Aam Aadmi Party – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Aug 2023 04:40:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Aam Aadmi Party – malayalees.ch https://malayalees.ch 32 32 ബിഹാറിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി; ‘ഇന്ത്യ’ സഖ്യത്തിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല https://malayalees.ch/another-jolt-to-india-aap-to-contest-bihar-polls/ Mon, 28 Aug 2023 04:40:02 +0000 https://malayalees.ch/?p=86865 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല. ബിഹാറിൽ മത്സരിക്കുമെന്ന മുൻ നിലപാടിൽ ആം ആദ്മി പാർട്ടി ഉറച്ചുനിൽക്കുകയാണ്. ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ‌ തങ്ങൾക്ക് അനുകൂലമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ അവകാശവാദം. എന്നാൽ ആം ആദ്മിയുടെ നീക്കം ബിജെപിയെ സഹായിക്കുന്നത് ആയി മാറുമെന്നാണ് ആർജെഡി, ജെഡിയു മുതലായ പാർട്ടികളുടെ അഭിപ്രായം. (Another jolt to ‘INDIA’ ? AAP to contest Bihar polls)

എഎപി ജനറൽ സെക്രട്ടറി സന്ദീപ് പതക് ഡൽഹിയിൽ ബിഹാർ യൂണിറ്റ് നേതാക്കളുടെ യോ​ഗം വിളിച്ചുചേർത്തിരുന്നു. ഇതിലാണ് ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എഎപിയ്ക്ക് അനുകൂലമാണെന്ന വിലയിരുത്തലുണ്ടായത്. ബിഹാറിൽ ഇത്രകാലം കണ്ടുവന്നിരുന്ന വൃത്തികെട്ട രാഷ്ട്രീയ നീക്കങ്ങൾ മൂലം ബിഹാറിന് മുന്നോട്ടുപോകാൻ സാധിച്ചിരുന്നില്ലെന്നും എഎപി യോ​ഗത്തിൽ വിലയിരുത്തി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞതും തുടർന്നുണ്ടായ പ്രതികരണങ്ങളും ഇന്ത്യ സഖ്യത്തിൽ ഭിന്നതയെന്ന സൂചന നൽ‌കിയിരുന്നു. പ്രധാനമന്ത്രിയാകാൻ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗ്യനെന്ന് ജെഡിയു നേതാവ് ശ്രാവണ്‍ കുമാര്‍ പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാന്‍ കഴിയില്ലെന്നും മോദി അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് കാരണമാണെന്നും ഗലോട്ട് പ്രതികരിച്ചിരുന്നു. പ്രതിപക്ഷ സഖ്യപാര്‍ട്ടിയായ ‘ഇന്ത്യ’യുടെ യോഗം കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വെച്ച് നടന്നതിന് ശേഷം എന്‍.ഡി.എ. വിരണ്ടിട്ടുണ്ടെന്നും ഗലോട്ട് പറഞ്ഞു.

]]>
ദേശീയ പാർട്ടി പദവി: ആഘോഷിക്കാൻ ആം ആദ്മി പാർട്ടി https://malayalees.ch/aam-aadmi-party-to-celebrate-national-party-status/ Tue, 11 Apr 2023 08:25:46 +0000 https://malayalees.ch/?p=79449 ദേശീയ പാർട്ടി പദവി ലഭിച്ചത് ആഘോഷിക്കാൻ തീരുമാനമെടുത്ത് ആം ആദ്മി പാർട്ടി. ഇന്ന് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടക്കും. ഇഡിയുടെയും സിബിഐയുടെയും അന്വേഷങ്ങൾക്കിടയിൽ മനീഷ് സിസോദിയ അടക്കമുള്ള പ്രധാന നേതാക്കൾ ജയിലിൽ തുടരേണ്ടി വരുന്നതിനിടെ സാഹചര്യമാണ് ആം ആദ്മി പാർട്ടിക്ക് ഉള്ളത്. കടുത്ത പ്രതിരോധത്തിലൂടെ നീങ്ങുന്ന ആം ആദ്മി പാർട്ടിക്ക് മറ്റ് പ്രതിസ്ന്ധികളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുന്നതിനുള്ള മാർഗമാണ് ദേശീയ പാർട്ടി അംഗീകാരം. Aam Aadmi Party to celebrate National Party Status

ഇന്ന് രാജ്യവ്യാപകമായി ആം ആദ്മിയുടെ ഭാഗത്ത് നിന്നും എല്ലാ സംസ്ഥാനങ്ങളിലും ആഘോഷ പ്രകടനങ്ങൾ നടക്കും. ഡൽഹിയിൽ നടക്കുന്ന ആഘോഷത്തിൽ അരവിന്ദ് കെജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധ ചെയ്യും. 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത് കൂടുതൽ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കുന്നതിനുള്ള വഴിയായി നേതൃത്വം വിലയിരുത്തുന്നു. കൂടാതെ, രാജസ്ഥാനിലെയും ഛത്തീസ്‌ഗഢിലെയും തെരഞ്ഞെടുപ്പുകളിൽ ശക്തമായ സ്വാധീനം ചെലുത്താൻ ആം ആദ്മി പാർട്ടിക്ക് ലക്ഷ്യമുണ്ട്. ഇതിലേക്കുള്ള പ്രചാരണ പരിപാടികൾക്കായി യോഗങ്ങൾ ചേരുന്നതിനിടെയാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പദവി എന്ന ഇരട്ടി മധുരം ലഭിക്കുന്നത്.

