a n shamseer – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Oct 2023 08:56:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png a n shamseer – malayalees.ch https://malayalees.ch 32 32 ‘ഷംസീറിനെ ഹിന്ദുവിരുദ്ധനും അനിൽകുമാറിനെ മുസ്ലിംവിരുദ്ധനുമാക്കി ചിത്രീകരിക്കുന്നു’; ഷിജുഖാന്‍ https://malayalees.ch/shijukhan-supprort-k-anilkumar-on-thattom-statement/ Tue, 03 Oct 2023 08:56:25 +0000 https://malayalees.ch/?p=88809 തട്ടം പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന് പിന്തുണയുമായി സിപിഎം നേതാവ് ഷിജുഖാന്‍. അനിൽകുമാർ മതനിരപേക്ഷ രാഷ്ട്രീയത്തിനായി നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്ന ജനനേതാവാണ്. വൈവിധ്യപൂർണമായ ഇന്ത്യൻ സാംസ്കാരിക സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന നിരവധി പ്രഭാഷണങ്ങൾ നിർവഹിച്ച ആളാണ്. കെ.അനിൽ കുമാറിന്റെ തിരുവനന്തപുരം പ്രസംഗം മുഴുവൻ കേൾക്കണമെന്നും ഷിജുഖാന്‍ ഫേസ്ബുക്കിൽ കുറിച്ചു. (shijukhan supprort k anilkumar on thattom statement)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

വീണ്ടും സംശയം വരുന്നെങ്കിൽ കെ . അനിൽ കുമാറിന്റെ വിശദീകരണം കേൾക്കണം. കാര്യങ്ങൾ ബോധ്യപ്പെടാൻ അതു മതി. എന്നിട്ടും നിങ്ങൾക്ക് വിയോജിക്കാനാണ് താത്പര്യമെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ട്. എന്നാൽ കെ അനിൽ കുമാറിനെ ഒറ്റതിരിഞ്ഞ് വേട്ടയാടാനാണ് ശ്രമമെങ്കിൽ അത് കണ്ടുനിൽക്കാനുമാവില്ല.ഒരു പ്രസംഗത്തിന്‍റെ പേരിൽ സ.എ.എൻ ഷംസീറിനെ ഹിന്ദു വിരുദ്ധനും മറ്റൊരു പ്രസംഗത്തിന്‍റെ പേരിൽ സ.കെ അനിൽ കുമാറിനെ മുസ്ലിം വിരുദ്ധനുമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണ്. അത് തിരിച്ചറിയണമെന്നും ഷിജുഖാൻ ഫേസ്ബുക്കിൽ കുറിച്ച്.

ഷിജു ഖാന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

സ.കെ അനിൽകുമാർ മതനിരപേക്ഷ രാഷ്ട്രീയത്തിനായി നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്ന ജനനേതാവാണ്. വൈവിധ്യപൂർണമായ ഇന്ത്യൻ സാംസ്കാരിക സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന നിരവധി പ്രഭാഷണങ്ങൾ നിർവഹിച്ച ആളാണ്. മുതലാളിത്ത ചൂഷണത്തിനും സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കുമെതിരെ,
മതവിശ്വാസികളും, മതരഹിതരും ഉൾപ്പടെ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണം എന്ന് പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പ്രതിനിധിയാണ്. ഇന്ത്യയിൽ സംഘപരിവാർ നിരന്തരം വേട്ടയാടുന്ന ന്യൂനപക്ഷ-ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന ആളാണ് . ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന കൃത്യമായ വിശകലനമാണ് അദ്ദേഹത്തിന്റേത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ തുറന്നുകാട്ടുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. തിരുവനന്തപുരത്ത് നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗത്തെ വളച്ചൊടിച്ച് , കെ അനിൽകുമാർ മുസ്ലീങ്ങൾക്കെതിരാണ് എന്ന് വരുത്തേണ്ടത് വലതുപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. ആ പ്രചരണത്തിൽ നിഷ്കളങ്കരായ മനുഷ്യർ വീണു പോവരുത്.
കെ.അനിൽ കുമാറിന്റെ തിരുവനന്തപുരം പ്രസംഗം മുഴുവൻ കേൾക്കണം. വീണ്ടും സംശയം വരുന്നെങ്കിൽ കെ . അനിൽ കുമാറിന്റെ വിശദീകരണം കേൾക്കണം. കാര്യങ്ങൾ ബോധ്യപ്പെടാൻ അതു മതി. എന്നിട്ടും നിങ്ങൾക്ക് വിയോജിക്കാനാണ് താത്പര്യമെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ട്. എന്നാൽ കെ അനിൽ കുമാറിനെ ഒറ്റതിരിഞ്ഞ് വേട്ടയാടാനാണ് ശ്രമമെങ്കിൽ അത് കണ്ടുനിൽക്കാനുമാവില്ല.
ഒരു പ്രസംഗത്തിന്റെ പേരിൽ
സ. എ എൻ ഷംസീറിനെ ഹിന്ദു വിരുദ്ധനും മറ്റൊരു പ്രസംഗത്തിന്റെ പേരിൽ സ.കെ അനിൽ കുമാറിനെ മുസ്ലിം വിരുദ്ധനുമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണ്. അത് തിരിച്ചറിയണം.

