32 അബുദാബിയുടെ മണ്ണിൽ വളയം പിടിക്കാൻ അവസരം; ഡെലീഷ്യയെ തേടി അപ്രതീക്ഷിത ഫോൺ കോൾ https://malayalees.ch/delicia-got-call-from-abudabi/ Thu, 07 Oct 2021 04:15:54 +0000 https://malayalees.ch/?p=50612 പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിമൂന്നുകാരി തൃശൂർ സ്വദേശിനി ഡെലീഷ്യയെ തേടി അബുദാബിയിൽ നിന്നൊരു ഫോൺ കോൾ. അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാനുള്ള അവസരമായിരുന്നു അത്. തന്റെ സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ഡെലീഷ്യ. കാനഡയിൽ പോയി ബസ് ഓടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡെലീഷ്യ പറഞ്ഞു. സ്ത്രീകൾ ഏത് ജോലി ചെയ്താലും മൂല്യം കൽപിക്കുന്നവരാണ് കാനഡക്കാരെന്നും ഇതാണ് കാനഡ ഇഷ്ടപ്പെടാൻ കാരണമെന്നും ഡെലീഷ്യ പറയുന്നു.

നിലവിൽ 12,000 ലിറ്ററിന്റെ ടാങ്കർ ലോറിയാണെങ്കിൽ അബുദാബിയിൽ ദിലീഷ്യയെ കാത്തിരിക്കുന്നത് 60,000 ലിറ്ററിന്റെ ടൈലർ ആണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് കടൽ കടന്ന് ഡെലീഷ്യ ഇനി അറബിനാട്ടിൽ വളയം തിരിക്കും.

]]>
എം എ യൂസഫലിക്ക് അബൂദബി ഉന്നത സിവിലിയൻ പുരസ്കാരം https://malayalees.ch/ma-yousuf-ali-wins-abu-dhabi-award/ Tue, 13 Apr 2021 03:56:48 +0000 https://malayalees.ch/?p=42840 പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബൂദബി സർക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലി അർഹനായത്. അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബൂദബിയിലാണ് താമസം. 1973 ഡിസംബർ 31- നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു.എ.ഇ. യിൽ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇവിടെ എത്തി നിൽക്കുന്നത്. ഈ രാജ്യത്തിന്റെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു. താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യു എ ഇ ഭരണാധികാരികളുടെയും ഇവിടുത്തെ മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിൻ്റെയും പിന്തുണയും പ്രാർത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു. മൂന്ന് വനിതകൾ ഉൾപ്പെടെ മറ്റ് പതിനൊന്ന് പേർ യൂസഫലിക്കൊപ്പം പുരസ്കാരം സ്വീകരിച്ചു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ബഹുമതിയാണിത്. ഈ വർഷം അബൂദബി പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. 2005-ൽ പ്രവാസി ഭാരതീയ സമ്മാൻ, 2008-ൽ പത്മശ്രീ പുരസ്കാരം, 2014-ൽ ബഹറൈൻ രാജാവിൻ്റെ ഓർഡർ ഓഫ് ബഹറൈൻ, 2017-ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. ഇത് കൂടാതെ യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്ക് നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അർഹനായതും യൂസഫലിയാണ്. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം ശക്തമാണ്. അബൂദബി നഗരത്തിൻ്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിർമ്മിക്കുവാനുള്ള സ്ഥലം വർഷങ്ങൾക്ക് മുമ്പ് ശൈഖ് മുഹമ്മദ് യൂസഫലിക്ക് നൽകിയത്. ലുലു ഗ്രൂപ്പിന്റെ മുഷ്റിഫ് മാൾ നിലനിൽക്കുന്ന 40 ഏക്കർ സ്ഥലം നൽകിയതും അബൂദബി സർക്കാറാണ്. യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

]]>
അബൂദബിയിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ https://malayalees.ch/new-entry-rules-to-abu-dhabi-from-nov-8/ Thu, 05 Nov 2020 04:14:03 +0000 https://malayalees.ch/?p=34486 അബൂദബി എമിറേറ്റിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈമാസം എട്ട് മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ഡി പി ആർ ടെസ്റ്റിലോ, പി സി ആർ ടെസ്റ്റിലോ ഫലം നെഗറ്റീവ് ആയിരിക്കണം. അബൂദബിയിലെത്തുന്നവർ നാല് ദിവസമോ അതിൽ കൂടുതലോ എമിറേറ്റിൽ തങ്ങിയാൽ നാലാം ദിവസം അവർ വീണ്ടും പി സി ആർ പരിശോധനക്ക് വിധേയമാകണം. എട്ട് ദിവസമോ അതിൽ കൂടുതലോ അബൂദബിയിൽ തങ്ങുന്നവർ എട്ടാം ദിവസവും പി സി ആർ പരിശോധക്ക് വിധേയമാകണം. നാലാം ദിവസവും എട്ടാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയമാവാത്തവരിൽ നിന്ന് പിഴ ഈടാക്കും. കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചവർക്കും, വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരടക്കം അടിയന്തരമേഖലയിൽ പ്രവർത്തിക്കും മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്. അബൂദബിയിലേക്ക് പോകുന്ന യു എ ഇ സ്വദേശികൾ, യു എ ഇ താമസവിസക്കാർ, മറ്റ് എമിറേറ്റുകളിൽ പോയി മടങ്ങുന്ന അബൂദബിയിലെ വിസക്കാർ എന്നിവർക്കും ഈ നിബന്ധന ബാധകമാണ്. അബൂദബി ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

]]>
രോഗികളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റാന്‍ അബൂദബി പൊലീസിന്‍റെ ഐസൊലേഷൻ ക്യാപ്സൂൾ https://malayalees.ch/isolation-capsule-abudabi-police/ Sat, 15 Aug 2020 05:13:39 +0000 https://malayalees.ch/?p=30234 അബൂദബിയിൽ പകർച്ചവ്യാധിയുള്ളവരെ എയർ ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു

അബൂദബിയിൽ പകർച്ചവ്യാധിയുള്ളവരെ എയർ ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു.

രോഗിയുടെ സുരക്ഷക്കൊപ്പം ആരോഗ്യപ്രവർത്തകർക്കും വൈമാനികർക്കും രോഗബാധയുടെ ആശങ്കയില്ലാതെ പ്രവർത്തിക്കാം എന്നാണ് ഈ ഐസൊലേഷൻ ക്യാപ്സ്യൂളിന്റെ പ്രത്യേകയെന്ന് അബൂദബി പൊലീസിന്റെ എവിയേഷൻ മെഡിസിൻ സ്പെഷ്യലിസ്റ്റ് മേജർ അലി സെയ്ഫ് ആൽ ദൊഹൂരി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ നടപ്പാക്കുന്ന സുരക്ഷ സംവിധാനങ്ങളിലൊന്നാണ് ഐസൊലേഷൻ ക്യാപ്സൂൾ. ഗൾഫ് മേഖലയിൽ ആദ്യമാണ് ഇത്തരമൊരു സംവിധാനമെന്ന് അബൂദബി പൊലീസ് ഏവിയേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ പൈലറ്റ് ഇബ്റാഹിം ഹസൻ അൽ ബലൂഷി ചൂണ്ടിക്കാട്ടി. കോവിഡ് മാത്രമല്ല, എല്ലാ വിധ പകർച്ചവ്യാധികളെയും നേരിടാൻ അടിയന്തരഘട്ടങ്ങളിൽ ഈ സംവിധാനം ഉപകരിക്കും.

]]>