aadu jeevitham – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 May 2020 08:41:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aadu jeevitham – malayalees.ch https://malayalees.ch 32 32 മനുഷ്യന്റെ ശരീരത്തിന് മാത്രമേ പരിമിതി ഉള്ളൂ, മനസ്സിന് അതില്ല; ഫിറ്റ്നെസ് വീണ്ടെടുത്ത് പൃഥ്വിരാജ് https://malayalees.ch/prithviraj-sukumaran-has-a-small-gym-inside-his-quarantine-room/ Wed, 27 May 2020 08:41:48 +0000 https://malayalees.ch/?p=26122 ആട്ജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വിയുടെ രൂപം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു

ആട്ജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വിയുടെ രൂപം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. 30 കിലോയോളം ഭാരം കുറച്ച് ആകെ മെലിഞ്ഞുണങ്ങിയ പ്രിയ നടനെ കണ്ട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് ആരാധകര്‍ ആകുലപ്പെടുകയും ചെയ്തു. ജോര്‍ദ്ദാനില്‍ നിന്നും മടങ്ങിയെത്തിയ ശേഷവും ഇതേ രൂപത്തില്‍ തന്നെയായിരുന്നു താരം. എന്നാല്‍ ക്വാറന്‍റൈന്‍ കാലം തന്‍റെ ഫിറ്റ്നെസ് വീണ്ടെടുക്കാനായി മാറ്റി വച്ചിരിക്കുകയാണ് പൃഥ്വി. ഒപ്പം ജിം ബോഡിയുമായി നില്‍ക്കുന്ന ചിത്രവും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ബന്യാമിന്‍റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലസി ഒരുക്കുന്ന ഇതേ പേരിലുള്ള ചിത്രത്തിന് വേണ്ടിയാണ് പൃഥ്വി ഭാരം കുറച്ചത്. നജീബ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിയെത്തുന്നത്.

പൃഥ്വിയുടെ കുറിപ്പ്

ആടുജീവിതത്തിനായി ഷര്‍ട്ട് ഇടാതെയുള്ള രംഗങ്ങളുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം ശരീരത്തില്‍ കൊഴുപ്പും വിസറല്‍ ഫാറ്റും അപകടകരമാം വിധം കുറഞ്ഞിരുന്നു. ഒരു മാസത്തെ വിശ്രമവും പരിശീലനവും കൊണ്ടാണ് ആ അവസ്ഥയെ തരണം ചെയ്തത്. അങ്ങേയറ്റം ക്ഷീണിതനായി എന്നെ കണ്ടിട്ടുള്ള ടീം ആംഗങ്ങള്‍ക്ക് ഈ ചിത്രം വലിയ അദ്ഭുതമാകും. ശരീരത്തിന് ആവശ്യമായ ഭാരത്തെക്കാള്‍ കുറവായിരുന്നു ചിത്രീകരണ സമയത്ത് എനിക്കുണ്ടായിരുന്നത്. അത് മനസ്സിലാക്കി ക്ഷീണം മാറ്റാന്‍ സമയം തന്ന് ചിത്രീകരണം അതിനനുസരിച്ച് ക്രമീകരിച്ച ബ്ലെസി ചേട്ടനും എന്റെ ടീമിനും പിന്നെ പരിശീലകനും ന്യൂട്രീഷ്യനിസ്റ്റുമായ അജിത് ബാബു ചേട്ടനും നന്ദി. മനുഷ്യന്റെ ശരീരത്തിന് മാത്രമേ പരിമിതി ഉള്ളൂ, മനസ്സിന് അതില്ല’ . ഒരു ചിത്രത്തിനൊപ്പം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍

]]>