108 Ambulance – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Sep 2020 04:36:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 108 Ambulance – malayalees.ch https://malayalees.ch 32 32 ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു https://malayalees.ch/the-girl-who-was-tortured-in-the-ambulance-tried-to-commit-suicide/ Fri, 18 Sep 2020 04:36:22 +0000 https://malayalees.ch/?p=31980 കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംശയം തോന്നി നെഴ്സ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംശയം തോന്നി നെഴ്സ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. എന്നാല്‍ ഏറെ വൈകിയാണ് ഇത് പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടുതേര്‍ത്ത് മുണ്ടുകള്‍ തമ്മില്‍ കൂട്ടികെട്ടി ഫാനില്‍ തൂങ്ങി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ നൌഫല്‍ ഉപദ്രവിച്ചത്. യുവതി ആശുപത്രിയിലെത്തി വിവരം അറിയിച്ചതിന് പിന്നാലെ നൌഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

]]>
ആംബുലന്‍സിലെ പീഡനം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു https://malayalees.ch/human-rights-commision-to-take-case/ Mon, 07 Sep 2020 04:17:20 +0000 https://malayalees.ch/?p=31429 108 ആമ്പുലൻസിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കൊവിഡ് രോഗിക്കൊപ്പം ആമ്പുലൻസിൽ ആരോഗ്യ പ്രവർത്തകരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം

കോവിഡ് ബാധിച്ച യുവതിയെ ആമ്പുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. 

Kerala COVID-19 Patient Sexually Assaulted by Ambulance Driver En Route to  Hospital

സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

108 ആമ്പുലൻസിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കൊവിഡ് രോഗിക്കൊപ്പം ആമ്പുലൻസിൽ ആരോഗ്യ പ്രവർത്തകരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. 

ആമ്പുലൻസ്  ഡ്രൈവർമാരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർവീസ് നടത്തുന്ന ആമ്പുലൻസുകൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ഉത്തരവ് നൽകിയത്.

]]>