2023 world cup – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Oct 2023 05:03:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 2023 world cup – malayalees.ch https://malayalees.ch 32 32 ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം, എതിരാളികൾ ബംഗ്ലാദേശ് https://malayalees.ch/world-cup-2023-pakistan-vs-bangladesh/ Tue, 31 Oct 2023 04:53:30 +0000 https://malayalees.ch/?p=90338 ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. സെമി സാധ്യത നിലനിർത്താൻ പാകിസ്താന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

ടൂർണമെന്റിൽ ഇതുവരെ ഇരു ടീമുകളുടെയും പ്രകടനം വളരെ മോശമായിരുന്നു. തുടർച്ചയായി നാല് തോൽവികൾ ഏറ്റുവാങ്ങിയ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടമാണ്. സെമി പ്രതീക്ഷ നിലനിർത്താൻ അവർക്ക് ഇന്ന് ജയിക്കണം. മറുവശത്ത് ബംഗ്ലാദേശിന് ഒന്നും നഷ്ടപ്പെടാനില്ല. അഞ്ച് തോൽവികൾ ഏറ്റുവാങ്ങിയ ടീം പുറത്താക്കലിന്റെ വക്കിലാണ്. ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ടീമിൻ്റെ ലക്ഷ്യം.

ബാറ്റിംഗിൽ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, അബ്ദുല്ല ഷഫീഖ് എന്നിവർ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രധാന പ്രശ്നമായി തുടരുന്നു. മറ്റ് ബാറ്റർമാർ സാഹചര്യത്തിനനുസരിച്ച് മുന്നേറേണ്ടതുണ്ട്. ഫീൽഡിംഗും പാകിസ്താന്റെ ദുർബലമായ കണ്ണിയാണ്, ഇതിന് അടിയന്തിര പരിഹാരം ആവശ്യമാണ്. ടീമിൽ നായകൻ ബാബർ അസം മാറ്റങ്ങൾ വരുത്തിയേക്കും.

ബംഗ്ലാദേശും ഇതേ പ്രശ്നമാണ് നേരിടുന്നത്. ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ മഹ്മൂദുള്ളയും മുഷ്ഫിഖുർ റഹീമും ഒഴികെയുള്ള ബാറ്റർമാർ നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ അഫ്ഗാനെ തോൽപ്പിച്ച കടുവകൾക്ക് പിന്നീട് ജയിക്കാനായിട്ടില്ല. ആറിൽ അഞ്ചും തോറ്റ ബംഗ്ലാദേശിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.

]]>
‘ഇവിടെ പാകിസ്താന് സിന്ദാബാദ് വിളിക്കരുത്’; മത്സരത്തിനിടെ പാക് ആരാധകനെ വിലക്കി പൊലീസ് https://malayalees.ch/cop-stops-pakistani-from-chanting-zindabad/ Sat, 21 Oct 2023 09:34:47 +0000 https://malayalees.ch/?p=89830 പാകിസ്താന് സിന്ദാബാദ് വിളിച്ച യുവാവിനെ തടഞ്ഞ് പൊലിസ് ഉദ്യോഗസ്ഥന്‍. ബംഗളൂരുവില്‍ പാകിസ്താനും ഒസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു യുവാവ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. ടൈംസ് നൗ ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.(cop stops pakistani from chanting zindabad)

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വിഭാഗം കാണികള്‍ മത്സരത്തിനിടെ ഓസ്‌ട്രേലിയക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ ഗാലറിയിലുണ്ടായിരുന്ന പാകിസ്താന്‍ ആരാധകര്‍ തങ്ങളുടെ ടീമിന് സിന്ദാബാദ് വിളിക്കുകയായിരുന്നു. ഇതോടെയാണ് ഒരു പോലീസുകാരന്‍ പാക് ജേഴ്‌സി ധരിച്ചിരിക്കുന്ന ആരാധകന് സമീപമെത്തി ഇവിടെ പാകിസ്താന്‍ സിന്ദാബാദ് വിളിക്കരുതെന്ന് പറഞ്ഞ് അയാളെ തടഞ്ഞത്.

പാകിസ്താനിയാണെന്ന് അവകാശപ്പെടുന്ന യുവാവ് മത്സരത്തിൽ താൻ അനുകൂലിക്കുന്നത് തൻ്റെ രാജ്യത്തെയാണ് അതുകൊണ്ടാണ് ജയ് വിളിക്കുന്നതെന്ന് പറഞെങ്കിലും ഇവിടെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് പൊലീസുകാരൻ വ്യക്തമാക്കുകയായിരുന്നു. പാകിസ്താന് ജയ് വിളിക്കുന്നത് തെറ്റാണെന്നും, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് നല്ലതാണെന്നും പൊലീസ് യുവാവിനോട് പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

‘ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലേ പിന്നെ എന്തുകൊണ്ട് പാകിസ്‌താൻ സിന്ദാബാദ് എന്ന് വിളിച്ചൂടാ? അത് നല്ലതും ഇത് ചീത്തതുമാണോ. ഞാൻ പാകിസ്‌താനിൽ നിന്നാണ് വരുന്നത്’, യുവാവ് പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് യുവാവിനെതിരെ പൊലീസിന്റെ നടപടി.

