aaraattu-mohanlal-says-thanks-in-facebook-live – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Feb 2022 04:23:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aaraattu-mohanlal-says-thanks-in-facebook-live – malayalees.ch https://malayalees.ch 32 32 എ ആര്‍ റഹ്‍മാന് നന്ദി, കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും; മോഹന്‍ലാല്‍; വിഡിയോ https://malayalees.ch/aaraattu-mohanlal-says-thanks-in-facebook-live/ Sat, 19 Feb 2022 04:23:07 +0000 https://malayalees.ch/?p=57235 ഇന്ന് റിലീസ് ആയ പുതിയ ചിത്രം ആറാട്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ് ചിത്രമെന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. ഫേസ്ബുക്ക് ലൈവിലൂടെ എത്തിയാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചത്.

‘ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്.

]]>