2022 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 May 2022 04:06:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 2022 – malayalees.ch https://malayalees.ch 32 32 ഐപിഎല്‍; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ https://malayalees.ch/%e0%b4%90%e0%b4%aa%e0%b4%bf%e0%b4%8e%e0%b4%b2%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88%e0%b4%af%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e0%b4%a4/ Sat, 21 May 2022 04:06:26 +0000 https://malayalees.ch/?p=62134 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫില്‍ കയറി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തി 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. ഈ സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാനെതിരെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

23 പന്തില്‍ നിന്ന് 40 റണ്‍സ് അടിച്ച അആര്‍ അശ്വിനും അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് നേടി.

57 പന്തില്‍ നിന്നും മൂന്ന് സിക്‌സും 13 ഫോറുമടക്കം 93 റണ്‍സെടുത്ത അലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മോയിന് അലിയുടെ ഇന്നിങ്‌സ് മികവില്‍ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും മാത്രമാണ് മോയിന്‍ അലിയെ ചെറുതായെങ്കിലും പിന്തുണച്ചത്.

നാളെ മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം രാത്രി 7.30ന് നടക്കും.

]]>
ഇന്ന് 73ാം റിപ്പബ്ലിക് ദിനം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം https://malayalees.ch/republic-day-india-2022-covid/ Wed, 26 Jan 2022 04:25:16 +0000 https://malayalees.ch/?p=56044 ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. തുടര്‍ച്ചയായ് രണ്ടാം വര്‍ഷത്തിലും കൊവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റേഡിയം വരെ ആകും റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം.

ഡല്‍ഹി ഏരിയ കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇന്നത്തെ പരേഡ് കമാന്‍ഡര്‍. ഡല്‍ഹി ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അലോക് കാക്കര്‍ രണ്ടാം കമാന്‍ഡ് ആകും. അസം റെജിമെന്റ്, രാജ്പുത് റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി, ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി, ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സ് റെജിമെന്റ്, പാരച്യൂട്ട് റെജിമെന്റ് എന്നി ആറ് വിഭാഗങ്ങളാകും ഇന്ത്യന്‍ സൈന്യത്തിനെ പ്രതിനിധികരിച്ച് മാര്‍ച്ചിംഗ് കോണ്ടിംഗന്റുകള്‍. കുതിരപ്പടയുടെ ഒരു നിരയായിരിക്കും ഇന്ത്യന്‍ സൈന്യത്തിന്റെ ടാബ്ലോയെ പ്രതിനിധീകരിക്കുക്കാന്‍ ആദ്യം നീങ്ങും.

സേനയുടെ ഏവിയേഷന്‍ വിഭാഗത്തിന്റെ നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെ ഒരു ഫ്‌ലൈ പാസ്റ്റ് കാഴ്ചയുടെ റിപ്പബ്ലിക്ക് ദിന വിരുന്ന് ആകാശത്ത് ഒരുക്കും.രണ്ട് ധനുഷ് ഹോവിറ്റ്സര്‍, ഒരു 75/24 പാക്ക് ഹോവിറ്റ്‌സര്‍, രണ്ട് സര്‍വത്ര ബ്രിഡ്ജ്-ലേയിംഗ് സിസ്റ്റം, രണ്ട് തരണ്‍ ശക്തി ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, ഒരു എച്ച്ടി-16 ഇലക്ട്രോണിക് വാര്‍ഫെയര്‍, രണ്ട് ആകാശ് മിസൈല്‍ സിസ്റ്റം, ഒരു ടൈഗര്‍ ക്യാറ്റ് മിസൈല്‍ സിസ്റ്റം എന്നിവയും യന്ത്രവല്‍കൃത നിരില്‍ ഉണ്ടാവും. ഇന്ത്യന്‍ നാവികസേനയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും ഓരോ മാര്‍ച്ചിംഗ് സംഘമാണ് 2022 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക. അര്‍ദ്ധസൈനിക സേനകള്‍, സായുധ സേനകള്‍,എന്‍സിസി ഡല്‍ഹി പോലീസ്, നാഷണല്‍ സര്‍വീസ് സ്‌കീം മുതലായ വിഭാഗങ്ങളും പരേഡില്‍ അണിനിരക്കും.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും സായുധ സേനയുടെയും 25 ടാബ്ലോകള്‍ ആണ് ഇത്തവണത്തെ പരേഡില്‍ അണിനിരക്കുക. അശോക് ചക്ര അവാര്‍ഡ് ജേതാവും രണ്ട് പരമവീര ചക്ര അവാര്‍ഡ് ജേതാക്കളും 2022 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ഒരു വനിതാ ടീമും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) ഒരു പുരുഷ ടീമും- മോട്ടോര്‍ സൈക്കിളില്‍ സാഹസിക കാഴ്ച ഒരുക്കും. പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിയ്ക്കുന്നതോടെ ആണ് റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ ആരംഭിയ്ക്കുക. ജമ്മുകാശ്മീരില്‍ ഭീകരരെ നേരിട്ട് വീരമ്യത്യു വരിച്ച സുരക്ഷാ സേനാംഗങ്ങള്‍ക്കും പരേഡിന് മുന്‍പയ് ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കും.

