5G – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Oct 2022 05:00:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 5G – malayalees.ch https://malayalees.ch 32 32 എയർട്ടെലും 5ജിയിലേക്ക് കടന്നു; 8 നഗരങ്ങളിൽ ലഭ്യം https://malayalees.ch/airtel-begins-5g-service/ Fri, 07 Oct 2022 04:58:47 +0000 https://malayalees.ch/?p=69166 എയർട്ടെലും 5ജി സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തിൽ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിൽ 5ജി സേവനം നിലവിൽ വന്നു. 4ജി സേവനത്തിന്റെ നിരക്കിൽ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കൾക്ക് ലഭിക്കും. ( airtel begins 5g service )

‘കഴിഞ്ഞ 27 വർഷമായി ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സ്ഥാപനമാണ് എയർടെൽ. ഉപഭോക്താക്കൾക്ക് വേണ്ടി ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുള്ള ഒരു ചുവട് കൂടി ഇപ്പോൾ എയർടെൽ വച്ചിരിക്കുകയാണ്’- ഭാരതി എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

നിലവിൽ ആപ്പിൾ, സാംസങ്ങ്, ഷവോമി, ഒപ്പോ, റിയൽമി, വൺ പ്ലസ് എന്നിവയുടെ 5ജി മോഡലുകളിൽ 5ജി സേവനം ലഭിക്കും. സാംസങ്ങ് ഫോൾഡ് സീരീസ്, ഗാലക്‌സി എസ് 22 സീരീസ്, സാംസങ്ങ് എം32, ഐഫോൺ 12 സീരീസ് മുതലുള്ളവ, റിയൽമി 8എസ് 5ജി, റിയൽമി എക്‌സ് 7 സീരീസ്, റിയൽമി നാർസോ സീരീസ്, വിവോ എക്‌സ് 50 മുതലുള്ള ഫോണുകൾ, വിവോ ഐക്യുഒഒ സീരീസ്, ഒപ്പോ റെനോ5ജി, വൺ പ്ലസ് 8 മുതലുള്ള ഫോണുകൾ തുടങ്ങിയവയിൽ 5ജി സേവനം ലഭിക്കും.

ഒരു സെക്കൻഡിൽ 600എംബി സ്പീഡാണ് എയർടെൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.

]]>
രാജ്യത്ത് 5 ജി സേവനം ഇന്നുമുതല്‍; നാല് നഗരങ്ങളില്‍ ലഭ്യമാകും https://malayalees.ch/5g-service-from-today-india/ Wed, 05 Oct 2022 04:07:38 +0000 https://malayalees.ch/?p=69039 രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നുമുതല്‍. നാല് നഗരങ്ങളിലാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്. 2024 മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ പേരിലേക്കും 5 ജി സേവനം എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി രാജ്യത്തിന്റെ കുതിപ്പിലേക്ക് ആദ്യം തയ്യാറെടുക്കുന്നത് ഈ നഗരങ്ങളാണ്. 2022 ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ 5ജി സേവനത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. പരീക്ഷണ കാലയളവായതിനാല്‍ 4ജി സേവനത്തിന്റെ അതേ നിരക്കില്‍ തന്നെ 5ജി സേവനവും ലഭ്യമാകും.

നഗര ഗ്രാമവ്യത്യാസം ഇല്ലാതാക്കുകയും,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലകളിലും എത്തിക്കുക,മികച്ച വിദ്യാഭ്യാസം ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് 5 ജി സേവനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

അടുത്തവര്‍ഷം ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും സേവനം ഉറപ്പാക്കും എന്ന് ജിയോ കമ്പനി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തി 5 ജി സേവനം ഉടന്‍ ആരംഭിക്കുമെന്ന് മറ്റു കമ്പനികളും അറിയിച്ചിട്ടുണ്ട്

]]>
ഇന്ത്യയിൽ 5ജി ഈ വർഷമുണ്ടാകില്ല, 4ജി അഞ്ചുവർഷം കൂടി തുടരും https://malayalees.ch/5g-will-not-be-rolled-out-until-2021/ Tue, 09 Feb 2021 12:10:18 +0000 https://malayalees.ch/?p=39941 “ഇന്ത്യയിൽ 5ജി സംവിധാനം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. ലോകത്തെ മറ്റുപല രാജ്യങ്ങുമായി താരതമ്യം ചെയ്യുമ്പോൾ മന്ദഗതിയിലുള്ള തുടക്കഘട്ടം പോലും നമ്മൾ പിന്നിട്ടിട്ടില്ല.”

