A K Antony – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Oct 2022 14:24:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png A K Antony – malayalees.ch https://malayalees.ch 32 32 ‘ഒറ്റക്കെട്ടായി നിൽക്കണം’ തരൂർ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം: എ കെ ആന്റണി https://malayalees.ch/ak-antony-about-congress-president-election/ Wed, 19 Oct 2022 14:23:37 +0000 https://malayalees.ch/?p=69883 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നടന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശശി തരൂർ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം. നെഹ്‌റു കുടുംബം കോൺഗ്രസിന്റെ ശക്തി സ്രോതസെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും എ കെ ആന്റണി വ്യകത്മാക്കി.

അതേസമയം കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരച്ചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖർഗേക്ക് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.

ശശി തരൂരിന് അർഹമായ സ്ഥാനം നൽകാൻ പാർട്ടിയോട് ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. വാക്കു കൊണ്ട് പോലും അദ്ദേഹം ആരെയും നോവിച്ചില്ല. മത്സരത്തിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറ‍ഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്ത്തിയാണ് കെ.സുധാകരൻ രംഗത്തെത്തിയത്.

]]>
മോദി നല്ല നടന്‍, ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എ കെ ആന്‍റണി https://malayalees.ch/modi-is-a-good-actor-says-a-k-antony/ Mon, 05 Apr 2021 04:16:50 +0000 https://malayalees.ch/?p=42467 ഭരണമാറ്റത്തിന്‍റെ ശക്തമായ കാറ്റ് കേരളത്തിൽ വീശുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ആ കാറ്റിൽ പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരുമെന്നും എ കെ ആന്‍റണി പറഞ്ഞു.

പ്രധാനമന്ത്രിയുടെ കാപട്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്തില്ല. നല്ല നടനാണ് മോദി. ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ആന്‍റണി കുറ്റപ്പെടുത്തി.

മോദിയും അമിത് ഷായും ശ്രമിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതത്തിനാണ്. കോൺഗ്രസ് വരാതിരിക്കാൻ കടുത്ത മത്സരം നടക്കുന്നിടത്ത് ബിജെപി വോട്ട് എൽഡിഎഫിന് നൽകും. ആ ചതി തടയാൻ യുഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു.

]]>
സ്ഥാനാർഥി നിർണയത്തില്‍ ഗ്രൂപ്പ് വീതംവെപ്പ് വേണ്ടെന്ന് ഹൈക്കമാന്‍ഡ്; പ്രചാരണത്തിന് ആന്‍റണിയെത്തും https://malayalees.ch/a-k-antony-will-be-active-in-kerala/ Tue, 19 Jan 2021 05:33:26 +0000 https://malayalees.ch/?p=38820 കോൺഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ സജീവമായി എ കെ ആന്‍റണി ഉണ്ടാകും. പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും. സീറ്റ് വിഭജനം മാനദണ്ഡങ്ങൾ തകർത്തുള്ള ഗ്രൂപ്പ് വീതം വെപ്പ് ആകരുതെന്ന നിർദേശം രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്. ഇരട്ട പദവി വഹിക്കുന്ന അധ്യക്ഷൻമാരുള്ള ഡിസിസികളിൽ മാത്രമാണ് അഴിച്ചു പണി.

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായി ഉമ്മൻചാണ്ടിയെ നിയമിക്കുന്നത് കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്‍ഡ് ഇന്ന് നടത്തും. അതോടൊപ്പം എ കെ ആന്‍റണിയെ കൂടി രംഗത്ത് ഇറക്കുകയാണ് ഹൈക്കമാൻഡ്. കൂട്ടായ നേതൃത്വത്തിലൂടെ ഭരണം പിടിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഹൈക്കമാന്‍ഡ് ഇടപെടൽ ഉറപ്പാക്കാനുമാകും. പ്രചാരണത്തിന്‍റെ അവസാന ഒരു മാസം കേരളത്തിൽ ആന്‍റണി സജീവമായുണ്ടാകും.

സ്ഥാനാർഥി നിർണയം ഗ്രൂപ്പ് വീതം വെപ്പ് ആകാതെ മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നാണ് രാഹുൽ ഗാന്ധി നൽകിയ നിർദേശം. നേതാക്കളുടെ പിന്തുണ ഇല്ലാത്തവരെ വെട്ടുന്ന അവസ്ഥ പാടില്ല. പൊതുസമ്മതരായ പുതുമുഖങ്ങളെ കൊണ്ടുവരാം. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ കേരള എംപിമാരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും.

കേന്ദ്ര നിരീക്ഷകർ സംസ്ഥാനത്ത് എത്തുന്നതോടെ പ്രചാരണ തന്ത്രങ്ങളിൽ പ്രാഥമിക ചർച്ചകൾക്ക് തുടക്കമിടും. ഡിസിസികളിൽ വിപുലമായ അഴിച്ചുപണി വേണ്ടെന്നും ഹൈക്കമാൻഡ് തീരുമാനിച്ചു. ഇരട്ട പദവി വഹിക്കുന്ന എറണാകുളം, വയനാട്, പാലക്കാട് അധ്യക്ഷന്മാരെ മാറ്റും.

]]>