ഇത് താന്‍ ഫോണില്‍ റെക്കോഡ് ചെയ്യാന്‍ പോകുകയാണെന്ന് യുവാവ് പറഞ്ഞതിനു പിന്നാലെ പൊലീസുകാരന്‍ അവിടെ നിന്ന് പോകുന്നതും വീഡിയോയിലുണ്ട്. നേരത്തേ അഹമ്മദാബാദിലെ ഇന്ത്യ – പാക് മത്സരത്തിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കാണികള്‍ ജയ് ശ്രീറാം മുഴക്കിയതും ഏറെ ചര്‍ച്ചയായിരുന്നു. പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാന്‍ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ അദ്ദേഹത്തിനു നേര്‍ക്കായിരുന്നു ജയ്ശ്രീറാം വിളി.

]]>
ലോകകപ്പിൽ ഇന്ത്യയിന്ന് രണ്ടാമങ്കത്തിന്; എതിരാളി അഫ്ഗാനിസ്താന്‍ https://malayalees.ch/worldcup-cricket-2023-india-afghanistan-live/ Wed, 11 Oct 2023 05:05:53 +0000 https://malayalees.ch/?p=89225 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. ഇന്ത്യയുടെ മുൻനിര ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് മുന്നോട്ട് പോക്കിൽ നിർണായകമാണ്.(Worldcup Cricket 2023 India Afghanistan live)

ബംഗ്ലാദേശിനോടേറ്റ തോൽവിയുമായി എത്തുന്ന അഫ്ഗാനിസ്താന് ഇന്നും കാര്യങ്ങൾ എളുപ്പമാകിനടയില്ല. സ്പിന്നർമാരാണ് അഫ്ഗാന്‍റെ ശക്തിയെങ്കിലും ഡൽഹിയിലെ പിച്ച് ബാറ്റിങ്ങിനെ അനുകൂലിക്കുന്നതാണ്.

പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആർ.അശ്വിന് പകരം മുഹമ്മദ് ഷമി ടീമിൽ ഇടം പിടിച്ചേക്കും. കഴിഞ്ഞ മത്സരം ഡെങ്കി മൂലം കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ ഇന്നും കളിക്കില്ല. ഇഷൻ കിഷൻ തന്നെയാകും ഇന്നും ഇന്ത്യയ്ക്കായി ഓപ്പണറാകുക.

]]>
ഇംഗ്ലണ്ടിൽ മാത്രമല്ല, ഇന്ത്യയിലും തലവേദന സൃഷ്ടിച്ച് ജാർവോ; മൈതാനത്തേക്ക് അതിക്രമിച്ചു കയറി വിവാദ യൂട്യൂബർ https://malayalees.ch/world-cup-2023-youtuber-jarvo-invades-during-india-vs-australia-match/ Mon, 09 Oct 2023 05:06:14 +0000 https://malayalees.ch/?p=89105 ഇംഗ്ലണ്ടിൽ മാത്രമല്ല, ഇന്ത്യയിലും തലവേദന സൃഷ്ടിച്ച് ജാർവോ. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ മൈതാനത്തേക്ക് അതിക്രമിച്ചു കയറി വിവാദ യൂട്യൂബർ ജാർവോ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് 69ആം നമ്പർ ജഴ്സിയും അണിഞ്ഞാണ് ജാർവോ ചെന്നൈ എം.എ ചിദബരം സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ജാർവോയെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വിരാട് കോലിയും അടുത്തെത്തി. മൈതാനത്തിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ഡാനിയൽ ജാർവിസ് എന്ന ഇയാൾ പ്രങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. 2021ൽ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ജാർവോ മൈതാനത്ത് എത്തിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആദ്യ വെള്ളക്കാരൻ എന്നായിരുന്നു ജാർവോ സ്വയം വിശേഷിപ്പിച്ചത്. പിന്നീട് രോഹിത് ശർമ ഔട്ടായ ഘട്ടത്തിൽ പാഡണിഞ്ഞ് പിച്ചിലേക്ക് പ്ലേയറെ പോലെ കയറിവന്നു. അങ്ങനെ പലതവണ ഇന്ത്യൻ ജേഴ്സിയിൽ ഈ ഇംഗ്ലീഷുകാരനെ ഗ്രൗണ്ടിൽ കണ്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ പല സ്റ്റേഡിയങ്ങളിലും ജാർവോയ്ക്ക് പ്രവേശന വിലക്കുണ്ട്. ചെന്നൈ ചെപ്പോക്കിൽ അതിക്രമിച്ചുകയറയതിന് ജാർവോയ്ക്കെതിരെ കേസ് എടുത്തേക്കുമെന്നാണ് സൂചന.