രാജ്യത്തെ മൊബൈൽ ഫോൺ – ഇന്റർനെറ്റ് ഉപയോക്താക്കളുടെ 5ജിക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. 2021 മധ്യത്തോടെ നടപ്പാക്കുമെന്ന് കരുതിയിരുന്ന 5ജി സാങ്കേതികവിദ്യ ഭാഗികമായെങ്കിലും നടപ്പാകണമെങ്കിൽ അടുത്തവർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്ന സൂചന. വിവിധ ലോകരാജ്യങ്ങൾ ഇതിനകം വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കിയ 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന്റെ കാരണം ഒരുക്കങ്ങളിലെ മന്ദഗതിയാണെന്ന് ടെലികോം മന്ത്രാലയം നിയോഗിച്ച സ്റ്റാന്റിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

2022 തുടക്കത്തിൽ 5ജി നടപ്പാക്കാനാകുമെങ്കിലും ഇത് ഭാഗികമായിരിക്കുമെന്നും നിലവിലെ സ്ഥിതിയനുസരിച്ച് അഞ്ച് വർഷംകൂടി 4ജി സാങ്കേതിക വിദ്യ രാജ്യത്ത് തുടരുമെന്നും ശശി തരൂർ എം.പി അധ്യക്ഷനായ കമ്മിറ്റി വ്യക്തമാക്കുന്നു.

‘ഇന്ത്യയിൽ 5ജി സംവിധാനം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് ഈ കമ്മിറ്റി വിലയിരുത്തുന്നത്. ലോകത്തെ മറ്റുപല രാജ്യങ്ങുമായി താരതമ്യം ചെയ്യുമ്പോൾ മന്ദഗതിയിലുള്ള തുടക്കഘട്ടം പോലും നമ്മൾ പിന്നിട്ടിട്ടില്ല. 2ജി, 3ജി, 4ജി ബസ്സുകൾ കിട്ടാതായതു പോലെ നമുക്ക് 5ജി അവസരങ്ങൾ നഷ്ടമാകാൻ പോവുകയാണ്. സമയബന്ധിതമായ നടപടികളും സർക്കാർ ഇടപെടലും ഇവിടെ അത്യന്താപേക്ഷിതമാണ്.’

– ടെലികോം മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാന്റിങ് കമ്മിറ്റി റിപ്പോർട്ട്

5ജി അവതരിപ്പിച്ചാലും ചില പ്രത്യേക ഉപയോഗങ്ങൾക്കു വേണ്ടി മാത്രമേ ആദ്യഘട്ടത്തിൽ ലഭ്യമാവുകയുള്ളൂവെന്നും അടുത്ത അഞ്ച് മുതൽ ആറ് വർഷം വരെ 4ജി തന്നെ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഒക്ടോബറോടെ സേവനദാതാക്കൾക്കായി 5ജി ട്രയൽസ് നടത്തുമെന്ന് ടെലികോം വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റിയോട് പറഞ്ഞു. അതേസമയം, 2020 ജനുവരിയിൽ തന്നെ ടെലികോം കമ്പനികൾ 5ജി ട്രയലിനായുള്ള അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ അക്കാര്യത്തിൽ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് സെല്ലുലാർ ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) പറയുന്നത്.

അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ, ഇറ്റലി, നെതർലാന്റ്‌സ്, വിയറ്റ്‌നാം, ഉറുഗ്വേ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇതിനകം 5ജി നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് 5ജി ഉടൻ വരുമെന്ന പ്രതീക്ഷയിൽ വിവിധ മൊബൈൽ കമ്പനികൾ 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ വിപണിയിലിറക്കിയിട്ടുണ്ട്. ആപ്പിൾ, വൺപ്ലസ്, ഷവോമി, ഓപ്പോ, വിവോ, റിയൽമി തുടങ്ങിയ ബ്രാൻഡുകളുടെ 5ജി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ ലഭ്യമാണ്.

