Aam Admi Party – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Nov 2022 05:24:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Aam Admi Party – malayalees.ch https://malayalees.ch 32 32 ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് : പത്തിന ഉറപ്പുകളുമായി പ്രകടന പത്രിക; പ്രചാരണത്തിന് ഹർഭജൻ സിംഗും https://malayalees.ch/aam-admi-party-delhi-municipal-election/ Sat, 12 Nov 2022 05:23:40 +0000 https://malayalees.ch/?p=71118 ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിനായി സർവ സന്നഹങ്ങളുമായി ആംആദ്മി പാർട്ടി. പത്തിന ഉറപ്പുകളുമായി അരവിന്ദ് കേജ്രിവാൾ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് അടക്കമുള്ളവർ ഡൽഹിയിൽ പ്രചരണത്തിനിറങ്ങും. 134 സ്ഥാനാർത്ഥികളുടെ ആദ്യപടിക ആം ആദ്മി പാർട്ടി പുറത്തുവിട്ടു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെത് ഇത്തവണ അഭിമാന പോരാട്ടം ആണ് ആം ആദ്മി പാർട്ടിക്ക്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നടക്കുന്ന എംസിഡി തെരഞ്ഞെടുപ്പിൽ, പ്രചരണത്തിൽ അരവിന്ദ് കെജ്രിവാളിന്റെ അഭാവം ഉണ്ടായാൽ പോലും മറികടക്കാൻ കഴിയുന്ന വൻതാര നിരയാണ് ആം ആദ്മി പാർട്ടി രംഗത്തിറക്കുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന താരപ്രചാരകരാണ് ആം ആദ്മിക്ക് വേണ്ടി പ്രചരണത്തി നിറങ്ങുക. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗും, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നും പട്ടികയിൽ ഉണ്ട്. ഡൽഹിയിലെയും പഞ്ചാബിലെയും മുഴുവൻ മന്ത്രിമാരും പ്രചാരണത്തിനെത്തും.

250 വാർഡ് കളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. 134 സ്ഥാനാർഥികളെയാണ് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചത്.

ഡൽഹി മാലിന്യ മുക്തമാക്കും എന്നതടക്കം 10 ഉറപ്പുകളാണ് ആം ആദ്മി പാർട്ടി വോട്ടർമാർക്ക് മുന്നിൽ വക്കുന്നത്. എംസിഡിക്ക് കീഴിലുള്ള സ്‌കൂളുകളും ആശുപത്രികളും നവീകരിക്കുമെന്നും, നഗരത്തിലെ പാർക്കിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കും എന്നും പ്രകടനപത്രികയിൽ ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്യുന്നു.

]]>
മനീഷ് സിസോദിയയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി https://malayalees.ch/delhi-government-transfers-12-ias-officers-after-raid-on-manish-sisodia/ Sat, 20 Aug 2022 04:48:51 +0000 https://malayalees.ch/?p=66727 ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം നല്‍കിയത്.

ആരോഗ്യ കുടുംബക്ഷേമ സ്‌പെഷ്യല്‍ സെക്രട്ടറി ഉദിത് പ്രകാശ് റായ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം. രണ്ട് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സഹായിച്ചതിന്റെ പേരില്‍ റായിക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തോട് (എംഎച്ച്എ) ശുപാര്‍ശ ചെയ്തിരുന്നു. റായിയെ ഭരണപരിഷ്‌കാര വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ആണ് മാറ്റിയിരിക്കുന്നത്.

അതേസമയം മദ്യനയ അഴിമതി കേസില്‍ സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് മനീഷ് സിസോദിയ ആരോപിക്കുന്നത്. അഴിമതി നടത്താത്തതിനാല്‍ ഭയമില്ലെന്നും സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സിബിഐ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ.

മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്‌സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്‌സിക്യുട്ടീവ്‌സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

]]>
അടുത്ത യു.പി അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കും https://malayalees.ch/aam-aadmi-party-will-contest-2022-up-assembly-elections-arvind-kejriwal/ Tue, 15 Dec 2020 12:33:58 +0000 https://malayalees.ch/?p=36993 2022ലെ ഉത്തർ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ജനങ്ങളെ പുറകിൽ നിന്ന് കുത്തുന്നവരാണ് യു.പിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളെന്നും കെജ്‌രിവാൾ പറഞ്ഞു.

“എന്തുകൊണ്ടാണ് യു.പിയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും നല്ല ചികിത്സ ലഭ്യമാകുന്നതിനുമൊക്കെ ഡൽഹിയിലേക്ക് വരേണ്ടി വരുന്നത്. സൗജന്യമായി കറന്റും കുടിവെള്ളവും, നല്ല വിദ്യാഭ്യാസവും ചികിത്സ സൗകര്യവുമൊക്കെ യു.പിയിലും ഉറപ്പുവരുത്തനാകും.” കെജ്‌രിവാൾ പറഞ്ഞു. മലിനമായ രാഷ്ട്രീയവും അഴിമതിയും കാരണം യു.പിയിൽ വികസനവും വളർച്ചയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സത്യസന്ധമായ ഉദ്ദേശ്യങ്ങളാണ് ആം ആദ്മിയുടേത്, ഭരണ കാര്യങ്ങൾ ആരുടേയും നിയന്ത്രണത്തിലല്ലായെന്നും കെജ്‌രിവാൾ പറഞ്ഞു.

2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മൂന്നാം തവണയാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ ഗവൺമെൻറ് രൂപീകരിക്കുന്നത്. 70ൽ 62 സീറ്റിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ഇപ്രാവശ്യത്തെ വിജയം. 2012ൽ നിലവിൽ വന്നപ്പോൾ തന്നെ യു.പിയിൽ ആം ആദ്മി സംസ്ഥാന ഘടകം രൂപീകരിച്ചിരുന്നു.

]]>