A K SASEENDRAN – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Jul 2022 05:16:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png A K SASEENDRAN – malayalees.ch https://malayalees.ch 32 32 ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാൻ: എ കെ ശശീന്ദ്രൻ https://malayalees.ch/a-k-saseendran-on-buffer-zone/ Sat, 30 Jul 2022 05:16:18 +0000 https://malayalees.ch/?p=65627 ബഫർ സോൺ ആശങ്കയിൽ പരിഹാരം കാണേണ്ടത് സമര മാർഗത്തിളുടെ അല്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നിരന്തരമായ സമരം അവശ്യം ഉണ്ടോ എന്നു ആലോചിക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിധി വന്ന ദിവസം മുതൽ എടുത്ത നിലപാട് ന്യായമല്ല. 2019 ലെ ഉത്തരവ് ജനവസ മേഖല ഒഴിവാക്കി ബഫർ സോൺ പ്രഖ്യാപിക്കാനുള്ള കരട് തയാറാക്കാനാണ്. അതോടെ ആ ഉത്തരവിന്റെ പ്രസക്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

23 വൈൽഡ് ലൈഫ് സാങ്കേതങ്ങളിലെ ബഫർസോൺ മാത്രാണ് സുപ്രിംകോടതി പറഞ്ഞത്. ആശയ കുഴപ്പം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. ഇപ്പോൾ കാടടച്ചു വെടി വെക്കുകയാണ്. സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാനാണ്. അതിനു നിയമപരമായുള്ള ശ്രമം കേരളം തുടരും.വന്യ ജീവി സങ്കേതത്തിന്റെ അതിർത്തി തീരുമാനിക്കുന്നത് നേഷണൽ വൈൽഡ് ലൈഫ് ബോർഡാണ്.
അതിർത്തി തീരുമാനിക്കുന്നതിൽ കേരളത്തിന്‌ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

]]>
മുട്ടിൽ മരം മുറിക്കൽ ; ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കും: എ കെ ശശീന്ദ്രൻ https://malayalees.ch/muttil-tree-felling-case-a-k-saseendran/ Wed, 04 Aug 2021 13:06:41 +0000 https://malayalees.ch/?p=47671 മുട്ടിൽ മരം മുറിക്കൽ കേസിൽ എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി.

എൻ ടി സാജൻ ഐ എഫ് എസ് ഉദ്യോഗസ്ഥനായതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണ്. വിവാദ മരം മുറിക്കൽ കേസിൽ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ആയിരുന്നു എൻ ടി സാജൻ. മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നായിരുന്നു കണ്ടെത്തൽ. വയനാട്ടിൽ നിന്ന് മുറിച്ച മരം പിടിച്ച റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചിരുന്നു. ഫോറസ്റ് കൺസവേറ്റർ സാജനെതിരെ റേഞ്ച് ഓഫീസർ സമീർ പരാതി നൽകിയിരുന്നു. എൻ ടി സാജനെതിരെ വിജിലൻസ് വിഭാഗവും നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.

ഇതിനിടെ , മുട്ടിലിൽ പട്ടയഭൂമിയിലെ മരം മുറിച്ചു കടത്തിയ കേസിൽ സർക്കാരിനെ വീണ്ടും ഹൈക്കോടതി വിമർശിച്ചിരുന്നു. മരംമുറിക്കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസ് എടുത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

]]>
‘മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ട്’; മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പരാതിക്കാരിയുടെ പിതാവ് https://malayalees.ch/again-complaint-against-saseendran/ Mon, 26 Jul 2021 12:10:42 +0000 https://malayalees.ch/?p=47260 മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പീഡന പരാതിയുമായി രംഗത്തെത്തിയ യുവതിയുടെ പിതാവ്. മന്ത്രി മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ടെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. എൻസിപി നേതൃത്വത്തിനെതിരേയും യുവതിയുടെ പിതാവ് ആരോപണം ഉന്നയിച്ചു.

പി. സി ചാക്കോയ്ക്ക് ലാഭത്തിൽ മാത്രമാണ് നോട്ടമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. എൻസിപിയെ പിഴിയുകയാണ് പി.സി ചാക്കോയുടെ ലക്ഷ്യം. താൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പി. സി ചാക്കോ എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും യുവതിയുടെ പിതാവ് ചോദിച്ചു. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മകൾക്കെതിരായ പീഡനശ്രമവുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ശ്രമിച്ചെന്ന ആരോപണവുമായി യുവതിയുടെ പിതാവ് നേരത്തേ രംഗത്തെത്തിയിരുന്നു. പരാതി നല്ലരീതിയിൽ പരിഹരിക്കണമെന്ന് യുവതിയുടെ പിതാവിനോട് മന്ത്രി പറയുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ പീഡന പരാതിയാണെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.

]]>
പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് https://malayalees.ch/v-d-satheesan-against-a-k-saseendran/ Tue, 20 Jul 2021 12:00:12 +0000 https://malayalees.ch/?p=47024 പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ. കെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. എ. കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വി. ഡി സതീശൻ ആവശ്യപ്പെട്ടു. (v d satheesan against minister a k saseendran)

പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവയ്ക്കണം. എ. കെ ശശീന്ദ്രൻ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പദവി ദുരുപയോഗം ചെയ്ത മന്ത്രി എ. കെ ശശീന്ദ്രൻ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും വി. ഡി സതീശൻ പറഞ്ഞു.

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടതായായിരുന്നു ആരോപണം. പരാതി നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. എ. കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോൺ കോൾ എത്തിയത്. മന്ത്രി എ. കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാർട്ടിയിൽ ഒരു പ്രശ്‌നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാർട്ടിയിൽ പ്രശ്‌നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്. തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസാണ് മന്ത്രി തീർപ്പാക്കാൻ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോൾ നല്ല രീതിയിൽ തീർക്കണമെന്ന് ശശീന്ദ്രൻ പറയുന്നുണ്ട്. നല്ല രീതിയിൽ എന്നു പറഞ്ഞാൽ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്.

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നൽകുന്നതിന് മുൻപ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു. പരാതി നൽകിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. മാർച്ച് ആറിനാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്.

]]>
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ https://malayalees.ch/ksrtc-long-route-service-will-start-tomorrow/ Fri, 31 Jul 2020 09:10:07 +0000 https://malayalees.ch/?p=29391 കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവീസ് നടക്കുക. നാളെ 206 ദീർഘദൂര സർവീസുകളാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ദീർഘദൂര സർവീസുകൾ നിർത്തിവച്ചത്. യാത്രക്കാർ പൊതുഗതാഗതത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചത്. കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നാകും താത്കാലിക സംവിധാനം ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.

ബസ് സർവീസ് നിർത്തിവയ്ക്കുന്നത് ഈ കാലത്ത് ഗുണകരമാണോ എന്ന് സ്വകാര്യ ബസ് ഉടമകളും ചിന്തിക്കണം. പൊതുഗതാഗത്തെ ജനങ്ങൾ കയ്യൊഴിയുകയാണെന്ന് ഇവർ മനസിലാക്കണം. സ്വകാര്യ ബസുകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ട് മാസത്തേക്ക് നീട്ടി നൽകിയതായും മന്ത്രി അറിയിച്ചു.

]]>