27TH IFFK – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Dec 2022 13:38:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 27TH IFFK – malayalees.ch https://malayalees.ch 32 32 രാജ്യാന്തര ചലച്ചിത്ര മേള; ‘നന്‍പകല്‍ നേരത്ത് മയക്കം’ സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷം https://malayalees.ch/conflict-in-nanpagal-nerathu-mayakkam-screening-in-iffk/ Mon, 12 Dec 2022 13:37:54 +0000 https://malayalees.ch/?p=72717 ഐഎഫ്എഫ്‌കെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സംഘര്‍ഷം. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ‘നന്‍ പകല്‍ നേരത്ത് മയക്കം’ സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതില്‍ ഉയര്‍ന്ന പ്രതിഷേധമാണ് വാക്കുതര്‍ക്കത്തിലേക്ക് പോയത്. ടാഗോർ തീയറ്ററിലാണ് പ്രതിഷേധം നടന്നത്. സിനിമയുടെ ആദ്യ പ്രദർശനമാണ് നടക്കുന്നത്. സിനിമയുടെ റിസർവേഷൻ കഴിഞ്ഞ ദിവസം 8 മണിക്ക് ആരംഭിച്ച റിസർവേഷൻ 8.01 ന് പൂർണ്ണമായി.

തീയറ്ററിന്റെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ഡെലിഗേറ്റുകളെ പൊലീസ് തടഞ്ഞു. ഡേലിഗേറ്റുകളും വളണ്ടിയര്‍മാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നാരോപിച്ചാണ് തര്‍ക്കം. ഡെലിഗേറ്റുകള്‍ മുദ്രാവാക്യം ഉയര്‍ത്തി.

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ സീറ്റ് ലഭിക്കാത്തത് മൂലം സിനിമാ കാണാന്‍ കഴിയുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.റിസര്‍വേഷന്‍ സീറ്റുകള്‍ അന്‍പത് ശതമാനം ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. റിസര്‍വേഷന്‍ ലഭിക്കാതെ പോകുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ഡെലിഗേറ്റുകള്‍ പ്രതിഷേധത്തിലേയ്ക്ക് കടന്നത്.

]]>
27th IFFK, അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് https://malayalees.ch/27th-iffk-international-film-festival-of-kerala/ Mon, 08 Aug 2022 12:42:37 +0000 https://malayalees.ch/?p=66097 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്.

അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും. 2022 സെപ്റ്റംബര്‍ 11 വൈകിട്ട് അഞ്ച് മണി വരെ iffk.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ അയക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

]]>