46-new-police-jeeps-were-handed-over-to-various-stations – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Feb 2022 11:38:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 46-new-police-jeeps-were-handed-over-to-various-stations – malayalees.ch https://malayalees.ch 32 32 മല കയറാൻ ആധുനിക ജീപ്പുകൾ, പൊലീസിൽ ഇനി ‘ഗൂര്‍ഖ’യും https://malayalees.ch/46-new-police-jeeps-were-handed-over-to-various-stations/ Fri, 11 Feb 2022 11:38:47 +0000 https://malayalees.ch/?p=56806 ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാൻ കഴിയുന്ന ആധുനിക ജീപ്പുകൾ ഇനി പൊലീസ് സേനയിലും. 46 പുതിയ പൊലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. എഡിജിപി മനോജ് എബ്രഹാമാണ് വാഹനങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തത്. ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് ലഭ്യമാക്കിയത്.

നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.

]]>