]]>
73ാം റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്തും നിയന്ത്രണങ്ങള്‍ https://malayalees.ch/republic-day-2022-kerala-celebrations/ Wed, 26 Jan 2022 04:12:18 +0000 https://malayalees.ch/?p=56029 കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചടങ്ങില്‍ പങ്കെടുക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷം നടക്കുക. മുഖ്യമന്ത്രിയും ഗവര്‍ണറും റിപ്പബ്ലിക്ദിന സന്ദേശങ്ങള്‍ കൈമാറി. ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കാനുള്ള വര്‍ഗീയ രാഷ്ട്രീയത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ ഒത്തൊരുമിച്ച് പോരാടണമെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷം രാവിലെ 9ന് ആരംഭിക്കും.ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം അന്‍പതില്‍ കൂടരുതെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ രാവിലെ ഒമ്പതിനു ശേഷം നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. കോവിഡ് കണക്കിലെടുത്ത് ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കു പ്രവേശനമുണ്ടാകില്ല.

അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ തന്നെയാണ് രാജ്യത്തെ ആഘോഷങ്ങളും. എത് വെല്ല് വിളികള്‍ക്ക് ഇടയിലും ഇന്ത്യ എന്ന വികാരത്തിനുമുന്നില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് വിളിച്ചറിയിക്കുന്നതാകും ഇത്തവണത്തെയും റിപ്പബ്ലിക്ക് ദിന ആഘോഷപരിപാടികള്‍. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. തുടര്‍ച്ചയായ് രണ്ടാം വര്‍ഷത്തിലും കൊവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റേഡിയം വരെ ആകും റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം.

]]>
ഫിഫ ദി ബെസ്റ്റ് അവാർഡ് ലെവൻഡോവ്സ്കിക്ക്; അലക്സിയെ പ്യൂട്ടെല്ലാസ് മികച്ച വനിത താരം https://malayalees.ch/fifa-the-best-award-2022/ Tue, 18 Jan 2022 04:11:34 +0000 https://malayalees.ch/?p=55633 പോളണ്ടിൻ്റെ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്കാരം. ബയേൺ സൂപ്പർതാരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരത്തിന് അർഹനാകുന്നത്. ലയണൽ മെസിയേയും മുഹമ്മദ് സാലയേയും പിന്തള്ളിയാണ് ലെവൻഡോവ്സ്കിയുടെ നേട്ടം. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പില്‍ എല്ലാ വോട്ടിന്‍റെയും അടിസ്ഥാനത്തില്‍ 48 പൊയന്‍റോടെയാണ് ലെവന്‍റോവസ്കി അവാര്‍ഡ് നേടിയത്. ഫാന്‍സ് വോട്ടില്‍ മെസി മുന്നില്‍ എത്തിയെങ്കിലും ദേശീയ കോച്ചുമാര്‍, ക്യാപ്റ്റന്മാര്‍, മീഡിയോ വോട്ടുകളില്‍ ലെവന്‍റോവസ്കി മുന്നിലെത്തി.

സ്പാനീഷ് താരം അലക്സിയെ പ്യൂട്ടെല്ലാസാണ് മികച്ച വനിത ഫുട്ബോളർ. ഫിഫ അവാര്‍ഡ് നേടുന്ന ആദ്യ സ്പാനീഷ് താരം കൂടിയാണ് അലക്സിയെ. മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് ചെല്‍സി ഗോള്‍കീപ്പർ എഡ്വോര്‍ഡ് മെന്‍റി നേടി. ചില താരവും ഒളിംപിക് ലിയോണ്‍ ഗോള്‍കീപ്പറുമായ ക്രിസ്റ്റിന എന്‍റലര്‍ക്കാണ് ഈ വിഭാഗത്തിലെ വനിത അവാര്‍ഡ്. ചെല്‍സി കോച്ച് തോമസ് ടുഷേൽ ആണ് ഫിഫ മികച്ച കോച്ച് അവാര്‍ഡ് നേടിയത്.

Alexia Putellas is 'The Best'
ഫിഫ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ കനേഡിയൻ താരവും ലോകത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്‌കോററുമായ ക്രിസ്റ്റീൻ സിൻക്ലെയറിന് പ്രത്യേക അംഗീകാരത്തോടെയാണ് ഇവന്റ് ആരംഭിച്ചത്. പുരുഷ അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും സ്‌കോറിംഗ് റെക്കോർഡ് സ്ഥാപിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രത്യേക അവാർഡ് നൽകി ചടങ്ങ് അവസാനിച്ചു.
FIFA Best Men's Player full results as Mohamed Salah and Cristiano Ronaldo  spots revealed - Mirror Online

2021ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനായി അർജന്റൈൻ താരം എറിക് ലമേല നേടി. പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നേടിയ ഗോളാണ് ലമേലയെ അവസാന മൂന്നിലെത്തിച്ചത്. 2020 ഒക്ടോബര്‍ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരം നൽകുന്നത്. ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുത്തത്.