]]>
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് എഎപി; വാഗ്ദാനപ്പെരുമഴയുമായി കെജ്‌രിവാള്‍ https://malayalees.ch/arvind-kejriwals-promises-for-gujarat-election/ Tue, 02 Aug 2022 12:31:25 +0000 https://malayalees.ch/?p=65787 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. പത്ത് സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപി ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഭേമാഭായ് ചൗധരി ദിയോഘറില്‍ നിന്നും ജഗ്മല്‍ വാല സോമനാഥില്‍ നിന്നും ഓം പ്രകാശ് തിവാരി നരോദയില്‍ നിന്നും മത്സരിക്കും. അര്‍ജുന്‍ രത്വ (ഛോട്ടാ ഉദയ്പൂര്‍), സാഗര്‍ റബാരി (ബെച്ചരാജി), വശ്രം സഗതിയ( രാജ്‌കോട്ട് റൂറല്‍), രാം ധാഡുക് (കാമ്രേജ്), ശിവ്‌ലാല്‍ ബരാസിയ (രാജ്‌കോട്ട് സൗത്ത്), സുധീര്‍ വഘാനി (ഗരിയാധര്‍), രാജേന്ദ്ര സോളങ്കി (ബര്‍ദോലി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

വലിയ വാദ്ഗാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എഎപി ഒരുങ്ങുന്നത്. പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. എഎപി അധികാരത്തിലെത്തിയാല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് അണ്‍എംപ്ലോയിമെന്റ് അലവന്‍സായി മാസം 3000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്തെ എല്ലാ തൊഴില്‍ രഹിതര്‍ക്കും ജോലി നല്‍കും. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പഞ്ചാബില്‍ എഎപിക്ക് അനുകൂലമായ ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയും നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

]]>
ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍ https://malayalees.ch/udf-will-corporate-with-20-20-in-trikkakkara-says-k-sudhakaran/ Wed, 11 May 2022 10:56:10 +0000 https://malayalees.ch/?p=61688 ട്വന്റി-20യെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്ട്വന്റി-20ക്ക് എതിരല്ലെന്നും സുധാകരന്‍ പറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-20യുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-20യില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തുടക്കം മുതല്‍ പി.ടി തോമസിന്റെ നിലപാടുകളെ തള്ളിക്കളയുന്ന നിലപാടുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. അവര്‍ക്ക് ധാര്‍മികത പ്രശ്‌നമല്ല. പി ടി തോമസിന്റെ നിലപാടുകളെ കോണ്‍ഗ്രസ് വെല്ലുവിളിക്കുകയാണ്. ട്വന്റി-20ക്ക് വോട്ട് ചെയ്ത വിഭാഗം ജോ ജോസഫിനെ പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ. ഈ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി മാറുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികള്‍ക്കുമുള്ളത്.

]]>
ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി https://malayalees.ch/aam-aadmi-party-to-contest-in-all-seats-at-gujarath/ Mon, 04 Jan 2021 04:11:02 +0000 https://malayalees.ch/?p=37961 വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന്​ ആം ആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ, താലൂക്ക് പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കുള്ള സ്​ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി പുറത്തിറക്കി. 504 സ്ഥാനാർഥികളുടെ പട്ടികയാണ്​ പ്രഖ്യാപിച്ചത്​. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ള ശക്തമായ ബദലായി പാർട്ടി ഉയർന്നുവരുമെന്നും ആം ആദ്മി പാർട്ടി വക്താവ് അതിഷി എം.എല്‍.എ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടി മത്സരിക്കും. ഗുജറാത്തിലെ ജനങ്ങൾ ഒരു ബദൽ ആഗ്രഹിക്കുന്നു. ഗുജറാത്തിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും ആതിഷി പറഞ്ഞു. ‘ബിജെപിയെ ഭയപ്പെടാത്ത നേതാവ് രാജ്യത്തുണ്ടെങ്കിൽ അത് അരവിന്ദ് കെജ്‌രിവാളാണ്. ബിജെപിക്ക്​ ഭയപ്പെടുത്താനോ മോഹിപ്പിക്കാനോ കഴിയാത്ത ഒരു കക്ഷിയുണ്ടെങ്കിൽ അത് ആം ആദ്മി പാർട്ടിയാണ്. അരവിന്ദ് കെജ്‌രിവാളിന്‍റെ സൈനികരായ ഞങ്ങൾ സത്യത്തിനായുള്ള പോരാട്ടം തുടരും’ ആതിഷി പറഞ്ഞു.

]]>