2-jawans-of-cobra-battalion-injured – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Feb 2022 11:41:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 2-jawans-of-cobra-battalion-injured – malayalees.ch https://malayalees.ch 32 32 ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാന്മാർക്ക് ഗുരുതര പരുക്ക് https://malayalees.ch/2-jawans-of-cobra-battalion-injured/ Fri, 11 Feb 2022 11:41:14 +0000 https://malayalees.ch/?p=56809 ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ ഐഇഡി സ്‌ഫോടനം. കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരുക്കേറ്റു. കോബ്രാ ജവാന്മാരായ ദിലീപ് കുമാർ നാരായൺ ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വിമാനമാർഗം റാഞ്ചിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

തീവ്രവാദ ബാധിത പ്രദേശമായ ബുൾബുൾ-പെഷ്രാർ മേഖലയിൽ സ്ഫോടനം നടന്നത്. ഇവിടെ സി.ആർ.പി.എഫിൻ്റെ പ്രത്യേക ഓപ്പറേഷൻ യൂണിറ്റായ കോബ്രയുടെയും, ജാർഖണ്ഡ് പൊലീസും സംയുക്തമായി തീവ്രവാദ വിരുദ്ധ പ്രവർത്തനം നടത്തിയിരുന്നു. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായത്.

അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഇവിടെ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലയിലെ വിമതരെ പിടികൂടാനുള്ള തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

]]>