25 Killed After Tourist Bus Collides With Truck In Brazil – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 Jan 2024 04:53:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 25 Killed After Tourist Bus Collides With Truck In Brazil – malayalees.ch https://malayalees.ch 32 32 ബ്രസീലിൽ വൻ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ചു https://malayalees.ch/25-killed-after-tourist-bus-collides-with-truck-in-brazil/ Tue, 09 Jan 2024 04:53:52 +0000 https://malayalees.ch/?p=94292 ബ്രസീലിൽ വൻ വാഹനാപകടം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ് ദാരുണമായ അപകടമുണ്ടായത്.

ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെ സാവോ ജോസ് ഡോ ജാക്യുപ്പെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം. ബഹിയയുടെ വടക്കൻ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ഗ്വാരാജുബ ബീച്ച് സന്ദർശിച്ച ശേഷം മിനിബസ് യാക്കോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്നെന്ന് ഫോൾഹ ഡി എസ് പൗലോ പത്രം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ 6 ആറ് പേർക്ക് പരിക്കേറ്റു.

അപകടകാരണം അറിവായിട്ടില്ല. വാഹനങ്ങളിലൊന്ന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്ന് ഫെഡറൽ ഹൈവേ പൊലീസിനെ ഉദ്ധരിച്ച് ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ജേക്കബിന മേയർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

]]>