AA Rahim – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jul 2022 12:47:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AA Rahim – malayalees.ch https://malayalees.ch 32 32 ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സസ്പെൻഷനെന്ന് എളമരം കരീം എം പി; ഇന്ന് പാർലമെന്റിലെ കറുത്ത ദിനമെന്ന് എം പി മാർ https://malayalees.ch/19-mps-protest-against-central-government/ Tue, 26 Jul 2022 12:47:06 +0000 https://malayalees.ch/?p=65446 എം പി മാരുടെ സസ്‌പെൻഷൻ ജനാധിപത്യത്തെ തകിടം മറിക്കുന്നെന്ന് ഡിഎംകെ എം പി തിരുച്ചി ശിവ. ഇന്ന് പാർലമെന്റിലെ കറുത്ത ദിനം. പ്രതിഷേധം തുടരുമെന്ന് എം.പിമാർ അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ ചർച്ച നീട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് എളമരം കരീം എം പി പറഞ്ഞു.

ഒരു അംഗത്തിന് ന്യായമായി ചർച്ച ചെയ്യാനുള്ള അവകാശം പാർലമെൻറിൽ ഇല്ലെന്ന് എ എ റഹീം എം പി പ്രതികരിച്ചു. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിനെതിരായി ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റത്തിലും GST യിലും കേന്ദ്ര സർക്കാരിന് മറുപടിയില്ല. നാളെയും പ്രതിഷേധം തുടരുമെന്നും കീഴടങ്ങാൻ പ്രതിപക്ഷം സന്നദ്ധരല്ലെന്നും എളമരം കരീം എം പി അറിയിച്ചു. ജയ് വിളിക്കുന്നവർ മാത്രം പാർലമെൻറിൽ മതി എന്നാണ് ബിജെപി നിലപാടെന്ന് ബിനോയ് വിശ്വം എം പി പറഞ്ഞു. ജനാധിപത്യത്തിൻ്റെ സൗന്ദര്യം ചർച്ചകളിലാണെന്നും പാർലമെൻ്റിൻ്റെ ബിജെപിയുടെ ഭക്ത ജനകേന്ദ്രമാക്കാൻ ഞങ്ങളില്ലെന്ന് ബിനോയ് വിശ്വം എംപിയും പറഞ്ഞു.

]]>
അഗ്നിപഥ് പ്രതിഷേധം: എ എ റഹീം എംപിയെ വിട്ടയച്ചു; സഹപ്രവർത്തകരെ വിടാതെ മടങ്ങില്ലെന്ന് എ എ റഹീം https://malayalees.ch/aa-rahim-mp-released-agnipath-protest/ Mon, 20 Jun 2022 04:22:37 +0000 https://malayalees.ch/?p=63601 അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി.വൈ.എഫ്.ഐ നടത്തിയ പാർലമെന്‍റ് മാർച്ചിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത എ.എ റഹീം എംപിയെ അർധരാത്രിയോടെ വിട്ടയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായില്ല. എ എ റഹീം എംപിയ്‌ക്കൊപ്പം പ്രതിഷേധിച്ചവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവര്‍ത്തകരെ വിട്ടയക്കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായിട്ടില്ല. സഹപ്രവര്‍ത്തകരെ കൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്.

എംപിയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് പ്രതിഷേധിച്ച തനിക്കെതിരെ പൊലീസ് നടപടിയെടുത്തതെന്ന് എ എ റഹീം ആരോപിച്ചിരുന്നു. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ ഡല്‍ഹി പൊലീസ് ലംഘിച്ചുവെന്ന് ആരോപിച്ച് എംപിക്കെതിരായ കയ്യേറ്റത്തില്‍ സിപിഐഎം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്. എംപിയേയും വനിതാ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. റഹീമിനെ കൂടാതെ എസ്.എഫ്.ഐ നേതാക്കളായ ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി ഉദ്യോഗാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസും ഡൽഹി ജന്ദര്‍മന്ദറില്‍ സത്യാഗ്രഹ സമരം നടത്തി. കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാർ, എംപിമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സമരത്തില്‍ പങ്കെടുത്തു. പദ്ധതിയിൽ നിന്നും കേന്ദ്രം പിന്മാറണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ സര്‍ക്കാർ സാധാരണക്കാര്‍ക്ക് ഒപ്പമല്ല, പണക്കാരോടൊപ്പമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം അഗ്നിപഥ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇന്ന് വിജ്ഞാപനം ഇറങ്ങും.

]]>
വെഞ്ഞാറമൂട് കൊലപാതകം; അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ https://malayalees.ch/allegation-against-adoor-prakash/ Wed, 02 Sep 2020 09:15:45 +0000 https://malayalees.ch/?p=31205 ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ പത്തനംതിട്ടയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു, അടൂര്‍ പ്രകാശിന്‍റെ തട്ടകത്തിലേക്ക് പ്രതികള്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം

വെഞ്ഞാറമൂട് ഫൈസല്‍ വധശ്രമക്കേസ് മുതലുള്ള അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ പത്തനംതിട്ടയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. അടൂര്‍ പ്രകാശിന്‍റെ തട്ടകത്തിലേക്ക് പ്രതികള്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിച്ചു. ഇക്കഴിഞ്ഞ 31 നാണ് തിരുവന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചത്.

കേസില്‍ ഇതിനോടകം ഒരു സ്ത്രീ അടക്കം ഒമ്പത് പേര്‍ പിടിയിലായി. ഇതിൽ ഗൂഢാലോചനയിലും പ്രതികളെ സഹായിക്കുകയും ചെയ്ത ഷജിത്ത്, അജിത്ത്, നജീബ്, സതി മോന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയും കസ്റ്റഡിയിലുണ്ട്.

കൃത്യത്തിൽ പങ്കുള്ള ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണിയും പിടിയിലായിട്ടുണ്ട്. ഒന്നാം പ്രതി സജീവ് അടക്കമുള്ള പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. നിലവിൽ അജിത്ത്, ഷജിത്ത്, സതിമോൻ, നജീബ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രധാന പ്രതികളായ അൻസാറും ഉണ്ണിയും ഒളിവിലെന്നാണ് സൂചന.

മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെത്തിയ കേസിലെ ഒന്നാം പ്രതിയാണ് സജീവ്. സജീവിനെയും മൂന്നാം പ്രതി സനലിനെയും രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിച്ചത്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പാണ് സംഘർഷങ്ങളുടെ തുടക്കം.

കൊട്ടിക്കലാശത്തിനിടെ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഇവിടെ തുടങ്ങിയ വൈരാഗ്യം തുടർ ആക്രമണങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി.

]]>