2018 movie – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:28:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 2018 movie – malayalees.ch https://malayalees.ch 32 32 ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത് https://malayalees.ch/movie-2018-out-of-oscar-shorlist-2/ Tue, 26 Dec 2023 05:27:53 +0000 https://malayalees.ch/?p=93490 ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി.

ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു.

മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ:

അമേരിക്കാറ്റ്‌സി (അർമേനിയ)

ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ)

ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്)

ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്)

ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്)

ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ)

സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ)

ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ)

20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ)

സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ)

ടീച്ചേഴ്സ് ലോഞ്ച് (ജർമനി)

ഗോഡ്ലാൻഡ് (ഐസ്ലാൻഡ്)

ലോ ക്യാപിറ്റാനോ (ഇറ്റലി)

പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ)

ടോട്ടം (മെക്സിക്കോ)

]]>
‘മിന്നൽ മിന്നണെ’; 2018ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി https://malayalees.ch/2018-movie-song-minnal-minnane-2/ Fri, 05 May 2023 11:04:57 +0000 https://malayalees.ch/?p=80782 വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് 2018. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘മിന്നൽ മിന്നണെ’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കം ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്.

പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവൺ ഈസ് എ ഹീറോ’ (ഋ്‌ലൃ്യ ഛില ശ െഅ ഒലൃീ) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണു പ്രേക്ഷകർക്ക് മുന്നിലെത്താൻ തയാറെടുക്കുന്നത്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ജൂഡ് ആന്റണിയും സംഘവും അശ്രാന്ത പരിശ്രമമാണ്

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്‌സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്‌സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ് : യെല്ലോടൂത്

]]>