]]>
നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടത്; സ്‌പീക്കർ എ എൻ ഷംസീർ https://malayalees.ch/an-shamseer-about-niyamasabha-case/ Fri, 16 Sep 2022 08:33:38 +0000 https://malayalees.ch/?p=68182 നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടതെന്ന് സ്‌പീക്കർ എ എൻ ഷംസീർ. കയ്യാങ്കളി നടന്ന ദിവസത്തേത് സവിശേഷ സാഹചര്യമെന്ന് എ എൻ ഷംസീർ പറഞ്ഞു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ബില്ലുകളിൽ ഒപ്പിടുക എന്നത് ഗവർണറുടെ ഭണഘടനാ ബാധ്യതയെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. കാലതാമസം വരുത്താം എന്നതിന് അപ്പുറം ഗവർണർക്ക് ഒപ്പിടാതിരിക്കാനാകില്ലെന്നും സ്‌പീക്കർ വ്യക്തമാക്കി.

അതേസമയം, കേരള നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ തന്റെ സഹപ്രവര്‍ത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും ‘Yes We Can’ എന്ന വാചകം തന്നെയാണ് പറയുവാനുള്ളതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭ സമ്മേളനങ്ങള്‍ ചേരുന്ന കാര്യത്തിലായാലും നിയമ നിര്‍മാണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലായാലും കേരള നിയമസഭ ബഹുദൂരം മുന്നിലാണ്. പാര്‍ലിമെന്റിന് തന്നെ മാതൃകയായി നിയമസഭ കമ്മിറ്റികള്‍, സബ്ജക്റ്റ് കമ്മിറ്റികള്‍ തുടങ്ങിയവ രൂപീകരിച്ച നിയമസഭയാണ് നമ്മുടേതെന്നും എ എന്‍ ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഇതെന്റെ പുതിയ കുടുംബം.
‘Yes We Can’
അമേരിക്കന്‍ പ്രസിഡന്റ് ആയി ചുമതലയേറ്റെടുക്കുമ്പോള്‍ ബരാക് ഒബാമ തന്റെ പ്രസംഗം ആരംഭിച്ചത് ‘Yes We Can’ എന്ന പ്രയോഗത്തോട് കൂടിയാണ്.
കേരള നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ എന്റെ സഹപ്രവര്‍ത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും Yes We Can എന്ന വാചകം തന്നെയാണ് എനിക്ക് പറയുവാനുള്ളത്.
രാജ്യത്തിനു തന്നെ മാതൃകയായി നില്‍ക്കുന്ന നിയമസഭയാണ് നമ്മുടേത്. നിയമസഭ സമ്മേളനങ്ങള്‍ ചേരുന്ന കാര്യത്തിലായാലും നിയമ നിര്‍മാണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലായാലും നാം ബഹുദൂരം മുന്നിലാണ്. പാര്‍ലിമെന്റിന് തന്നെ മാതൃകയായി നിയമസഭ കമ്മിറ്റികള്‍, സബ്ജക്റ്റ് കമ്മിറ്റികള്‍ തുടങ്ങിയവ രൂപീകരിച്ച നിയമസഭയാണ് നമ്മുടേത്.
ഈ നേട്ടങ്ങളില്‍ നിന്നും ഇനിയുമേറെ ഉയരങ്ങളിലേക്ക് നമുക്ക് നമ്മുടെ സഭയെ നയിക്കേണ്ടതുണ്ട്. ഒട്ടേറെ മാറ്റങ്ങള്‍ ഇവിടെ കൊണ്ടുവരാന്‍ സാധിക്കണം.
1921ല്‍ ആരംഭിച്ച് നൂറുവര്‍ഷം പിന്നിട്ട് നില്‍ക്കുന്ന ലൈബ്രറിയാണ് നമ്മുടെ നിയമസഭ ലൈബ്രറി. അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമായി തീര്‍ക്കുവാന്‍ സാധിക്കണം. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി കുട്ടികള്‍, അധ്യാപകര്‍ തുടങ്ങി ആര്‍ക്കും വന്ന് റെഫര്‍ ചെയ്യാന്‍ സാധിക്കുന്ന, ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായി മാറുന്ന രീതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം. അറിവ് തേടി വരുന്ന ഒരാള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കാന്‍ നമ്മുടെ ലൈബ്രറി സംവിധാനം ഒരുക്കണം.
ശ്രീ എം.ബി രാജേഷ് സ്പീക്കര്‍ ആയിരിക്കുമ്പോള്‍ തുടങ്ങിവെച്ച ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ സമയബന്ധിതമായി തന്നെ നമുക്ക് സംഘടിപ്പിക്കണം.
ഇവിടെ ലഭ്യമായ സ്ഥലപരിമിതിയില്‍ നിന്ന് കൊണ്ട് നിയമസഭ കോംപ്ലക്‌സിന്റെ ചുറ്റുവട്ടത്ത് കൃഷി നല്ല രീതിയില്‍ വ്യാപിപ്പിക്കുവാന്‍ സാധിക്കേണ്ടതുണ്ട്. അസംബ്ലി ചുറ്റുപാടില്‍ ഒരു സ്ഥലവും ഉപയോഗശൂന്യമായി കിടക്കുന്നില്ല എന്നത് ഉറപ്പുവരുത്തണം. നിയമസഭ റിസപ്ഷന്‍ മന്ദിരം, നിയമസഭ മന്ദിരത്തിന്റെ ചുറ്റുപാടുകള്‍, നിയമസഭ ഹോസ്റ്റല്‍, ഗാര്‍ഡന്‍ തുടങ്ങിയവയെല്ലാം കൂടുതല്‍ മനോഹരമാക്കി തീര്‍ക്കാന്‍ നമുക്കാകണം.
ഇത്തരത്തില്‍ ഈ നിയമസഭ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം നടക്കണമെങ്കില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമുക്കെല്ലാവര്‍ക്കുമൊന്നായി ഈ നിയമസഭയിലെ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം..
Yes We Can….

