aaryan khan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Oct 2021 10:38:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aaryan khan – malayalees.ch https://malayalees.ch 32 32 ആര്യൻ കേസിലെ കോഴ വിവാദം; സമീർ വാങ്കഡയെ ചോദ്യം ചെയ്യും https://malayalees.ch/ncb-vigilance-will-questioning-wankhede/ Tue, 26 Oct 2021 10:34:15 +0000 https://malayalees.ch/?p=51607 മുംബൈ ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സമീർ വാങ്കഡെയെ എൻസിബി വിജിലൻസ് സംഘം നാളെ ചോദ്യം ചെയ്യും. സംഭവത്തിൽ സമീർ വാങ്കഡയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം, ആരോപണങ്ങൾ സമീര് വാങ്കഡ തള്ളി. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമീർ വാങ്കഡ പറഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് വാങ്കഡ സെഷൻസ് കോടതിയെ സമീപിച്ചു. ഇതിനിടെ കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളി. ഇത് വാങ്കഡയ്ക്ക് തിരിച്ചടിയായി. പ്രഭാകറിന് മുംബൈ പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.

]]>
ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല https://malayalees.ch/no-bail-for-aaryan-khan/ Tue, 12 Oct 2021 04:32:53 +0000 https://malayalees.ch/?p=50849 ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ബുധനാഴ്ച നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും.

ആര്യന്റെ പക്കലിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. എന്നാൽ ആര്യൻ ഖാൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി എൻ.സി.ബി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. മറ്റ് പ്രതികൾക്കൊപ്പം ആര്യൻ ഖാനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ കോടതി ബുധനാഴ്ച പരിഗണിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ ഖാൻ. മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെയാണ് ആര്യൻ ഖാൻ പിടിയിലാകുന്നത്. ആര്യനൊപ്പം ഒൻപത് പേരും പിടിയിലായിരുന്നു.

]]>