]]>
സിനിമ ഡൗൺലോഡ് ചെയ്യാൻ സെക്കന്റുകൾ മാത്രം; രാജ്യത്തെ എയർടെലിന്റെ 5ജി പരീക്ഷണം വിജയകരം https://malayalees.ch/airtel-becomes-the-first-carrier-in-india-to-test-a-5g-network/ Sat, 30 Jan 2021 04:15:42 +0000 https://malayalees.ch/?p=39347 ഇന്ത്യയിൽ ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി എയർടെൽ മാറി

5ജി സ്‌പെക്ട്രം ലേലം പോലും നടന്നിട്ടില്ല, എന്നിട്ടും എയർടെലിന് എങ്ങനെ രാജ്യത്ത് 5ജി പരീക്ഷിക്കാൻ സാധിച്ചു എന്ന് ചിന്തിക്കുന്നവരുണ്ടാവും. അതുപോലെ എയർടെൽ ഏത് ഫ്രീക്വൽസി ബാൻഡാണ് ഉപയോഗിച്ചതെന്നും സംശയമുന്നയിച്ചേക്കാം. എന്നാൽ, എല്ലാത്തിനും എയർടെൽ ഉത്തരം നൽകിയത് ഒരു വാർത്താകുറിപ്പിലൂടെയാണ്.

‘1800 മെഗാഹെർട്‌സ് ബാൻഡിൽ സ്പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയർടെൽ വെളിപ്പെടുത്തി. ഹൈദരാബാദിൽ ഒരേ സ്‌പെക്ട്രം ബ്ലോക്കിനുള്ളിൽ ഒരേസമയം 5ജി, 4ജി പരിധിയില്ലാതെ പ്രവർത്തിപ്പിക്കാൻ എൻഎസ്എ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും അവർ വ്യക്തമാക്കി’. ഈ നാഴികക്കല്ല് പിന്നിടാൻ ഇതുവരെ ആരും പരീക്ഷിക്കാത്ത ഡൈനാമിക് സ്‌പെക്ട്രം പങ്കിടൽ സംവിധാനമാണ് എയർടെൽ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

5ജി പരീക്ഷണ ഘട്ടത്തിൽ ഹൈദരാബാദിലെ തങ്ങളുടെ ഉപയോക്താക്കൾ ഒരു മുഴുനീള സിനിമ ഡൗൺലോഡ് ചെയ്യാനെടുത്തത് സെക്കന്റുകൾ മാത്രമായിരുന്നുവെന്നും എയർടെൽ അവകാശപ്പെട്ടു.

]]>
‘ഐഫോൺ 12’ എത്തി; ആപ്പിളിന് ഇനി 5ജി യുഗം https://malayalees.ch/12-5-apple-i-phone-12-launched/ Wed, 14 Oct 2020 06:16:53 +0000 https://malayalees.ch/?p=33266 ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ആപ്പിൾ പുതിയ ഐഫോൺ മോഡൽ പുറത്തിറക്കി. അഞ്ചാംതലമുറ ഫീച്ചറാണ് ഐഫോൺ 12 ന്‍റെ പ്രത്യേകത. ആപ്പിളിന്റെ ആദ്യ 5G മൊബൈൽ ഫോൺ ആണിത്.

ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നാല് വകഭേദങ്ങൾ ഈ മോഡലിനുണ്ട്. ഐഫോൺ 12 നൊപ്പം ഐഫോൺ 12 മിനി എന്ന പേരിൽ ചെറിയ മൊബൈൽ ഫോണും ഇതിൽ ഉൾപ്പെടും. ഏറ്റവും ചെറിയ ഫൈവ് ജി ഫോണാണ് മിനി എന്ന് ആപ്പിൽ അവകാശപ്പെടുന്നു.

മൂന്ന് ക്യാമറകളുള്ള ഐഫോൺ 12 പ്രോ, വലിപ്പം കൂടിയ മാക്സ് എന്നീ മോഡലും വേറെ. നൈറ്റ് ടൈംലാപ്സ് ഷൂട്ടിങ്, ലോലൈറ്റ് ഫോട്ടോഗ്രഫി എന്നിവയാണ് ക്യാമറകളുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. ലോലൈറ്റ് ഷൂട്ടിങിൽ 87 ശതമാനം പുരോഗതി ആപ്പിൾ അവകാശപ്പെടുന്നു. വയർലൈസ് ചാർജർ പോലുള്ള അനുബന്ധ വസ്തുക്കളെ കാന്തശക്തിയിൽ ചേർത്തുനിർത്തുന്ന മാഗ്സേഫ് എന്ന ഫീച്ചർ, സൂപ്പർ റെറ്റന XDR ഡിസ്പ്ലേ, വീഴ്ചകളുടെ ആഘാതം കുറക്കുന്ന സെറാമിക് ഷീൽഡ് എന്നിവ ഈ മോഡലിലുണ്ടാകും.