]]>
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം https://malayalees.ch/icc-under-19-world-cup-2022-west-indies-u19-vs-australia-u19/ Fri, 14 Jan 2022 08:38:46 +0000 https://malayalees.ch/?p=55504 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍.

ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നാല് തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

ഇന്ത്യന്‍ ടീം: യഷ് ദുല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിംഗ്, ആഗ്രിഷ് രഘുവന്‍ഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിശാന്ത് സിദ്ദു, സിദ്ധാര്‍ത്ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍ എസ് ഹംഗര്‍ഗേക്കര്‍, വാസു വാട്‌സ്, വിക്കി ഒസ്ത്വല്‍, രവികുമാര്‍, ഗാര്‍വ് സാങ്‌വാന്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: റിഷിത് റെഡ്ഡി, ഉദയ് സഹരണ്‍, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാദ്യായ്, പി എം സിംഗ് റാത്തോര്‍.

]]>
ഒമിക്രോൺ വ്യാപനം; രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു https://malayalees.ch/ranjitrophy-2022-posponed/ Wed, 05 Jan 2022 04:39:36 +0000 https://malayalees.ch/?p=55052 രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തതാണ് തീരുമാനം. ഇതോടെ രഞ്ജി ട്രോഫിക്കുമേല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കൊവിഡ് മഹാമാരി. രാജ്യത്തെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് രഞ്ജി ട്രോഫി. അടുത്തിടെ ഐ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണും നീട്ടിവയ്ക്കാന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.

]]>
അടുത്ത സീസൺ മുതൽ ഐപിഎലിൽ രണ്ട് ഗ്രൂപ്പുകൾ; ഫോർമാറ്റിൽ മാറ്റമെന്ന് റിപ്പോർട്ട് https://malayalees.ch/ipl-set-for-major-overhaul-in-2022-season/ Tue, 06 Jul 2021 07:57:56 +0000 https://malayalees.ch/?p=46427 രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുക 10 ടീമുകളാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ടൂർണമെൻ്റ് ഫോർമാറ്റിലടക്കം വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. 2011ൽ പരീക്ഷിച്ച ഗ്രൂപ്പ് ഫോർമാറ്റിലാവും ഇത്തവണ മത്സരങ്ങൾ. ഇതോടൊപ്പം മറ്റ് ചില മാറ്റങ്ങൾ കൂടി ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ റൗണ്ട് റോബിൽ ഫോർമാറ്റിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. കളിക്കുന്ന 8 ടീമുകളും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടുകയും തുടർന്ന് പോയിൻ്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ ഓഫ് മത്സരങ്ങൾ കളിക്കുകയും ചെയ്യും. 10 ടീമുകളായി വർധിക്കുമ്പോൾ ഈ ഫോർമാറ്റിൽ തന്നെ ലീഗ് തുടർന്നാൽ മത്സരങ്ങളുടെ എണ്ണം വർധിക്കുകയും ഐപിഎലിൻ്റെ ദൈർഘ്യം ഏറുകയും ചെയ്യും. അതിൻ്റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് മത്സരങ്ങൾ നടത്താൻ ബിസിസിഐ ശ്രമിക്കുന്നത്.

അഞ്ച് ടീമുകൾ വീതം അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് ടീമുകളെ തിരിക്കുക. ഗ്രൂപ്പിലെ ടീമുകൾ തമ്മിൽ പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. ഇതോടൊപ്പം അടുത്ത ഗ്രൂപ്പിലെ ഒരു ടീമിനെതിരെ രണ്ട് മത്സരങ്ങളും മറ്റ് നാല് ടീമുകൾക്കെതിരെ ഓരോ മത്സരം വീതവും കളിക്കും. ഇതോടെ 74 മത്സരങ്ങളാവും ലീഗിൽ ഉണ്ടാവുക. ഐപിഎലിൻ്റെ ദൈർഘ്യം 54 ദിവസങ്ങളിൽ നിന്ന് 60 ദിവസമായി ഉയരും.

അതേസമയം, ഐപിഎലിനു മുന്നോടിയായുള്ള മെഗാ ലേലം ഡിസംബറിലെന്ന് സൂചനയുണ്ട്. മെഗാ ലേലത്തിൽ ഫ്രാഞ്ചൈസികൾക്ക് നിലനിർത്താൻ കഴിയുന്നത് നാല് താരങ്ങളെയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

]]>