]]>
‘ഇനി ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്’; മാധ്യമപ്രവർത്തകനോട് ക്ഷുപിതനായി രോഹിത് ശർമ https://malayalees.ch/rohit-sharma-loses-cool-at-reporters-question-on-outside-noise/ Tue, 05 Sep 2023 10:55:45 +0000 https://malayalees.ch/?p=87267 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ മാധ്യമപ്രവർത്തകനോട് കയർത്ത് നായകൻ രോഹിത് ശർമ. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങൾക്ക് ലഭിക്കുന്ന ഹൈപ്പിനെക്കുറിച്ചുള്ള ചോദ്യമാണ് രോഹിതിനെ ചൊടിപ്പിച്ചത്. തന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്നും അതിന് ഉത്തരം നൽകില്ലെന്നുമായിരുന്നു ഹിറ്റ്മാൻ്റെ മറുപടി.

ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചേർന്നാണ് ഇന്ത്യൻ ടീമിനെ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഓരോ തവണയും ഇന്ത്യ ലോകകപ്പ് കളിക്കുമ്ബോഴുള്ള ഹൈപ്പിനെയും വിമർശനത്തെയും കുറിച്ച് ഒരു റിപ്പോർട്ടർ രോഹിതിനോട് ചോദിച്ചു. കളിക്കളത്തിന് പുറത്ത് ആളുകൾ പറയുന്നതും ലോകകപ്പ്, ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾക്ക് മുമ്പുള്ള ഇന്ത്യയുടെ മത്സരങ്ങൾക്ക് ലഭിക്കുന്ന വൻതോതിലുള്ള ബിൽഡ്-അപ്പും താരങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് രോഹിത് മറുപടി പറഞ്ഞു.

“ഇത് ഞാൻ പണ്ട് പലതവണ പറഞ്ഞിട്ടുണ്ട്. പുറത്തെ സംസാരത്തിനനുസരിച്ചല്ല ഞങ്ങൾ കളിക്കുന്നത്. ആളുകൾ പറയുന്നത് കേൾക്കുക എന്നതല്ല നമ്മുടെ ജോലി. ഹൈപ്പ് എന്തിനെക്കുറിച്ചാണ്? എല്ലാ കളിക്കാരും പ്രൊഫഷണലുകളാണ്, അവർ ഇതൊക്കെ അനുഭവിച്ചറിഞ്ഞു ശീലിച്ചവരാണ്. ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല. ലോകകപ്പിനിടെ ഇന്ത്യയിൽ ഒരു പത്രസമ്മേളനം നടത്തുമ്പോഴെല്ലാം ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്. അത്തരം ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകില്ല” – ക്ഷുപിതനായി രോഹിത് പറഞ്ഞു.

]]>
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത് ഗാംഗുലി; സഞ്ജുവിന് ഇടമില്ല https://malayalees.ch/indias-icc-world-cup-2023-squad-sourav-gangulys-15-member-list/ Sat, 26 Aug 2023 06:13:23 +0000 https://malayalees.ch/?p=86819 ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള തൻ്റെ ടീമിനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. മികച്ച യുവതാരങ്ങളെ ഒഴിവാക്കിയാണ് ഗാംഗുലി ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുൻ ബിസിസിഐ അധ്യക്ഷൻ തൻ്റെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തത്.

രോഹിത് ശർമയെയും ശുഭ്മാൻ ഗില്ലിനെയും ടീമിന്റെ ഓപ്പണർമാരായി ഗാംഗുലി തെരഞ്ഞെടുത്തു. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കും. വിരാട് കോലി നാലാം നമ്പറിലും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യും. അതേസമയം ആറാം നമ്പറിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുലിനെയാണ് ദാദ തെരഞ്ഞെടുത്തത്. കൂടാതെ സൂര്യകുമാർ യാദവിനും ടീമിൽ അവസരം നൽകി. സഞ്ജു സാംസൺ, പ്രശസ്ത് കൃഷ്ണ, തിലക് വർമ്മ എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമാണ്.

ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരെയാണ് സൗരവ് ഗാംഗുലി ലോകകപ്പിനുള്ള ഓൾറൗണ്ടർമാരായി തെരഞ്ഞെടുത്തത്. കുൽദീപ് യാദവിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് ദാദ പറയുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർ ഫാസ്റ്റ് ബൗളർമാരായി മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്.

]]>