A Vijayaraghavan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Jul 2022 08:10:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png A Vijayaraghavan – malayalees.ch https://malayalees.ch 32 32 കെ.കെ രമയ്ക്കെതിരായ പരാമർശത്തിൽ തെറ്റില്ല; എം.എം മണിയെ ന്യായീകരിച്ച് എ. വിജയരാഘവൻ https://malayalees.ch/a-vijaya-raghavan-on-mm-manis-statement/ Fri, 15 Jul 2022 08:10:24 +0000 https://malayalees.ch/?p=64888 വടകര എംഎൽഎ കെ കെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് എ. വിജയ രാഘവന്റെ പ്രതികരണം . മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എം എം മണിക്കെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ രംഗത്തുവന്നു. എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം. എം എം മണിയെ നിയന്ത്രിക്കണമോ എന്ന് സിപിഐഎം തീരുമാനിക്കണം. എം എം മണി പ്രസ്താവന പിൻവലിച്ചാൽ അത് കമ്മ്യൂണിസ്റ്റ് നടപടിയാണെന്നും ആനി രാജ പ്രതികരിച്ചു.

അതേസമയം കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി എം എം മണി രംഗത്തുവന്നിരുന്നു. രമക്കെതിരായ പരാമർശത്തിൽ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തിൽ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമർശം. രമയ്ക്ക് സഭയിൽ പ്രത്യേക പദവി ഒന്നുമില്ല. അപ്പോൾ വായിൽ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

]]>
‘140 മണ്ഡലങ്ങളിലും വിജയരാഘവനെ എൽ.ഡി.എഫ് പ്രചാരണത്തിന് അയക്കണം’; കെ. മുരളീധരൻ എംപി https://malayalees.ch/140-vijayaraghavan-should-be-sent-to-ldf-campaign-in-all-140-constituencies-k-muraleedharan-mp/ Sat, 27 Feb 2021 08:24:42 +0000 https://malayalees.ch/?p=40808 140 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയരാഘവനെ പ്രചാരണത്തിന് അയക്കണമെന്ന് കെ. മുരളീധരൻ എം.പി. വിജയരാഘവൻ്റെ ന്യൂനപക്ഷ വർഗീയ പരാമർശം നാക്ക് പിഴ ആണെന്ന് കരുതുന്നില്ലെന്നും ബാബരി പൊളിക്കണം എന്ന് മുൻപ് ഇ.എം.എസ് പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ആർ.എസ്.എസ് നടപ്പാക്കിയതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍ എം.പി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ സംരക്ഷകരെന്ന് പറഞ്ഞ സിപിഎം ഇപ്പോൾ ന്യൂനപക്ഷം വർഗീയമാണ് എന്ന് പറയുന്നു. സി.പി.എം, ബി.ജെ.പി അന്തർധാരയുണ്ട്. നരേന്ദ്ര മോഡി ആകാശവും ഭൂമിയും വിറ്റു, പിണറായി കടൽ വിൽക്കുന്നു. പ്രാവിനെ പറത്തിയത് മുതൽ അത് കാണുന്നുണ്ട്. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്നൊരു ചൊല്ലുണ്ടെന്നും വ്യക്തിപരമായി അധിക്ഷേപിക്കുകയല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

മത്സ്യ തൊഴിലാളികൾ ഈ സർക്കാരിനെ വിശ്വസിക്കില്ല. കഴിഞ്ഞ പഞ്ചായത്തിൽ തോറ്റതിന് കാരണം വർഗീയ പ്രചാരണങ്ങളാണ്. ന്യൂനപക്ഷങ്ങൾക്കിടയിലും വിഭാഗീയത ഉണ്ടാക്കി. കിറ്റ് കൊടുത്തത് കൊണ്ടല്ല എല്‍ഡിഎഫ് ജയിച്ചത്. സ്വപ്നയും സ്വർണവും വിജയിപ്പിക്കും എന്ന് കരുതിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. സർവ്വകലാശാലകൾ മാർകിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റികളായി മാറിയതായും പി.എസ്.‌സിയും സര്‍വകലാശാലകളുമാണ് ഈ സർക്കാരിലെ ഏറ്റവും മോശപ്പെട്ടതെന്നും മുരളീധരന്‍ തുറന്നടിച്ചു. സംസ്ഥാനത്തെ പല സർവകലാശാലകളിലും ഉള്ളത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വി.സിമാരാണെന്നും മുരളീധരന്‍ പരിഹസിച്ചു.

]]>
വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്ന് കെ.പി.എ മജീദ് https://malayalees.ch/muslim-league-opposes-vijayaraghavans-statement/ Thu, 18 Feb 2021 08:38:35 +0000 https://malayalees.ch/?p=40357 ന്യൂനപക്ഷ വർഗീയതാണ് ഏറ്റവും തീവ്രവർഗീയതയെന്ന വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ മുസ്‍ലിം ലീഗ്. സി.പി.എമ്മിന്‍റേത് നയവ്യതിയാനമാണ്. ബോധപൂർവ്വമാണ് വിജയരാഘവൻ ഈ പ്രസ്താവന നടത്തിയത്. വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പിഎ മജീദ് പറഞ്ഞു.

