A. P. J. Abdul Kalam – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 06:04:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png A. P. J. Abdul Kalam – malayalees.ch https://malayalees.ch 32 32 നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം; അബ്ദുൽ കലാം വിട പറഞ്ഞിട്ട് 8 വർഷം https://malayalees.ch/abdul-kalam-death-anniversary/ Thu, 27 Jul 2023 06:04:53 +0000 https://malayalees.ch/?p=85086 ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി.

ഇന്ത്യൻ യൗവനത്തിനു ലാളിത്യം, സത്യസന്ധത എന്നിവ പഠിപ്പിച്ച കർമനിരതനായ ധിഷണാശാലിയായിരുന്നു അബ്ദുൽ കലാം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോഴും കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ- വിശേഷണങ്ങൾ അനവധിയാണ്.

രാമേശ്വരത്തെ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരു ബാലൻ ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായ കഥ ഏതൊരു ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്നതാണ്. വിശ്രമ ജീവിതത്തിലേക്കും കിടന്നപ്പോഴും നൂറു ശതമാനവും കർമ്മനിരതനായിരുന്നു കലാം. ജനിച്ച ചുറ്റുപാടുകൾ ഒരിക്കലും ജീവിതത്തിൽ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്ഘോഷിച്ച ദീർഘ വീക്ഷണമുള്ള അപൂർവ പ്രതിഭയായിരുന്നു അബ്ദുൽ കലാം .

ലോക രാജ്യങ്ങൾ ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നതിൽ പ്രധാന പങ്കു വഹിച്ച പൊഖ്റാൻ 2 ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞൻ ആയിരുന്നു കലാം. ഡിആർഡിഓ സെക്രട്ടറി ആയിരിക്കെ ആയിരുന്നു ഇത്. ഐഎസ്ആർഓ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമിച്ച കലാം, ഇന്ത്യൻ മിസൈലുകളുടെ നിർമാണത്തിലും പ്രധാന പങ്കുവഹിച്ചു. ശാസ്ത്ര രംഗത്തെ മികവുകൾ പരിഗണിച്ച് രാജ്യം ഭാരതരത്‌ന നൽകി കലാമിനെ ആദരിച്ചിട്ടുണ്ട്.

ബാല്യ കാലത്തു പത്രം വിറ്റു നടന്നും മറ്റും നേടിയ ജീവിതാനുഭവങ്ങൾ, മികച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രചോദനമായി കലാം മാറ്റി. ലക്ഷ്യബോധമുള്ള , കാമ്പുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ വ്യാപരനായിരുന്ന കലാം, ഐഐഎം ഷില്ലോങ്ങിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് അന്തരിച്ചത്.

കഠിനാധ്വാനവും സൂക്ഷ്മ ജീവിതവും സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ചിട്ടയായ സപര്യയാണെന്ന് നമ്മോട് ഉദ്ഘോഷിച്ച മഹാനുഭാവനായ കലാമിന്റെ ജീവിതം ഏതൊരു മനുഷ്യനും പാഠപുസ്തകമാണ്.

]]>
ഇന്ത്യയുടെ മിസൈല്‍ മാന്‍ ഓര്‍മയായിട്ട് അഞ്ച് വര്‍ഷം https://malayalees.ch/nation-remembers-former-president-dr-a-p-j-abdul-kalam-on-his-death-anniversary/ Mon, 27 Jul 2020 06:04:35 +0000 https://malayalees.ch/?p=29120 രാഷ്ട്രപതി എന്ന നിലയില്‍ ഏറെ ജനകീയനായിരുന്ന കലാം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു

തലമുറകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. രാഷ്ട്രപതി എന്ന നിലയില്‍ ഏറെ ജനകീയനായിരുന്ന കലാം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.

ഒരാള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന വാക്കായിരിക്കും അയാളുടെ ജീവിതത്തിന്‍റെ അടിസ്ഥാനം. അതായിരിക്കും അയാളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത്. അതായിരിക്കും അയാളുടെ ജീവിതത്തിന് പുതിയ ഊര്‍ജ്ജം നല്കുന്നത്. അങ്ങനെയെങ്കില്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന വാക്ക് ഏതായിരിക്കും?അത് ‘സ്വപ്നം’ എന്നല്ലാതെ മറ്റൊന്നുമല്ല. ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോവുകയും ചെയ്യുന്ന ഒന്നല്ല,,, ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാര്‍ത്ഥ സ്വപ്നമെന്നാണ് അബ്ദുള്‍ കലാം ലോകത്തോട് വിളിച്ചുപറഞ്ഞത്.

ലാളിത്യമായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ മുഖമുദ്ര. വിനയം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗം. ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമയും സൌമ്യതയും കൈവിട്ടില്ല. സ്വപ്നം കാണാനും സ്വപ്നം സാക്ഷാത്ക്കരിക്കാനുമുള്ള പരിശ്രമങ്ങളാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്തെ ഒരു ദരിദ്രനായ ബാലനെ ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമാക്കിത്തീര്‍ത്തത്.

1931 ഒക്ടോബർ 15 നായിരുന്നു ജനനം. കുട്ടിക്കാലത്ത് വാനോളമായിരുന്നു സ്വപ്നങ്ങൾ. ഫിസ്ക്സും എയ്റോ സ്പേയ്സ് എന്ർജിനീയറിങും തലയ്ക്ക് പിടിച്ച കലാം നാല് പതിറ്റാണ്ടിലേറെ ഇന്ത്യന്ർ ബഹിരാകാശരംഗത്തെ അടിമുടി പരിഷ്കരിച്ച ശാസ്ത്രജ്ഞൻ. പിന്നീട് പ്രതിരോധ ഗവേഷണത്തിലേക്ക് ചുവടുമാറ്റി. പിന്നീട് പിറന്നു രാജ്യത്തിന് സ്വന്തമായി മിസൈലുകൾ. 1998ല്‍ പൊക്രാനില്‍ നടന്ന രണ്ടാം അണുവായുധ പരീക്ഷണത്തില്‍ സുപ്രധാന പങ്ക് വഹിച്ചു. മിസൈല്‍ സാങ്കേതിക വിദ്യയിലുള്ള സംഭാവനകള്‍ കണക്കിലെടുത്ത് കലാം ഇന്ത്യയുടെ മിസൈല്‍ മാനായി.

കുട്ടികളെ മനസിലേക്ക് സ്വപ്നത്തിന്‍റെ അഗ്നി ചിറകുകള്‍ ആലേഖനം ചെയ്ത വ്യക്തിത്വമാണ് കലാം. കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാനും അവരുമായി സംവദിക്കാനും കലാം ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് കലാം പറഞ്ഞുകൊണ്ടേയിരുന്നു. മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും ഓണററി ഡോക്ടറേറ്റ് . രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ എല്ലാം കലാമിനെ തേടിയെത്തി. 2015 ജൂലൈ 27ന് ഷില്ലോങിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രഭാഷണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സ്വപ്നം കാണാൻ പഠിച്ച കലാം. പക്ഷം ഒരു സ്വപ്നം ബാക്കിയാക്കിയാക്കിയാണ് പോയത്.

]]>