പ്രഫഷണൽ വീഡിയോ, ഫോട്ടോഗ്രാഫി എന്നിവ സാധ്യമാക്കുന്ന ആപ്പിൾ പ്രോ റോ, 10 ബിറ്റ് എച്ച് ഡി ആർ വീഡിയോ എന്നിവയാണ് പ്രോ വേർഷനുകളുടെ പ്രത്യേകത. കൂടുതൽ ഓഗ്മെന്‍റഡ് റിയാലിറ്റി, ലൈഡാർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകളും ഇവ അവകാശപ്പെടുന്നു. ഐഫോൺ 12, മിനി വേർഷനുകൾ ഈമാസം വിപണിയിലെത്തും. പ്രോ, മാക്സ് വേർഷനുകൾ നവംബറിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

699 ഡോളർ മുതൽ 1099 ഡോളർ വരെയാണ് വിവിധ വേരിയന്‍റുകളുടെ വില. യു എ ഇയിൽ 2,999 ദിർഹം മുതൽ 4,699 ദിർഹം വരെയാണ് പ്രീ ഓർഡർ വില. ചാർജിങ് അഡാപ്ടറും ഹെഡ്ഫോണും ഒഴിവാക്കിയാണ് പുതിയ മോഡൽ എത്തുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുതിയ നടപടി.

]]>
5ജി സേവനമടക്കമുള്ള സൈബർ ടെക്നോളജി രംഗത്ത് ഇന്ത്യ- ജപ്പാൻ ധാരണ https://malayalees.ch/india-japan-agreement-on-cyber-technology/ Thu, 08 Oct 2020 08:27:27 +0000 https://malayalees.ch/?p=32984 ചൈനയുടെ ടെലികോം ഭീമൻ ഹുവാവേയ്‌ക്കെതിരായി അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ കരാർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി ​​​​ടെക്നോളജി തു​​​​ട​​​​ങ്ങി​​​​യ സുപ്ര​​​​ധാ​​​​ന​​​​ സാങ്കേതിക വിദ്യകളുടെ രംഗത്ത് ഇ​​​​ന്ത്യ-​​​​ജ​​​​പ്പാ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ധാ​​​​ര​​​​ണ​​​. പതിമൂന്നാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ കൂടിക്കാഴ്ചയിലാണ് സാങ്കേതിക രംഗത്തെ സഹകരണത്തിന് ധാരണയായത്. 5 ജി, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി ) (എ.ഐ) എന്നീ മേഖലയിൽ സഹകരണത്തിന് തയാറാകുന്ന സൈബർ സുരക്ഷാ കരാറിനാണ് ഇരുരാജ്യങ്ങളും അന്തിമരൂപം നൽകിയത്

5ജി സാങ്കേതികവിദ്യയുൾപ്പടെയുള്ള രംഗത്തെ സഹകരണത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ചൈനയുടെ ടെലികോം ഭീമൻ ഹുവാവേയ്‌ക്കെതിരായ അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ കരാർ. ചൈ​​​​നീ​​​​സ് ക​​​​മ്പനിയായ ഹുവാവേയെ 5 ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് മാ​​​​റ്റി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ജ​​​​പ്പാ​​​​നു​​​​മാ​​​​യി ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ഇന്ത്യ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ജാപ്പനീസ് കമ്പനികൾ 5 ജി സേവനങ്ങൾ ഉപഭോഗ്താക്കളിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുന്നതിലും ഇപ്പോഴത്തെ കരാർ പ്രാധാന്യമർഹിക്കുന്നു.

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​റും ജാ​​​​പ്പ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി തോ​​​​ഷി​​​​മി​​​​തു മൊ​​​​ടേ​​​​ഗി​​​​യും ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​യി​​ൽ ഇന്തോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും തീരുമാനമായിട്ടുണ്ട്.

]]>