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നുമായിരുന്നു വിജയരാഘവന്റെ ഇന്നലത്തെ പ്രസ്താവന. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുവെയാണ് വിജയരാഘവന്‍റെ ഭാഗത്ത് നിന്നു ഇത്തരമൊരു പ്രതികരണമുണ്ടായത്.

എന്നാൽ പരാമർശം വിവാദമായതോടെ ഇന്ന് വിജയരാഘവൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുകയുമാണ് എന്നുമാണ് അദ്ദേഹം ആരോപിച്ചത്.

]]>
വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നത്; വിജയരാഘവനെതിരെ ചെന്നിത്തല https://malayalees.ch/chennithala-against-a-vijayaraghavan/ Thu, 28 Jan 2021 08:51:17 +0000 https://malayalees.ch/?p=39242 കേരളത്തിലെ മുഖ്യമന്ത്രി വർഗീയതക്ക് തുടക്കം കുറിച്ചു. രണ്ട് വോട്ടിന് വേണ്ടിയാണ് വർഗീയത ഉന്നയിക്കുന്നത്. മതേതരത്വ നിലപാട് ഉയർത്തി പിടിക്കുന്ന പാർട്ടിയാണ്. കോണ്‍ഗ്രസിനെ പഠിപ്പിക്കാൻ ആരും വരണ്ട. മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംഘർഷമുണ്ടായ പ്രദേശമാണ്. നിരവധി തവണ പൊലീസിനെ അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ശക്തമായ അന്വേഷണം വേണം, പ്രതികളെ പുറത്ത് കൊണ്ടു വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ കുറിച്ച് നടത്തിയ പ്രസ്താവനയെ ന്യായീകരിച്ച് വിജയരാഘവൻ രംഗത്തെത്തി. കോണ്‍ഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്നും അകന്നു പോകുമ്പോൾ വിമർശിക്കും. ലീഗ് മതാധിഷ്‍ഠിത ചേരിയിലേക്ക് പോകുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

]]>
ജോസ് കെ മാണിയും ടീമും എല്‍.ഡി.എഫില്‍; ഉപാധികളില്ലാതെയാണ് ജോസിന്റെ വരവെന്ന് എ വിജയരാഘവന്‍ https://malayalees.ch/jose-k-mani-and-team-in-ldf-news/ Thu, 22 Oct 2020 12:43:28 +0000 https://malayalees.ch/?p=33721 ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.

ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്‍.സി.പിയും എല്‍.ജെ.ഡിയും ജോസ് വിഭാഗത്തെ ഘടകകക്ഷി ആക്കുന്നതില്‍ ആശങ്ക അറിയിച്ചു.

ജോസ് കെ മാണിയെ ഘടകകക്ഷിയാക്കണമെന്ന സി.പി.എം നിലപാട് മറ്റ് ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു. മുന്നണിയുടെ പൊതു താത്പര്യത്തിനൊപ്പം നില്‍ക്കുകയാണെന്ന് സിപിഐ അറിയിച്ചു. ഉപാധികള്‍ ഇല്ലാതെയാണ് ജോസിനെ മുന്നണിയുടെ ഭാഗമാക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി. സീറ്റുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ് എമ്മുമായി നടത്തിയിട്ടുണ്ടോയെന്ന് എന്‍.സി.പി ചോദിച്ചു.

ഒരു ഉപാധികളും ഇല്ലെന്നും നിയമസഭാസീറ്റ് ചര്‍ച്ചകള്‍ ആ ഘട്ടത്തില്‍ നടത്താമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കക്ഷികള്‍ വരുമ്പോള്‍ തങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് എല്‍.ജെ.ഡി ആവശ്യപ്പെട്ടു. ജെ.ഡി.എസും എല്‍.ജെ.ഡിയും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയെങ്കിലും ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ മൗനം പാലിച്ചു.

]]>
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് എല്‍.ഡി.എഫ് https://malayalees.ch/ldf-against-central-agencies-in-kerala-politics/ Wed, 30 Sep 2020 06:20:28 +0000 https://malayalees.ch/?p=32541 സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തേയും തള്ളിപ്പറഞ്ഞ് ഇടത് മുന്നണി. എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് സംസ്ഥാന ഭരണം തടസ്സപ്പെടുത്താൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നെന്നാണ് ഇടതുമുന്നണിയുടെ പരാതി. ലൈഫിലെ സി.ബി.ഐ അന്വേഷണത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും

സ്വർണക്കടത്തിന്റെ ആദ്യ നാളുകളിൽ അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്ത ഇടതുമുന്നണി നിലപാട് മാറ്റിയെന്ന് വ്യക്തമാക്കുന്നതാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വാക്കുകള്‍. യാഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്നതാണ് ഇടത് മുന്നണിയുടെ പരാതി. ഇത് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയാണ്.

കേന്ദ്ര ഏജൻസികളുടെ തെറ്റായ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ദുർവിനിയോഗം ചെയ്യുന്നുകേന്ദ്ര ഗവൺമെൻറ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഏജൻസികളെ ഉപയോഗിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്. ലൈഫ് പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത രീതിയോട് സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. സി.ബി.ഐയെ ഒഴിവാക്കുന്ന നിയമ നിർമ്മാണം ഉടൻ ഉണ്ടാകില്ലെങ്കിലും സർക്കാർ നിയമ വഴികൾ ആലോചിക്കുന്നുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചേക്കും.

]]>