2021 new year – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Jan 2021 04:49:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 2021 new year – malayalees.ch https://malayalees.ch 32 32 പുതുവർഷത്തെ വരവേറ്റ് ലോകം: പ്രധാന നഗരങ്ങളിലെ ആഘോഷത്തിന്റെ മാറ്റ് കുറച്ച് കോവിഡ് https://malayalees.ch/new-year-celebration-across-the-world-amid-covid-crisis/ Fri, 01 Jan 2021 04:49:32 +0000 https://malayalees.ch/?p=37841 ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ട് മൂന്നരക്ക് പസഫിക് സമുദ്രത്തിലെ കിരിബാത്തി ആന്റ് സമോവ ദ്വീപുകളിലാണ് 2021ആദ്യ കാല്‍വെപ്പ് നടത്തിയത്. ഒരു മണിക്കൂറിനകം ന്യൂസിലന്‍ഡില്‍ പുതുവർഷമെത്തി, ഓക്ർലന്റാണ് പുതുവർഷമാഘോഷിച്ച ആദ്യ വന്‍ നഗരം, വൈകാതെ ആസ്ത്രേലിയയും പുതുവർഷത്തിലേക്ക് കടന്നു. ഏഷ്യയില്‍ ജപ്പാനാണ് ആദ്യം പുതുവർഷത്തെ വരവേറ്റത്, വൈകാതെ ചൈനയിലും നേപ്പാളിലും ബംഗ്ലാദേശിലും വർണവിസ്മയം വിടർന്നു. ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ചാണ് ആഘോഷത്തിലേക്ക് കടന്നത്.

പുലർച്ചെ രണ്ടരയോടെ യൂറോപ്പ് 2021ന് സ്വാഗതമോതി, പതിവ് ജനക്കൂട്ടങ്ങളിലില്ലെങ്കിലും പ്രതീക്ഷയുടെ വർണങ്ങള്‍ വാനിലുയർന്നു. ഇന്ന് പത്തരയോടെയാണ് അമേരിക്ക പുതുവർഷം ആഘോഷിക്കാന്‍ തുടങ്ങുന്നത്, വൈകീട്ട് അഞ്ചരക്ക് ബേക്കർ, ഹൗലാന്‍ ദ്വീപുകളില്‍ പുതുവർഷം പിറക്കുന്നതോടെ ഒരു ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് വിരാമമാകും. അതേ സമയം കോറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന ബ്രിട്ടനില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാൻ അധികൃതര്‍ സമതിച്ചില്ല.

]]>
സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം https://malayalees.ch/strict-control-over-new-year-celebrations-in-the-state/ Thu, 31 Dec 2020 05:17:23 +0000 https://malayalees.ch/?p=37772 കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ല. പൊതുകൂട്ടായ്മകൾ അനുവദിക്കില്ല. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമാണ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടിയെടുക്കും. ജില്ലാ കലക്ടർമാരും പോലീസ് മേധാവികളും നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആണ് ഉത്തരവിറക്കിയത്.

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ആഘോഷാവസരങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ് പുതുവത്സര വേളയില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടിരിക്കുന്നത്. ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ ബീച്ചുകളില്‍ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ 7 മണിക്ക് മുന്‍പ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടിയെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി.

കൊച്ചിൻ കാർണിവലുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

]]>