]]>
സർക്കാർ പ്രവർത്തനം ജനഹിതം അറിഞ്ഞ്, പ്രതിപക്ഷം ക്രിയാത്മകം: സ്‌പീക്കർ എ എന്‍ ഷംസീര്‍ https://malayalees.ch/a-n-shamseer-about-kerala-niyamasabha/ Mon, 12 Sep 2022 08:42:12 +0000 https://malayalees.ch/?p=67932 കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തതില്‍ നന്ദിയറിയിച്ച് എ എന്‍ ഷംസീര്‍. സർക്കാർ പ്രവർത്തനം ജനഹിതം അറിഞ്ഞ്. കേരളത്തിന്‍റേത് കാലത്തിന് മുന്നേ സഞ്ചരിച്ച നിയമസഭയാണ്. മഹത്തായ ചരിത്രമുള്ള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിനും സഹകരണ വാഗ്ദാനങ്ങള്‍ക്കും, നല്ല വാക്കുകള്‍ക്കും നന്ദിയെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.

കേരള മാതൃകയാണ്. ഭരണഘടനമൂല്യങ്ങളും, നിയമസഭ ചട്ടങ്ങളും, കീഴ്വഴക്കങ്ങളും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. അതിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്നെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

]]>
എം.ബി.രാജേഷ് മന്ത്രി; എ.എന്‍.ഷംസീര്‍ സ്പീക്കര്‍, എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു https://malayalees.ch/mb-rajesh-minister-an-shamseer-speaker-m-v-govindan-resigned-as-minister/ Fri, 02 Sep 2022 12:18:34 +0000 https://malayalees.ch/?p=67505 മന്ത്രി എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പും പുറത്തു വന്നു.

കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായത്. ഓണത്തിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാര്‍ച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയും ലോ അക്കാദമിയില്‍നിന്നു നിയമ ബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

]]>